നവഗ്രഹങ്ങളുടെ കൂട്ടത്തിൽ ഇരട്ടകളെപ്പോലെയാണ് രാഹുവും കേതുവും. രാഹു എപ്പോഴും കേതുവിനൊപ്പമാണ് നില്‍ക്കുന്നത്. ഒരു നിഴൽ ഗ്രഹമായി നിൽക്കുന്നു എന്ന് പറയാം. പ്രമുഖാഗ്രഹങ്ങളുടെ ഒപ്പം ചേർത്ത് പറയാറില്ലെങ്കിലും രാഹുവും കേതുവും ദോഷസ്ഥാനത്താണ് എങ്കിൽ സർവനാശമാണ് ഫലം. രാഹു കേതുവിന്റെ പ്രതികൂല സ്വാധീനത്തിലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നവഗ്രഹങ്ങളുടെ കൂട്ടത്തിൽ ഇരട്ടകളെപ്പോലെയാണ് രാഹുവും കേതുവും. രാഹു എപ്പോഴും കേതുവിനൊപ്പമാണ് നില്‍ക്കുന്നത്. ഒരു നിഴൽ ഗ്രഹമായി നിൽക്കുന്നു എന്ന് പറയാം. പ്രമുഖാഗ്രഹങ്ങളുടെ ഒപ്പം ചേർത്ത് പറയാറില്ലെങ്കിലും രാഹുവും കേതുവും ദോഷസ്ഥാനത്താണ് എങ്കിൽ സർവനാശമാണ് ഫലം. രാഹു കേതുവിന്റെ പ്രതികൂല സ്വാധീനത്തിലുള്ള ആളുകള്‍ക്ക് സാധാരണയായി ശാരീരികവും മാനസികവും സാമ്പത്തികവുമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. രാഹുവിന്റെയും കേതുവിന്റെയും ദോഷത്താല്‍ കാളസര്‍പ്പദോഷവും ഉണ്ടാകുന്നു എന്നാണ് പറയപ്പെടുന്നത്.

ജ്യോതിഷ പ്രകാരം രാഹു - കേതു ഗ്രഹങ്ങളെ പ്രീതിപ്പെടുത്തുന്നതിനായി ശിവനെ ആണ് ആരാധിക്കേണ്ടത്. അങ്ങനെ ചെയ്യുമ്പോൾ രാഹു-കേതു ഗ്രഹങ്ങളുമായി ബന്ധപ്പെട്ട ദോഷങ്ങള്‍ കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ ഇല്ലാതെയാകുന്നു. ഇതിനുള്ള കാരണം ഈ ഗ്രഹങ്ങളുടെ അധിപൻ ശിവനാണ് എന്നതാണ്. സമ്മിശ്ര ഫലങ്ങള്‍ നല്‍കുന്ന ഗ്രഹമാണ് രാഹു. പോസിറ്റീവ് ഫലങ്ങളേക്കാള്‍ കൂടുതല്‍ പ്രതികൂല ഫലങ്ങള്‍ നല്‍കുന്ന ഒരു ഗ്രഹം. ഈ ഗ്രഹത്തിന്റെ പ്രഭാവം ദുരിതങ്ങൾ സമ്മാനിക്കും.

ADVERTISEMENT

കേതുദശയില്‍ നല്ലതെന്ന് പറയാന്‍ ഒന്നും കാണില്ല. കലഹം, സമ്പത്തും കീര്‍ത്തിയും ക്ഷയിക്കുക, രോഗം, അലച്ചില്‍ മനോദുരിതം തുടങ്ങിയവയെല്ലാം കേതുദശയുടെ ഭാഗമാണ്. അഗ്നി-വിഷ-ആയുധ ഭയം, സ്ത്രീകളാല്‍ അപകീര്‍ത്തി എന്നിവയും കേതുദശാഫലങ്ങളാണ്.വേണ്ട രീതിയിലുള്ള പരിഹാരങ്ങൾ ചെയ്തില്ലെങ്കിൽ രാഹുവും കേതുവും ദോഷഫലങ്ങളുടെ കാഠിന്യം വർധിപ്പിക്കും. ഉറക്കപ്രശ്നങ്ങള്‍, സാമ്പത്തിക പ്രശ്നങ്ങള്‍, കുടുംബസമ്മര്‍ദം, കുട്ടികളില്‍ നിന്നുള്ള പ്രശ്നങ്ങള്‍, സന്ധി സംബന്ധമായ രോഗങ്ങൾ എന്നിവയെല്ലാം രാഹുവിന്റേയും കേതുവിന്റെയും ദോഷങ്ങൾ നിമിത്തം ഉണ്ടാക്കുന്നവയാണ്. ഇതോടൊപ്പം മാനസികമായ ആകുലതകൾ, ടെൻഷൻ, കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ കഴിയാത്ത അവസ്ഥ എന്നിവ ഉണ്ടാകുന്നു.

രാഹു-കേതുവുമായി ബന്ധപ്പെട്ട ദോഷം നീക്കാന്‍ രുദ്രാക്ഷ ജപമാല, മഹാമൃത്യുഞ്ജയ മന്ത്രം എന്നിവ ശീലമാക്കാം. ശ്രാവണ ശിവരാത്രി നാളില്‍ പൂര്‍ണ വിശ്വാസത്തോടെ ജപിക്കുന്നത് ഇരട്ടിഫലം നൽകും. ശിവരാത്രിയില്‍ ശിവലിംഗത്തിന് പാലും കൂവള ഇലയും സമർപ്പിക്കുന്നതും പാൽ അഭിഷേകം ചെയ്യുന്നതും ഉത്തമമാണ്. വെള്ള നിറമുള്ള പൂക്കൾ കൊണ്ട് ശിവനെ ആരാധിക്കുന്നതും രാഹു കേതു ദോഷങ്ങൾക്ക് ഉത്തമ പരിഹാരമായി കണക്കാക്കപ്പെടുന്നു.