മികച്ച ജോലി, നല്ല പങ്കാളി, സുഖകരമായ ജീവിതം. ഈ പറഞ്ഞ കാര്യങ്ങളെല്ലാം അനുഭവിക്കാനും ആസ്വദിക്കാനും കഴിയുന്ന ചിലരുണ്ട്. സ്വപ്രയത്നം കൊണ്ട് കാര്യങ്ങളെല്ലാം കൈപിടിയിൽ ഒതുക്കാൻ കഴിയുന്നവർ. അത്തരത്തിൽ കഠിനാധ്വാനികളായ ചില രാശിക്കാർ ആരൊക്കെയാണെന്നു നോക്കാം. മേടം രാശി– Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മികച്ച ജോലി, നല്ല പങ്കാളി, സുഖകരമായ ജീവിതം. ഈ പറഞ്ഞ കാര്യങ്ങളെല്ലാം അനുഭവിക്കാനും ആസ്വദിക്കാനും കഴിയുന്ന ചിലരുണ്ട്. സ്വപ്രയത്നം കൊണ്ട് കാര്യങ്ങളെല്ലാം കൈപിടിയിൽ ഒതുക്കാൻ കഴിയുന്നവർ. അത്തരത്തിൽ കഠിനാധ്വാനികളായ ചില രാശിക്കാർ ആരൊക്കെയാണെന്നു നോക്കാം.

മേടം രാശി– Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): അതിസമർത്ഥരായിരിക്കും ഈ രാശിക്കാർ. തങ്ങൾ ആഗ്രഹിച്ച കാര്യം നേടിയെടുക്കാനായി കഠിനമായി പരിശ്രമിക്കാൻ ഇവർക്കു യാതൊരു മടിയും കാണില്ല. തങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാനായി ഇവർ ഏതറ്റം വരെയും പോകും. ഒന്നിലധികം പ്രവർത്തികളിൽ ഒരേ സമയം ഏർപ്പെടാനും ഇവർക്ക് പ്രത്യേക കഴിവുണ്ട്.

ADVERTISEMENT

ഇടവം രാശി- Taurus (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ): ആകാശത്തോളം ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുന്നവരാണ് ടോറസ് രാശിയിലുള്ളവർ. തങ്ങൾ ഏർപ്പെട്ടിരിക്കുന്ന കാര്യങ്ങളിൽ ഒരു തീരുമാനമുണ്ടാകാതെ ഇവർ പിന്മാറുകയില്ല. വളരെ യുക്തിപൂർവം ചിന്തിക്കുന്നവരും പ്രവർത്തിക്കുന്നവരുമായിരിക്കും.

ധനു രാശി- Sagittarius (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): ശുഭാപ്തിവിശ്വാസമുള്ളവരും എല്ലാ കാര്യങ്ങളെയും വളരെ പോസിറ്റീവ് ആയി സമീപിക്കുന്നവരുമായിരിക്കും സാജിറ്റേറിയസ് രാശിക്കാർ. മറ്റുള്ളവരോട് നല്ല രീതിയിൽ പെരുമാറുന്നവരും വളരെ തുറന്ന സമീപനം വെച്ചു പുലർത്തുന്നവരുമായതു കൊണ്ടുതന്നെ തന്നെ തങ്ങളാഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കാൻ ഇവർക്ക് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകുകയില്ല.

ADVERTISEMENT

മകരം രാശി- Capricorn (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): വളരെ എളുപ്പത്തിൽ സൗഭാഗ്യങ്ങൾ കരഗതമാകുന്നവരാണ് ഇക്കൂട്ടരെന്നു മറ്റുള്ളവർ ചിന്തിക്കുമെങ്കിലും കഠിനമായ ശ്രമങ്ങൾക്കൊടുവിലാണ് ഇവർ തങ്ങളുടെ ലക്ഷ്യത്തിലേക്കെത്തുക. വളരെ അച്ചടക്കമുള്ളവരും പ്രായോഗികമായി കാര്യങ്ങളെ സമീപിക്കുന്നവരായിരിക്കും കാപ്രികോൺ രാശിക്കാർ. എന്താണ് തങ്ങൾക്കാവശ്യമുള്ളതെന്തെന്നു കൃത്യമായ ധാരണ ഇവർക്കുണ്ടായിരിക്കും. തങ്ങളുടെ ഉത്തരവാദിത്വങ്ങളിൽ നിന്ന് അവരൊരിക്കലും ഒളിച്ചോടുകയുമില്ല.

കുംഭം രാശി- Aquarius (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): കാഴ്ച്ചയിൽ അല്പം ശാന്തരായി തോന്നുമെങ്കിലും കഠിനാധ്വാനികളും ലക്ഷ്യബോധമുള്ളവരുമായിരിക്കും അക്വാറിയസ് രാശിക്കാർ. എന്താണ് തങ്ങൾക്കു വേണ്ടതെന്നു നല്ല ബോധ്യം ഇവർക്കുണ്ടായിരിക്കും. അതുകൊണ്ടു തന്നെ ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടിയെടുക്കാൻ ഇവർ നല്ലതുപോലെ ശ്രമിക്കുകയും ഫലപ്രാപ്തിയിലെത്തുകയും ചെയ്യും.

English Summary:

Zodiac Signs Who Tend To Get What They Want