എറണാകുളം മട്ടാഞ്ചേരി ചെർളായിലാണ് പുരാതനമായ വെങ്കിടാചലപതി ക്ഷേത്രം. ഗൗഡ സാരസ്വത ബ്രാഹ്മണരുടെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ സാമൂഹിക സ്ഥാപനമാണ് കൊച്ചി തിരുമല ദേവസ്വം. ഗോശ്രീപുരം എന്നും അറിയപ്പെടുന്നു. ശ്രീകോവിലിൽ ഭഗവാന്റെ ഭാര്യമാരായി ശ്രീദേവി, ഭൂദേവി എന്നിവരുടെ വിഗ്രഹങ്ങൾ ഇരുവശത്തും ഉണ്ട്.

എറണാകുളം മട്ടാഞ്ചേരി ചെർളായിലാണ് പുരാതനമായ വെങ്കിടാചലപതി ക്ഷേത്രം. ഗൗഡ സാരസ്വത ബ്രാഹ്മണരുടെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ സാമൂഹിക സ്ഥാപനമാണ് കൊച്ചി തിരുമല ദേവസ്വം. ഗോശ്രീപുരം എന്നും അറിയപ്പെടുന്നു. ശ്രീകോവിലിൽ ഭഗവാന്റെ ഭാര്യമാരായി ശ്രീദേവി, ഭൂദേവി എന്നിവരുടെ വിഗ്രഹങ്ങൾ ഇരുവശത്തും ഉണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എറണാകുളം മട്ടാഞ്ചേരി ചെർളായിലാണ് പുരാതനമായ വെങ്കിടാചലപതി ക്ഷേത്രം. ഗൗഡ സാരസ്വത ബ്രാഹ്മണരുടെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ സാമൂഹിക സ്ഥാപനമാണ് കൊച്ചി തിരുമല ദേവസ്വം. ഗോശ്രീപുരം എന്നും അറിയപ്പെടുന്നു. ശ്രീകോവിലിൽ ഭഗവാന്റെ ഭാര്യമാരായി ശ്രീദേവി, ഭൂദേവി എന്നിവരുടെ വിഗ്രഹങ്ങൾ ഇരുവശത്തും ഉണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എറണാകുളം മട്ടാഞ്ചേരി ചെർളായിലാണ് പുരാതനമായ വെങ്കിടാചലപതി ക്ഷേത്രം. ഗൗഡ സാരസ്വത ബ്രാഹ്മണരുടെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ സാമൂഹിക സ്ഥാപനമാണ് കൊച്ചി തിരുമല ദേവസ്വം. ഗോശ്രീപുരം എന്നും അറിയപ്പെടുന്നു. ശ്രീകോവിലിൽ ഭഗവാന്റെ ഭാര്യമാരായി ശ്രീദേവി, ഭൂദേവി എന്നിവരുടെ വിഗ്രഹങ്ങൾ ഇരുവശത്തും ഉണ്ട്. ഉപകോവിലുകളായ ഹനുമാൻ, ഗണപതി, മഹാലക്ഷ്മി, ഗരുഡൻ, ശ്രീമദ് സുകൃതീന്ദ്ര തീർLസ്വാമികളുടെ വൃന്ദാവനം എന്നിവ ഉണ്ട്. ഡിസംബറിൽ എട്ടു ദിവസം നീണ്ട രഥോൽസവം -അതിൽ ഏഴാംദിവസം ഉച്ചയ്ക്ക് പുഷ്പക വിമാന രഥപൂജയും ഉണ്ട്-ഏപ്രിലിൽ എട്ട് ദിവസം നീണ്ട മഹോൽസവം ഇങ്ങനെ രണ്ട് പ്രധാന ഉത്സവങ്ങളാണ്. എട്ടു ദിവസവും വിഷ്ണു യാഗം പ്രധാനമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ മണിയാണ് ഇവിടെ ഉള്ളത്. നാല് അടി വ്യാസവും ആറടി ഉയരവും മൂന്ന് ടൺ ഭാരവും ഉള്ളതാണ് വെങ്കലമണി. ക്ഷേത്രത്തിന്റെ വടക്കുഭാഗ മേൽക്കൂരയും വടക്കേ ഗോപുരം ചെമ്പു പൊതിഞ്ഞതാണ്

ഒരിക്കൽ കൊച്ചി രാജാവ് ഇവി ടെ ദർശനത്തിന് വന്നപ്പോൾ അദ്ദേഹത്തിന് കിട്ടിയ പ്രസാദ ത്തിൽ ഒരു മുടി ഉണ്ടായിരുന്നു. അത് പൂജാരിയുടെതാണെന്ന ധരിച്ച് രാജാവ് ദേഷ്യപ്പെട്ടു. അ ത് തന്റെ മുടിയല്ല മഹാലക്ഷ്മിയുടേതായിരിക്കാമെന്ന് പൂജാരി അറിയിച്ചു. എങ്കിൽ മഹാലക്ഷ്മിയെ കാണണമെന്ന് രാജാവ് ആജ്ഞാപിച്ചു. ഒരു കണ്ണടച്ച് പൂജാരിയെ തൊട്ടു ശ്രീകോ വിലേക്ക് നോക്കിയപ്പോൾ വിഷ്ണുവിന്റെ അടുത്ത് ഇരുന്ന് മഹാലക്ഷ്മി തല കോതുന്നതാണ് രാജാവ് കണ്ടത്. അതോടെ രാജാവിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു എന്നാണ് ഐതിഹ്യം. ഇതുപോലെ പണ്ട് ക്ഷേത്രത്തിൽ സദ്യയുടെ സമയത്ത് പാൽപ്പായസത്തിൽ ഒരു മൂർഖൻ പാമ്പ് വീഴുകയും ജനങ്ങൾ ഇതറിയാതെ പാൽപ്പായസം കഴിക്കുകയും ബോധരഹിതരാവുകയും ചെയ്യുകയുണ്ടായത്രേ. എന്നാൽ അന്നത്തെ അധികാരികളുടെയും ജനങ്ങളുടെയും പ്രാർത്ഥനയുടെ ഫലമായി ഭഗവാൻ വിഷം വലിച്ചെടുത്ത് ഭക്തരെ രക്ഷിച്ചെന്നും വിശ്വസിക്കപ്പെടുന്നു.

ചിത്രം∙ കൊച്ചി തിരുമല ദേവസ്വം
ADVERTISEMENT

1560ൽ, വിജയനഗര സാമ്രാജ്യത്തിന്റെ പതനത്തോടെ, ഗൗഡസാരസ്വത ബ്രാഹ്മണർ ഗോവയിൽ നിന്ന് കൊച്ചിയിലേക്ക് കുടിയേറി. പിന്നീട് സ്വാമി വിജയേന്ദ്ര തീർത്ഥ വെങ്കടാചലപതിയുടെ വിഗ്രഹം കൊച്ചിയിലേക്ക് കൊണ്ടുവന്നു. A D 1599 ലാണ് കൊച്ചി തിരുമല ദേവനെ പ്രതിഷ്ഠിച്ചത്. പാപവിനാശം ക്ഷേത്രക്കുളത്തിനരുകിൽ വിജയനഗര രാജാവ് സാൽവ നരസിംഹരായരുടെയും സ്വാമി വിജയേന്ദ്ര തീർത്ഥയുടെയും പ്രതിമകളുണ്ട്. മൂളിക്കപ്പം, അവിൽ നിവേദ്യം, ബേസ്സൻ ലഡ്ഡു, എള്ളുണ്ട, മോത്തി ലഡു, കടല നിവേദ്യം, മോദകം, പാൽ നി വേദ്യം, എരട്ടി പായസം, കൂട്ടു പായസം, പാൽപ്പായസം, പിഴിഞ്ഞു പായസം, പൊങ്കൽ തു ടങ്ങിയ പല വിഭ വങ്ങളും ഇവിടെ വ്യത്യസ്ത ദിവസങ്ങളിൽ നിവേദ്യമായി സമർപ്പിക്കുന്നു. സ്വർണ്ണം/വെള്ളി പല്ലക്കിൽ ക ല്ല്യാണോത്സവം, കനകാഭിഷേ കം, ക്ഷീരാഭിഷേകം, കുങ്കുമാർ ച്ചന, പാൽ അഭിഷേകം, പഞ്ചാമൃത അഭിഷേകം, പുഷ്പാലങ്കാരം തുടങ്ങിയവയാണ് ഇവി ടത്തെ പ്രധാന വഴിപാടുകൾ. ആഗായണം, അനന്ത ചതുർ ദ ശി, കാർത്തിക പൗർണമി, ഉത്സവ ലക്ഷ്മി പുനപ്രതിഷ്ഠാ ദിനം, ഹോളി, ഉഗാദി, അക്ഷയ തൃതീയ, രാജഗോപുര പ്രതിഷ്ഠാദിനം , തൃതീയ പ്രതിഷ്ഠാ ദിനം,വൈ ശാഖ പൗർണമി ശയനോൽ ത്സവം എന്നിവയെല്ലാം ഇവിട ത്തെ വിശേഷ ദിവസങ്ങളാണ്.

ഉത്സവത്തിന് പതിനായിരക്കണക്കിന് ഭക്തരാണ് ഇവിടെ സദ്യ കഴിക്കുന്നത്. നിത്യവും രാവിലെ 6.00 മുതൽ ഉച്ചക്ക് 1.00 മണി വരെയും വൈകിട്ട് 6.00 മുതൽ 9.00 മണിവരെ ദർശനം നടത്താം. ദിവസവും രണ്ട് പ്രാവശ്യം ഭഗവാൻ പല്ലക്കിൽ എഴുന്നള്ളി പല്ലക്ക് പൂജയുണ്ട്. ക്ഷേത്രത്തോട് ചേർന്ന് ഒരു ഗോശാലയുണ്ട്. ഒരു കല്ല്യാണ മണ്ഡപവും ഉണ്ട്. ബ്രഹ്മോത്സവം, സ്വർണ്ണഗരുഡോത്സവം, സമാരാധന, ഉദയാസ്തമന സേവ, മുപ്പട്ടു വെള്ളി മഹാലക്ഷ്മി പൂജ, സ്വർണ്ണ പല്ലക്ക്/വെള്ളി പല്ലക്ക് കല്യാണോത്സവം, സ്വർണ്ണ പല്ലക്ക് /വെള്ളിപ്പല്ലക്ക് ഉച്ചപൂജയും രാത്രിപൂജ തുടങ്ങിയവയാണ് പ്രധാന വഴിപാടുകൾ.

ചിത്രം∙ കൊച്ചി തിരുമല ദേവസ്വം
ADVERTISEMENT

ഈ ക്ഷേത്രത്തിന് കീഴിലായി ഉദ്യാനേശ്വര ശിവക്ഷേത്രം, സിന്ദൂരഭഗവതി, കാരണക്കോടം നാരായണദേവൻ, വെങ്കടാച ലപതി ക്ഷേത്രങ്ങളും ഉണ്ട്. തിരുപ്പതി ക്ഷേത്രത്തിൽ പോകാൻ കഴിയാത്തവർ ഈ ക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാടുകൾ നടത്തിയാൽ തുല്യഫലമാണ് കിട്ടുക എന്നും ഒരു വിശ്വാസമുണ്ട്. ശുദ്ധമായ നെയ്യിൽ തീർത്ത ലഡ്ഡു പ്രധാന പ്രസാദം ആണ്. വിവാഹം വൈകുന്നവർ ക്ഷേത്രത്തിൽ ഭഗവാന് കല്ല്യാണോത്സവം നടത്താമെന്ന് നേർന്നാൽ ഫലം ലഭിക്കുമെന്നാണ് വിശ്വാസം. അതു പോലെ ഈ ക്ഷേത്രത്തിൽ കെട്ടുന്ന തുണി തൊട്ടിലിൽ കുട്ടിയെ കൊണ്ട് തൊടീക്കാം എന്ന് നേർന്നാൽ സന്താനഭാഗ്യം ഉണ്ടാകുമെന്നും പറയപ്പെടുന്നു. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നടന്നാൽ മനോഭീഷ്ടപ്രദ ഭഗവത് സേവയും ഭക്തർ നടത്തും.

കൊച്ചി തിരുമല ദേവസ്വം
ഗോശ്രീപുരം,കൊച്ചി -682002,
ഫോൺ: 0484- 2225459 / 2224197 (10.30 to 5.45 pm)
Avinash (President) Ph :87141 27713,
R Venkateswara Pai (Managing Adhikari)

English Summary:

Cochin Thirumala Devaswom Temple

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT