റോസാ ചെടികൾ എവിടെ നടണം? ലക്ഷ്മീദേവിക്ക് പനിനീർ പൂക്കൾ സമർപ്പിച്ചാൽ ഈ ഗുണങ്ങൾ
ഈ ഭൂമിയെ മനോഹരമാക്കുന്നത് പൂക്കളാണ്. ഒരു പൂവിന്റെ പേര് പറയാൻ ആവശ്യപ്പെട്ടാൽ ആരുടെയും മനസ്സിലേക്ക് ആദ്യം എത്തുന്നത് റോസാപ്പൂവായിരിക്കും. പല നിറങ്ങളിലും വലിപ്പത്തിലുമൊക്കെയുള്ള റോസാപ്പൂക്കൾ ലോകത്തിന്റെ എല്ലാ കോണിലും കാണാം. ഭംഗിയും സുഗന്ധവുമുള്ള ഈ പൂക്കളെ പ്രണയത്തിന്റെ അടയാളമായും കണക്കാക്കുന്നു.

ഈ ഭൂമിയെ മനോഹരമാക്കുന്നത് പൂക്കളാണ്. ഒരു പൂവിന്റെ പേര് പറയാൻ ആവശ്യപ്പെട്ടാൽ ആരുടെയും മനസ്സിലേക്ക് ആദ്യം എത്തുന്നത് റോസാപ്പൂവായിരിക്കും. പല നിറങ്ങളിലും വലിപ്പത്തിലുമൊക്കെയുള്ള റോസാപ്പൂക്കൾ ലോകത്തിന്റെ എല്ലാ കോണിലും കാണാം. ഭംഗിയും സുഗന്ധവുമുള്ള ഈ പൂക്കളെ പ്രണയത്തിന്റെ അടയാളമായും കണക്കാക്കുന്നു. എന്നാൽ ഇതിനൊക്കെ അപ്പുറം വാസ്തുശാസ്ത്രവും ജ്യോതിശാസ്ത്രവും പനിനീർ പൂക്കൾക്ക് ഒട്ടേറെ പ്രാധാന്യം കൽപ്പിക്കുന്നുണ്ട്. ജീവിതത്തെ പ്രതിസന്ധിയിലാക്കുന്ന പല വിഷമതകളെയും മറികടക്കാൻ റോസാപ്പൂക്കളുമായി ബന്ധപ്പെട്ട് ചില പരിഹാരങ്ങളുണ്ട്. അവ നോക്കാം.
നടുന്ന ദിക്ക്
വാസ്തുശാസ്ത്ര പ്രകാരം വീട്ടിൽ ചുവന്ന റോസാച്ചെടി നടുമ്പോൾ തെക്കുപടിഞ്ഞാറ് ദിക്ക് തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും ഉചിതം. ചുവന്ന പൂക്കൾ നടാൻ ഏറ്റവും അനുയോജ്യമായ ദിശ ഇതാണ്. ഈ ദിശയിൽ ഒരു റോസച്ചെടി നടുന്നത് വീട്ടുടമയുടെ സമൂഹത്തിലെ നിലയും വിലയും വർധിക്കുന്നതിന് ഗുണകരമാണ്.
കുടുംബ പ്രശ്നങ്ങൾക്കുള്ള പരിഹാരം
ജ്യോതിശാസ്ത്രം പറയുന്നതനുസരിച്ച് ചുവന്ന പനിനീർ പൂക്കൾ വെള്ളിയാഴ്ച ദിവസങ്ങളിൽ ലക്ഷ്മി ദേവിക്ക് അർപ്പിക്കുന്നത് കുടുംബ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അത്യുത്തമമാണ്. സാമ്പത്തിക ഭദ്രത കൈവരിക്കാനും ഇത് സഹായിക്കും.
പ്രണയസാഫല്യം
പ്രണയിതാക്കൾ പരസ്പരം റോസാപ്പൂക്കൾ കൈമാറാറുണ്ട്. എന്നാൽ പ്രണയത്തിന്റെ ചിഹ്നം എന്നതിലുപരി പ്രണയ ജീവിതത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാനും റോസാപ്പൂക്കൾക്ക് സാധിക്കും. ഒരു ചില്ലു പാത്രത്തിൽ വെള്ളം എടുത്ത് അതിൽ റോസാപ്പൂക്കളുടെ ഇതളുകളിട്ട് കിടപ്പുമുറിയിൽ വയ്ക്കാം. ഓരോ ദിവസവും വെള്ളവും ഇതളുകളും നീക്കി പുതിയത് വയ്ക്കണം. ക്രമേണ നിങ്ങളുടെ ജീവിതത്തിൽ പ്രണയം വന്നു നിറയുന്നത് കാണാം.
സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം
സാമ്പത്തിക പ്രശ്നങ്ങൾക്കുള്ള പരിഹാരമായും റോസാപ്പൂക്കൾ ഉപയോഗിക്കാം. സന്ധ്യാ സമയത്ത് ലക്ഷ്മി ദേവിക്ക് പനിനീർ പൂക്കൾ അർപ്പിക്കുകയാണ് ചെയ്യേണ്ടത്. ദേവീ പ്രീതി ഉണ്ടാകാൻ ഇത് ഉത്തമമാണ്. ഇതിനുപുറമേ വെള്ളിയാഴ്ചകളിൽ റോസാ പുഷ്പത്തിന്റെ അഞ്ച് ഇതളുകൾ വെറ്റിലയിൽ വച്ച് ദുർഗാദേവിക്ക് സമർപ്പിക്കുന്നതും ഗുണഫലങ്ങൾ നൽകും.
പണം തിരികെ നേടാൻ
കടം കൊടുത്ത പണം തിരികെ നേടാനാവാത്ത അവസ്ഥ പലരെയും ബുദ്ധിമുട്ടിലാക്കാറുണ്ട്. ഇതുമൂലം സാമ്പത്തിക പ്രശ്നങ്ങൾ ഉടലെടുക്കുകയും ചെയ്യും. ഇതിനും ജ്യോതിശാസ്ത്രം റോസാ പുഷ്പങ്ങൾ ഉപയോഗിച്ചുള്ള പരിഹാരം നിർദ്ദേശിക്കുന്നുണ്ട്. ഏതാനും കർപ്പൂരവും ഗ്രാമ്പൂവും എടുത്തശേഷം അത് ചുവന്ന റോസാപ്പൂവിനുള്ളിലാക്കിയ നിലയിൽ ദുർഗാദേവിക്ക് സമർപ്പിക്കുക. കുടുങ്ങിക്കിടക്കുന്ന പണം തിരികെ നേടാനുള്ള വഴിയൊരുങ്ങും.
ആഗ്രഹ സാഫല്യത്തിന്
മനസ്സിൽ ആഗ്രഹിച്ച കാര്യങ്ങൾ സഫലമാകുന്നതിന് ഹനുമാന് പനിനീർപ്പൂക്കൾ അർപ്പിക്കാം. പുതിയതായി വിരിഞ്ഞ 11 റോസാപ്പൂക്കൾ 11 ചൊവ്വാഴ്ചകളിൽ ഹനുമാന് അർപ്പിക്കണം. അതേപോലെ 40 ദിവസങ്ങളിൽ അടുപ്പിച്ച് ഹനുമാന് റോസാപുഷ്പങ്ങൾ അർപ്പിക്കുന്നത് ജോലി സംബന്ധമായ തടസ്സങ്ങൾ ഒഴിവാക്കാനും ഉത്തമമാണ്.
സമൃദ്ധിക്ക്
ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നിറയ്ക്കാനും റോസാപ്പൂക്കൾ ലക്ഷ്മി ദേവിക്ക് അർപ്പിക്കുന്നതിലൂടെ സാധിക്കും. ഇതിനായി 11 വെള്ളിയാഴ്ചകളിൽ ലക്ഷ്മി ദേവിക്ക് ചുവന്ന റോസാപ്പൂക്കൾ അർപ്പിക്കണം. ഐശ്വര്യവും സന്തോഷവും നിറയുന്നതിനു പുറമേ ബിസിനസ് ലാഭകരമായി മുന്നോട്ടു പോകാനുള്ള അനുഗ്രഹവും ഇതിലൂടെ ലഭിക്കും.