സ്ത്രീകളുടെ വ്യക്തിത്വം മുഖലക്ഷണത്തിൽ നിന്നും വായിച്ചറിയാം. മനുഷ്യ ശരീരത്തിന്റെ ഓരോ ഭാഗവും ഓരോ വ്യക്തിയുടെയും വ്യക്തിത്വവുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നത് പൗരാണികമായുള്ള വിശ്വാസമാണ്. അക്കൂട്ടത്തിൽ തന്നെ ഏറ്റവും പ്രാധാന്യം നൽകുന്നവയാണ് മുഖങ്ങൾ. സാമുദ്രിക ശാസ്ത്രമനുസരിച്ച് കൃത്യമായി മുഖ ലക്ഷണങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ത്രീകളുടെ വ്യക്തിത്വം മുഖലക്ഷണത്തിൽ നിന്നും വായിച്ചറിയാം. മനുഷ്യ ശരീരത്തിന്റെ ഓരോ ഭാഗവും ഓരോ വ്യക്തിയുടെയും വ്യക്തിത്വവുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നത് പൗരാണികമായുള്ള വിശ്വാസമാണ്. അക്കൂട്ടത്തിൽ തന്നെ ഏറ്റവും പ്രാധാന്യം നൽകുന്നവയാണ് മുഖങ്ങൾ. സാമുദ്രിക ശാസ്ത്രമനുസരിച്ച് കൃത്യമായി മുഖ ലക്ഷണങ്ങൾ വിശകലനം ചെയ്താൽ ഒരു വ്യക്തി എത്തരത്തിലുള്ളയാളാവും എന്ന് പ്രവചിക്കാനാവും. കാഴ്ചയിൽ ഒരേ പോലെയുള്ളവരിൽ പോലും പ്രകടമാകുന്ന നേരിയ വ്യത്യാസങ്ങൾ വ്യക്തിത്വത്തിന്റെ പ്രതിഫലനങ്ങളാണ്.

പുരികങ്ങൾ
ഒരു സ്ത്രീക്ക് ചെറുതും തുല്യമായ ആകൃതിയിലുള്ളതുമായ പുരികങ്ങൾ ഉണ്ടെങ്കിൽ ജീവിതത്തിലുടനീളം അവൾ ധാർമികതയ്ക്ക് പ്രാധാന്യം നൽകുന്ന വ്യക്തിയാവും. എപ്പോഴും സത്യസന്ധത വച്ചുപുലർത്തുന്ന ഇവരെ ചുറ്റുമുള്ളവർ ഏറെ മതിപ്പോടെയാവും നോക്കി കാണുന്നത്. ചരിഞ്ഞ ആകൃതിയിലാണ് പുരികമെങ്കിൽ അത് കുടുംബാംഗങ്ങളോട് അങ്ങേയറ്റത്തെ പ്രതിബദ്ധതയും അർപ്പണ മനോഭാവവും പുലർത്തുന്നതിന്റെ ലക്ഷണമാണ്. എന്നാൽ സ്വന്തം ജീവിതത്തിനും തൊഴിൽ മേഖലയിലെ ഉയർച്ചയ്ക്കും ഇവർ അത്ര പ്രാധാന്യം നൽകില്ല. കൂട്ടുപുരികങ്ങൾ പൊതുവേ അത്ര ശുഭകരമായല്ല സാമുദ്രിക ശാസ്ത്രത്തിൽ കണക്കാക്കപ്പെടുന്നത്. ഇത്തരം പുരികങ്ങളുള്ള സ്ത്രീകൾ എപ്പോഴും കലഹിക്കുന്നവരും അതിമോഹമുള്ളവരും ആയിരിക്കും.

ADVERTISEMENT

കണ്ണുകൾ
വൃത്താകൃതിയിൽ വലിയ കണ്ണുകളുള്ള സ്ത്രീകൾ ചുറ്റുമുള്ളവർക്ക് എപ്പോഴും സന്തോഷം നൽകുന്ന തരത്തിൽ പെരുമാറുന്നവരായിരിക്കും. കണ്ണിലെ വെളുത്ത ഭാഗത്തിന്റെ അറ്റത്ത് ചുവപ്പു നിറം ഉണ്ടെങ്കിൽ അത് ഭാഗ്യത്തിന്റെ ലക്ഷണമാണ്.കൃഷ്ണമണികൾ കറുപ്പു നിറത്തിലുള്ളവർ സ്വന്തം കാര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നവരായിരിക്കും. തവിട്ടു നിറത്തിലുള്ള കൃഷ്ണമണികളുള്ള സ്ത്രീകൾ സഹാനുഭൂതിയോടെ പെരുമാറുന്നവരും മറ്റുള്ളവരെ വളരെ വേഗത്തിൽ വിശ്വസിക്കുന്നവരും ആയിരിക്കും. ചാര നിറത്തിലുള്ള കൃഷ്ണമണികൾ സ്വാർഥതയുടെ സൂചനയാണ്.

നെറ്റി
സ്ത്രീകളുടെ നെറ്റിയിൽ അഞ്ച് വരകൾ കാണപ്പെട്ടാൽ അത് ദീർഘായുസ്സിനെ സൂചിപ്പിക്കുന്നവയാണ്. എപ്പോഴും ആരോഗ്യത്തോടെയിരിക്കാനും ഇവർക്ക് സാധിക്കും. മൂന്നോ നാലോ വരകളാണ് നെറ്റിത്തടത്തിലുള്ളതെങ്കിൽ ഇവർ പഠനകാര്യങ്ങളിൽ ഏറെ ശോഭിക്കും. കുടുംബത്തിന്റെ ആകെ യശസ്സ് ഉയർത്തുന്ന നിലയിലേയ്ക്ക്ക്ക് എത്താൻ ഇവർക്ക് സാധിക്കുകയും ചെയ്യും.

ADVERTISEMENT

ചുണ്ടുകൾ
വൃത്താകൃതിയിൽ കട്ടിയുള്ള ചുണ്ടുകൾ കലഹത്തെയാണ് സൂചിപ്പിക്കുന്നത്. വൈരാഗ്യ ബുദ്ധിയോടെ പെരുമാറാൻ ശ്രമിക്കുന്നവരായിരിക്കും ഈ കൂട്ടത്തിൽപ്പെട്ട സ്ത്രീകൾ. ചെറിയ കാര്യത്തിന് പോലും വേഗത്തിൽ ദേഷ്യപ്പെടുന്ന തരക്കാരായിരിക്കും ഇവർ. നേരെമറിച്ച് നേർത്ത ചുണ്ടുകളുള്ള സ്ത്രീകൾ ധാരാളം സ്വപ്നം കാണുന്നവരും തൊഴിലിലെ ഉയർച്ചയ്ക്കായി കഠിനാധ്വാനം ചെയ്യുന്നവരുമാണ്. തന്റെ കുടുംബത്തിന്, പ്രത്യേകിച്ച് ഭർത്താവിന് എപ്പോഴും പിന്തുണ നൽകാൻ ശ്രമിക്കുന്നവരാണ് ഇക്കൂട്ടർ.

English Summary:

What Samudrika Shastra Says About A Woman’s Face?