സർവദുരിതഹരൻ തൃപ്പയാറപ്പൻ; ത്രിമൂർത്തീ ഭാവത്തിൽ ചതുര്ഭുജ ശ്രീരാമൻ
കേരളത്തിലെ ശ്രീരാമസ്വാമി ക്ഷേത്രങ്ങളില്‍ പ്രസിദ്ധമാണ് തൃപ്രയാര്‍ ക്ഷേത്രം (Thriprayar Shree Ramaswami Temple). തൃശ്ശൂര്‍ ജില്ലയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തായുള്ള നാട്ടിക ഗ്രാമപഞ്ചായത്തിലാണ് തൃപ്രയാര്‍. കരുവന്നൂര്‍ പുഴയുടെ കൈവഴിയായ തീവ്രാനദിയുടെ (ഇന്ന് ഈ നദി കനോലി കനാലിന്റെ ഭാഗമാണ്) കരയിലാണ് ക്ഷേത്രം
കേരളത്തിലെ ശ്രീരാമസ്വാമി ക്ഷേത്രങ്ങളില്‍ പ്രസിദ്ധമാണ് തൃപ്രയാര്‍ ക്ഷേത്രം (Thriprayar Shree Ramaswami Temple). തൃശ്ശൂര്‍ ജില്ലയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തായുള്ള നാട്ടിക ഗ്രാമപഞ്ചായത്തിലാണ് തൃപ്രയാര്‍. കരുവന്നൂര്‍ പുഴയുടെ കൈവഴിയായ തീവ്രാനദിയുടെ (ഇന്ന് ഈ നദി കനോലി കനാലിന്റെ ഭാഗമാണ്) കരയിലാണ് ക്ഷേത്രം
കേരളത്തിലെ ശ്രീരാമസ്വാമി ക്ഷേത്രങ്ങളില്‍ പ്രസിദ്ധമാണ് തൃപ്രയാര്‍ ക്ഷേത്രം (Thriprayar Shree Ramaswami Temple). തൃശ്ശൂര്‍ ജില്ലയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തായുള്ള നാട്ടിക ഗ്രാമപഞ്ചായത്തിലാണ് തൃപ്രയാര്‍. കരുവന്നൂര്‍ പുഴയുടെ കൈവഴിയായ തീവ്രാനദിയുടെ (ഇന്ന് ഈ നദി കനോലി കനാലിന്റെ ഭാഗമാണ്) കരയിലാണ് ക്ഷേത്രം
കേരളത്തിലെ ശ്രീരാമസ്വാമി ക്ഷേത്രങ്ങളില്‍ പ്രസിദ്ധമാണ് തൃപ്രയാര്‍ ക്ഷേത്രം (Thriprayar Shree Ramaswami Temple). തൃശ്ശൂര്‍ ജില്ലയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തായുള്ള നാട്ടിക ഗ്രാമപഞ്ചായത്തിലാണ് തൃപ്രയാര്‍. കരുവന്നൂര്‍ പുഴയുടെ കൈവഴിയായ തീവ്രാനദിയുടെ (ഇന്ന് ഈ നദി കനോലി കനാലിന്റെ ഭാഗമാണ്) കരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ദ്വാരകയില്‍ പൂജിച്ചിരുന്ന ശ്രീരാമ വിഗ്രഹമാണ് തൃപ്രയാര്‍ ക്ഷേത്രത്തിലെ പ്രധാന വിഗ്രഹം എന്നാണ് വിശ്വാസം. ശ്രീകൃഷ്ണന്റെ സ്വര്‍ഗാരോഹണത്തിനു ശേഷം ഈ വിഗ്രഹം കടലില്‍ നിമജ്ജനം ചെയ്യപ്പെട്ടുവെന്നും കേരളത്തിലുള്ള ഒരു മുക്കുവന് മീൻപിടിത്തത്തിനിടെ അത് ലഭിച്ചു എന്നുമാണ് ഐതിഹ്യം.
സ്ഥലനാമ ഉൽപത്തി
വാമനാവതാരം കൈക്കൊണ്ട മഹാവിഷ്ണു വിശ്വരൂപത്തിലേക്കു വളർന്നപ്പോൾ ഭഗവാന്റെ ഒരു പാദം സത്യലോകത്തിലെത്തി. അതുകണ്ട ബ്രഹ്മാവ് തന്റെ കമണ്ഡലുവിലെ തീർഥത്താൽ പാദത്തിൽ അഭിഷേകം നടത്തി. ആ തീർഥം ഒഴുകി ഭൂമിയിലും വീണു. തിരുപാദം കഴുകിയ ജലം ആറായപ്പോൾ അത് തിരുപ്പാദയാറും ലോപിച്ച് തൃപ്രയാറും ആയെന്നാണ് വിശ്വാസം. തൃപ്രയാറപ്പന് അഭിഷേകത്തിനായി വരുണൻ കൊടുത്തയച്ച തീർഥവുമായെത്തിയ ഗംഗാനദി, അഭിഷേകത്തിനു ശേഷം തിരികെ പോകാതെ ഭഗവാനെ പ്രദക്ഷിണം ചെയ്തുകൊണ്ടിരുന്നു. ഈ സമയം ദർശനത്തിനായി വന്ന ഭക്തർക്ക് ക്ഷേത്രത്തിലെത്താൻ വഴിയില്ലാതായി. അപ്പോൾ ഭഗവാൻ നദിയുടെ ഗതി തിരിച്ചു വിടുകയും, അങ്ങനെ തിരിച്ചു വിട്ട ആറ് എന്ന അർഥത്തിൽ "തിരു-പുറൈ-ആറ്" എന്നു വിശേഷിപ്പിക്കുകയും അത് പിന്നീട് തൃപ്രയാർ ആയി മാറുകയും ചെയ്തു എന്നും ഐതിഹ്യമുണ്ട്.
പ്രതിഷ്ഠ
ഖരാസുരനെ നിഗ്രഹിച്ച ശേഷം ലക്ഷ്മീസമേതനായി നിൽക്കുന്ന ചതുർബാഹുവായ ഭഗവാനാണ് ഇവിടുത്തെ പ്രതിഷ്ഠ. തൃപ്രയാറപ്പന്‍ എന്നും തൃപ്രയാര്‍ തേവര്‍ എന്നും അറിയപ്പെടുന്ന ആറടിയുള്ള പ്രധാന പ്രതിഷ്ഠയ്ക്ക് മറ്റു ശ്രീരാമ വിഗ്രഹങ്ങളില്‍നിന്നു വ്യതാസങ്ങളുമുണ്ട്. തൃപ്രയാര്‍ തേവരുടെ രൂപം ചതുര്‍ഭുജവിഷ്ണുവിനെ അനുസ്മരിപ്പിക്കുന്നതാണ്. നാലുകൈകളിലൊന്നില്‍ ശംഖും മറ്റൊന്നില്‍ സുദര്‍ശനവും മൂന്നാമത്തേതില്‍ വില്ലും ഇനിയുള്ളതില്‍ ഒരു മാലയും കാണാനാവും. ഈ വിഗ്രഹത്തിനു ശൈവചൈതന്യവും ഉണ്ടെന്നു വിശ്വസിക്കപ്പെടുന്നു. വിഗ്രഹത്തിന്റെ ഒരു കയ്യില്‍ കാണപ്പെടുന്ന മാല ബ്രഹ്മചൈതന്യത്തെയാണ് സൂചിപ്പിക്കുന്നതെന്നും പറയപ്പെടുന്നു. ആ അർഥത്തില്‍ ത്രിമൂര്‍ത്തീഭാവത്തിന്റെ ഒരു പ്രതീകം കൂടിയാണ് തൃപ്രയാര്‍ തേവര്‍.
തൃപ്രയാറപ്പന്റെ വിഗ്രഹത്തിനു കാലപ്പഴക്കം കൊണ്ട് പല കോട്ടങ്ങളും തട്ടിയിരുന്നതിനാല്‍ പുനഃപ്രതിഷ്ഠയെ കുറിച്ചുള്ള ആലോചനകള്‍ നടന്നിരുന്നു. എന്നാല്‍ ദേവപ്രശ്നം നടത്തിയപ്പോൾ ഭഗവാന് അതിഷ്ടമല്ലെന്നാണത്രേ തെളിഞ്ഞത്. അതിനാല്‍ പഞ്ചലോഹത്തില്‍ തീര്‍ത്ത ഒരു ആവരണം പഴയ വിഗ്രഹത്തിനു ചാര്‍ത്തുകയാണു ചെയ്തത്.
ഗണപതി, ദക്ഷിണാമൂര്‍ത്തി, ശാസ്താവ്, ഗോശാല കൃഷ്ണന്‍ എന്നിവരാണ് ഈ ക്ഷേത്രത്തിലെ ഉപദേവതമാർ. ധാരാളം മരപ്പണികളും കൊത്തുപണികളുമുള്ള ക്ഷേത്രത്തിന്റെ ശ്രീകോവിലിനു ചുറ്റും രാമായണകഥയിലെ പല സന്ദര്‍ഭങ്ങളും ജീവന്‍ തുടിക്കുന്ന രീതിയില്‍ പുനഃസൃഷ്ടിക്കപ്പെട്ടതു ദര്‍ശിക്കാം. ദക്ഷിണാമൂര്‍ത്തിക്കു മുന്‍പിലുള്ള കെടാവിളക്കും ക്ഷേത്രത്തിനു മുന്‍പിലൂടെ സ്വച്ഛമായൊഴുകുന്ന തൃപ്രയാറും ഇവിടുത്തെ മറ്റു സവിശേഷതയാണ്. വൃശ്ചികത്തിലെ കറുത്ത ഏകാദശി ദിവസം ഇവിടെ നടക്കുന്ന തൃപ്രയാർ ഏകാദശി ഉത്സവം സവിശേഷമാണ്.
പ്രധാന വഴിപാടുകള്‍
ചാത്തന്‍ ഭന്ധാരം:
എല്ലാ വിധ ദുഷ്‌സ്വാധീനങ്ങളില്‍ നിന്നും മോചനം ലഭിക്കാൻ ഈ വഴിപാട് സഹായകമാണെന്നു വിശ്വാസം.
കതിന വെടി:
സീതാന്വേഷണത്തിനു ശേഷം ഉള്ള ഹനുമാന്റെ വരവിന്റെ ആഘോഷത്തെ അനുസ്മരിക്കാനാണ് കതിന വെടി വഴിപാട്. ഈ വഴിപാട് തടസങ്ങള്‍ മാറ്റാന്‍ സഹായകമാവും എന്നാണ് വിശ്വാസം. ഒന്നിന് 12 രൂപയും 101 എണ്ണത്തിന് 1200 രൂപയുമാണ് നിരക്ക്.
മീനൂട്ട്:
ക്ഷേത്രത്തിനു മുന്‍പിലൂടൊഴുകുന്ന പുരയാറിലെ മത്സ്യങ്ങളെ ഊട്ടാനുള്ള ഈ വഴിപാട് ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. ഈ മത്സ്യങ്ങള്‍ തേവര്‍ക്കു പ്രിയപ്പെട്ടവരാണെന്നും അവരെ ഊട്ടുന്നതു വഴി തേവരെ പ്രീതിപ്പെടുത്താമെന്നുമാണ് വിശ്വാസം. ആസ്മ രോഗികള്‍ക്ക് ഈ വഴിപാട് ചെയ്യുന്നത് ഗുണകരമാണെന്ന് പറയപ്പെടുന്നു. ഇതിനു പുറമെ പാൽപായസവും ചന്ദനം ചാര്‍ത്തും മറ്റു അര്‍ച്ചനകളും വഴിപാടായി നടത്താറുണ്ട്.
പ്രധാനമന്ത്രി തൃപ്രയാറിൽ; ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദർശനവും മീനൂട്ട് വഴിപാടും നടത്തി - LIVE UPDATE