വിശ്വാസങ്ങളുടെ നാടാണ് ഇന്ത്യ. ഏതൊരു മേഖലയിൽ പുരോഗതി കൈവരിച്ചാലും അതോടൊപ്പം വിശ്വാസങ്ങളെ ഇന്ത്യൻ ജനത മുറുകെ പിടിക്കാറുണ്ട്. നിർമിതബുദ്ധിയുടെ കാലമെത്തിയിട്ടും അതിൽ മാറ്റമില്ല. അതുകൊണ്ടുതന്നെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആരാധനാലയങ്ങൾക്ക് ഇവിടുത്തെ ജനങ്ങൾക്കിടയിലുള്ള പ്രാധാന്യവും പ്രസക്തിയും ഏറുകയാണ്.

വിശ്വാസങ്ങളുടെ നാടാണ് ഇന്ത്യ. ഏതൊരു മേഖലയിൽ പുരോഗതി കൈവരിച്ചാലും അതോടൊപ്പം വിശ്വാസങ്ങളെ ഇന്ത്യൻ ജനത മുറുകെ പിടിക്കാറുണ്ട്. നിർമിതബുദ്ധിയുടെ കാലമെത്തിയിട്ടും അതിൽ മാറ്റമില്ല. അതുകൊണ്ടുതന്നെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആരാധനാലയങ്ങൾക്ക് ഇവിടുത്തെ ജനങ്ങൾക്കിടയിലുള്ള പ്രാധാന്യവും പ്രസക്തിയും ഏറുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിശ്വാസങ്ങളുടെ നാടാണ് ഇന്ത്യ. ഏതൊരു മേഖലയിൽ പുരോഗതി കൈവരിച്ചാലും അതോടൊപ്പം വിശ്വാസങ്ങളെ ഇന്ത്യൻ ജനത മുറുകെ പിടിക്കാറുണ്ട്. നിർമിതബുദ്ധിയുടെ കാലമെത്തിയിട്ടും അതിൽ മാറ്റമില്ല. അതുകൊണ്ടുതന്നെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആരാധനാലയങ്ങൾക്ക് ഇവിടുത്തെ ജനങ്ങൾക്കിടയിലുള്ള പ്രാധാന്യവും പ്രസക്തിയും ഏറുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിശ്വാസങ്ങളുടെ നാടാണ് ഇന്ത്യ. ഏതൊരു മേഖലയിൽ പുരോഗതി കൈവരിച്ചാലും അതോടൊപ്പം വിശ്വാസങ്ങളെ ഇന്ത്യൻ ജനത മുറുകെ പിടിക്കാറുണ്ട്. നിർമിതബുദ്ധിയുടെ കാലമെത്തിയിട്ടും അതിൽ മാറ്റമില്ല. അതുകൊണ്ടുതന്നെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആരാധനാലയങ്ങൾക്ക് ഇവിടുത്തെ ജനങ്ങൾക്കിടയിലുള്ള പ്രാധാന്യവും പ്രസക്തിയും ഏറുകയാണ്. ഓരോ ഉത്സവകാലത്തും ഇന്ത്യയിലെ പ്രശസ്തമായ ക്ഷേത്രങ്ങളിലേക്ക് ലക്ഷക്കണക്കിന് ജനങ്ങൾ ഒഴുകിയെത്തുന്നത് ഇതിന് ഉദാഹരണമാണ്. തിരുപ്പതിയും ശബരിമലയും വാരാണസിയുമടക്കം രാജ്യത്തെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം വൻ ഭക്തജന തിരക്ക് അനുഭവപ്പെടാറുണ്ട്. വിശ്വാസികൾ മാത്രമല്ല അതിപുരാതന ക്ഷേത്രങ്ങളുടെ വാസ്തുവിദ്യയും ഐതിഹ്യവും ചരിത്രവുമെല്ലാം അറിയാൻ ആഗ്രഹിക്കുന്നവരും ഇവിടങ്ങളിലേക്ക് എത്തുന്നവരിൽ ഉൾപ്പെടും. 2023 തിരക്കിന്റെ കാര്യത്തിൽ വ്യത്യസ്തമായിരുന്നില്ല. ഇന്ത്യയിൽ ഏറ്റവും അധികം സന്ദർശിക്കപ്പെട്ട ചില ക്ഷേത്രങ്ങൾ ഇതാണ്.

തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം. Image Credit: CRS PHOTO/ Shutterstock

തിരുമല വെങ്കിടേശ്വര ക്ഷേത്രം, തിരുപ്പതി
ഭക്തജനത്തിരക്കിന്റെ കാര്യത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ് തിരുമല തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം. ഇവിടുത്തെ മൂർത്തിയായ വെങ്കിടേശ്വരൻ കലിയുഗത്തിലെ പരീക്ഷണങ്ങളിൽ നിന്നും പ്രശ്‌നങ്ങളിൽ നിന്നും മനുഷ്യരാശിയെ രക്ഷിക്കാൻ മഹാവിഷ്ണു അവതാരം എടുത്തതാണ് എന്നാണ് വിശ്വാസം. അതിനാൽ ഈ ക്ഷേത്രം കലിയുഗ വൈകുണ്ഡം എന്നും അറിയപ്പെടുന്നുണ്ട്. സങ്കീർണമായ വാസ്തുവിദ്യയും അതിമനോഹരമായ ശിൽപങ്ങളുമെല്ലാം കണ്ടാസ്വദിക്കാൻ എത്തുന്നവരും ഏറെയാണ്. പ്രതിദിനം 60,000ത്തിലധികം ഭക്തരാണ് ക്ഷേത്രത്തിലേക്കെത്തുന്നത്. നീണ്ട മണിക്കൂറുകൾ ദർശനത്തിനായി കാത്തു നിൽക്കേണ്ടി വരുമെന്നതിനാൽ കൃത്യമായ ഇടവേളകളിൽ ക്യൂവിൽ നിൽക്കുന്ന ഭക്തർക്കായി അന്ന പ്രസാദവും നൽകാറുണ്ട്.

പുരി ജഗന്നാഥ ക്ഷേത്രം. Image Credit: Bijoy Kumar Gochhayat/ Shutterstock
ADVERTISEMENT

പുരി ജഗന്നാഥ ക്ഷേത്രം
തിരക്കിന്റെ കാര്യത്തിൽ പുരി ജഗന്നാഥ ക്ഷേത്രവും പിന്നിലല്ല . ഇക്കഴിഞ്ഞ നവംബറിൽ തിരക്ക് മൂലം ക്ഷേത്ര ദർശനത്തിന് എത്തിയവർ ബോധരഹിതരായത് വാർത്തകളിൽ ഇടം നേടിയിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ അധിക പോലീസ് സേനയെയും വിന്യസിക്കേണ്ടി വന്നു. ശ്രീകൃഷ്ണന്റെ ഗോകുലത്തിൽ നിന്ന് മഥുരയിലേക്കുള്ള യാത്രയെ ഓർമിപ്പിക്കുന്ന ചടങ്ങായ രഥോത്സവത്തിൽ ലക്ഷക്കണക്കിന് ജനങ്ങളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്.

ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും വൈവിധ്യം നിറഞ്ഞതാണ്. ഏറെ നിഗൂഢതകൾ നിറഞ്ഞ ക്ഷേത്രമെന്നും പുരി ജഗന്നാഥ ക്ഷേത്രം വിശേഷിപ്പിക്കപ്പെടുന്നു. ക്ഷേത്രഗോപുരത്തിന് മുകളിലെ കൊടി കാറ്റിന്റെ എതിർ ദിശയിലാണ് പറക്കുന്നത്. കടുത്ത വെയിലിലും ക്ഷേത്രഗോപുരത്തിന്റെ നിഴൽ ഭൂമിയിൽ പതിക്കില്ല. ക്ഷേത്രഗോപുരത്തിനു മുകളിലൂടെ ഒരു പക്ഷി പോലും പറക്കാറില്ലെന്നതും കടൽ തീരത്തോട് ചേർന്ന് സ്ഥിതി ചെയ്തിട്ടും ക്ഷത്രത്തിനുള്ളിൽ നിന്നാൽ കടലിരമ്പം കേൾക്കില്ലെന്നതുമടക്കം ധാരാളം പ്രത്യേകതകൾ ഇവിടെയുണ്ട്.

ബദരീനാഥ ക്ഷേത്രം. Image Credit: kailash825/ Shutterstock
ADVERTISEMENT

ബദരീനാഥ ക്ഷേത്രം
ഹിമാലയൻ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ബദരീനാഥ ക്ഷേത്രത്തിലെ മൂർത്തി മഹാവിഷ്ണുവാണ്. ചാർഥാമുകളിലൊന്നാണ് ബദരീനാഥ് ക്ഷേത്രം. സമുദ്രനിരപ്പില്‍ നിന്ന് 10200 അടി ഉയരത്തിലുള്ള ഈ ക്ഷേത്രം കടുത്ത ശൈത്യം മൂലം ആറുമാസ കാലം അടഞ്ഞു കിടക്കും. എന്നാൽ നടതുറന്ന് ദർശനം അനുവദിക്കുന്ന അടുത്ത ആറുമാസക്കാലത്ത് ഇവിടെ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ബദരീനാഥ ക്ഷേത്രത്തിന്റെ വാതിലുകള്‍ അടയ്ക്കുന്നതിന് മുമ്പ് വിഗ്രഹത്തിന് മുന്നില്‍ വിളക്ക് കത്തിക്കുന്നു. ഇത് ആറ് മാസത്തിന് ശേഷം നടതുറക്കുമ്പോഴും ജ്വലിച്ചുനില്‍ക്കുമെന്നാണ് വിശ്വാസം.

സുവർണ ക്ഷേത്രം. Image Credit: saiko3p/ Shutterstock

സുവർണ ക്ഷേത്രം
സിഖ് മത വിശ്വാസികളുടെ ഏറ്റവും പ്രശസ്തമായ ഗുരുദ്വാരയാണ് അമൃത്സറിലെ ശ്രീ ഹർമന്ദിർ സാഹിബ് എന്നറിയപ്പെടുന്ന സുവർണ ക്ഷേത്രം. സിഖ് മതത്തിൽ നടന്ന നിരവധി മഹത്തായ ചരിത്ര സംഭവങ്ങൾക്ക് ഈ ഗുരുദ്വാര സാക്ഷ്യം വഹിച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവും അധികം ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളുടെ പട്ടികയിൽ മുൻപ് തന്നെ സുവർണ ക്ഷേത്രം ഇടം നേടിയിരുന്നു. സുവർണ ക്ഷേത്രം കണ്ടാസ്വദിക്കാൻ എത്തുന്ന സഞ്ചാരികളുടെ എണ്ണം നാൾക്കുനാൾ വർധിക്കുന്നുണ്ട്. വരാന്ത്യങ്ങളിലും വിശേഷ അവസരങ്ങളിലും ഒന്നരലക്ഷം മുതൽ രണ്ടു ലക്ഷം വരെ ആളുകൾ ഇവിടേക്കെത്തുന്നുണ്ടെന്നാണ് കണക്ക്. എല്ലാ ദിവസവും ലക്ഷക്കണക്കിന് ആളുകൾക്ക് ഇവിടെ ഭക്ഷണം വിതരണം ചെയ്യുന്നു.

ശബരിമല മാളികപുറത്തനുഭവിച്ച തീർത്താടകരുടെ തിരക്ക്. ചിത്രം:മനോരമ
ADVERTISEMENT

ശബരിമല
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഹൈന്ദവ കേന്ദ്രമായ ശബരിമല മണ്ഡല കാലത്തെ തിരക്കുകൾ കൊണ്ട് വർഷാവർഷം വാർത്തകളിൽ ഇടം നേടുന്നു. ഈ വർഷത്തെ കാര്യവും വ്യത്യസ്തമല്ല. വ്രതം എടുത്ത് അയ്യപ്പനെ കാണാൻ എത്തിയ ആളുകൾ തിരക്ക് മൂലം മടങ്ങിപ്പോകുന്ന സാഹചര്യം വരെ ഉണ്ടായി. നട തുറക്കുന്ന അവസരങ്ങളിൽ എല്ലാമായി പ്രതിപ
വർഷം 50 ലക്ഷത്തിനു മുകളിൽ ആളുകൾ ശബരിമലയിലേക്കെത്തുന്നുണ്ട്.

ബോം ജീസസ് ബസിലിക്ക. Image Credit: ImagesofIndia / Shutterstock

ബോം ജീസസ് ബസിലിക്ക
ലോകത്തിലെ തന്നെ ആദ്യകാല ക്രൈസ്തവ ദേവാലയങ്ങളിൽ ഒന്നായ ഗോവയിലെ ബോം ജീസസ് ബസിലിക്ക ആരാധനാലയം എന്നതിന് പുറമേ സഞ്ചാരികളെ ധാരാളമായി ആകർഷിക്കുന്ന കേന്ദ്രം കൂടിയാണ്. വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്നത് ഈ ദേവാലയത്തിലാണ്. ഓരോ 10 വര്‍ഷത്തിലും വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ തിരുശേഷിപ്പുകള്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കും. ഈ ദിനങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലും ബോം ജീസസ് ബസിലിക്ക ഇടം നേടിയിട്ടുണ്ട്. കൂടാതെ ഇന്ത്യയിലെ ബറോക്ക് വാസ്തുശൈലിയുടെ മികച്ച ഉദാഹരണംകൂടിയാണ് ഈ ദേവാലയം.

English Summary:

Most Visited Pilgrimage Places in India