ഭക്തിപൂർവ്വം ചെയ്യുന്ന ദേവാരാധനകളിൽ വച്ച് ഏറ്റവും ശ്രേഷ്ഠമാണ് വ്രതങ്ങൾ എന്ന് പറയപ്പെടുന്നു. പുലർച്ചെ ശരീരശുദ്ധി വരുത്തി, നാമമന്ത്രങ്ങൾ ഉരുവിട്ട് ഒരുനേരം അരിയാഹാരം കഴിച്ചോ, പൂർണമായ ഉപവാസമെടുത്തോ ആചരിക്കുന്ന വ്രതങ്ങൾക്ക് അത് അനുഷ്ഠിക്കുന്ന ദിനങ്ങൾക്ക് അനുസൃതമായി പല ഫലങ്ങളാണുള്ളത്. ശിവരാത്രി വ്രതം,

ഭക്തിപൂർവ്വം ചെയ്യുന്ന ദേവാരാധനകളിൽ വച്ച് ഏറ്റവും ശ്രേഷ്ഠമാണ് വ്രതങ്ങൾ എന്ന് പറയപ്പെടുന്നു. പുലർച്ചെ ശരീരശുദ്ധി വരുത്തി, നാമമന്ത്രങ്ങൾ ഉരുവിട്ട് ഒരുനേരം അരിയാഹാരം കഴിച്ചോ, പൂർണമായ ഉപവാസമെടുത്തോ ആചരിക്കുന്ന വ്രതങ്ങൾക്ക് അത് അനുഷ്ഠിക്കുന്ന ദിനങ്ങൾക്ക് അനുസൃതമായി പല ഫലങ്ങളാണുള്ളത്. ശിവരാത്രി വ്രതം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭക്തിപൂർവ്വം ചെയ്യുന്ന ദേവാരാധനകളിൽ വച്ച് ഏറ്റവും ശ്രേഷ്ഠമാണ് വ്രതങ്ങൾ എന്ന് പറയപ്പെടുന്നു. പുലർച്ചെ ശരീരശുദ്ധി വരുത്തി, നാമമന്ത്രങ്ങൾ ഉരുവിട്ട് ഒരുനേരം അരിയാഹാരം കഴിച്ചോ, പൂർണമായ ഉപവാസമെടുത്തോ ആചരിക്കുന്ന വ്രതങ്ങൾക്ക് അത് അനുഷ്ഠിക്കുന്ന ദിനങ്ങൾക്ക് അനുസൃതമായി പല ഫലങ്ങളാണുള്ളത്. ശിവരാത്രി വ്രതം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭക്തിപൂർവ്വം ചെയ്യുന്ന ദേവാരാധനകളിൽ വച്ച് ഏറ്റവും ശ്രേഷ്ഠമാണ് വ്രതങ്ങൾ എന്ന് പറയപ്പെടുന്നു. പുലർച്ചെ ശരീരശുദ്ധി വരുത്തി, നാമമന്ത്രങ്ങൾ ഉരുവിട്ട് ഒരുനേരം അരിയാഹാരം കഴിച്ചോ, പൂർണമായ ഉപവാസമെടുത്തോ ആചരിക്കുന്ന വ്രതങ്ങൾക്ക് അത് അനുഷ്ഠിക്കുന്ന ദിനങ്ങൾക്ക് അനുസൃതമായി പല ഫലങ്ങളാണുള്ളത്. ശിവരാത്രി വ്രതം, വൈകുണ്ഠ ഏകാദശി വ്രതം തുടങ്ങിയ വ്രതങ്ങൾ വർഷത്തിൽ ഒരിക്കൽ മാത്രമാണ് ആചരിക്കുന്നത്. എന്നാൽ എല്ലാ ആഴ്ചകളിലും ആചരിക്കുന്ന വ്രതങ്ങളുമുണ്ട്. അതിൽ പ്രധാനമാണ് തിങ്കളാഴ്ച വ്രതം അഥവാ സോമവാര വ്രതം.

സ്ത്രീ പുരുഷഭേദമന്യേ എല്ലാ ഭക്തരും വ്രതങ്ങൾ എടുക്കാറുണ്ട്. എന്നാൽ ഇതിൽ നിന്നും വിഭിന്നമായി സ്ത്രീകൾ മാത്രമാണ് തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നത്. പെൺകുട്ടി ഋതുമതിയാകുന്ന സമയം മുതൽ ഇഷ്ടവര പ്രാപ്തിക്കായി ആചരിക്കുന്ന ഈ വ്രതം വൈധവ്യകാലം വരുമ്പോൾ മാത്രമാണ് മുടക്കുന്നത്. സതീദേവി ജീവത്യാഗം ചെയ്തശേഷം അത്യന്തം കോപാകുലനായ ദക്ഷിണാമൂർത്തിയെക്കൊണ്ട് തന്റെ ഭർതൃപദം പാർവതി സ്വീകരിപ്പിച്ചത് കൃത്യമായി സോമവാര വ്രതം ആചരിച്ചിട്ടാണ്. അതിന്റെ തുടർച്ചയെന്നോണം ശിവപ്രീതിക്കായി സ്ത്രീകൾ തിങ്കളാഴ്ചകളിൽ വ്രതം എടുക്കുകയും ക്ഷേത്ര ദർശനം നടത്തുകയും ചെയ്യുന്നു.

ADVERTISEMENT

12 തിങ്കളാഴ്ചകളിൽ തുടർച്ചയായി വ്രതം എടുക്കുന്നത് വിവാഹം നടക്കാൻ സഹായിക്കുന്നു എന്നാണ് വിശ്വാസം. പലകാരണങ്ങളാൽ മുടങ്ങി പോകുന്ന വിവാഹം ഉത്തമനായ വരനെ കണ്ടെത്തി നടക്കുവാൻ ശിവൻ അനുഗ്രഹിക്കുന്നു. തിങ്കളാഴ്ച വ്രതം എടുക്കുമ്പോൾ ഏറ്റവും പ്രധാനം മനശുദ്ധിയാണ്‌. മേടം, ഇടവം, വൃശ്ചികം, ചിങ്ങം എന്നീ മലയാള മാസങ്ങളിലെ തിങ്കളാഴ്ച വ്രതാനുഷ്ഠാനം ഏറെ ഗുണകരമാണ്. ഇതുപോലെ തിങ്കളാഴ്ചയും രോഹിണി നക്ഷത്രവും ചേര്‍ന്നു വരുന്ന ദിവസത്തെ വ്രതം ഏറെ വിശിഷ്ടമാണ്. ഈ ദിവസങ്ങളിൽ വ്രതമെടുക്കുന്നത് കൊണ്ട് ദാമ്പത്യജീവിതത്തിൽ എന്ത് ആഗ്രഹിച്ചാലും ലഭ്യമാകും എന്നാണ് പറയുന്നത്. ദാമ്പത്യ പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നതിനും ഭര്‍ത്താവും സന്താനങ്ങളും കാരണം കുടുംബത്തിന് ഉന്നതിയുണ്ടാകാനുമെല്ലാം തിങ്കളാഴ്ച വ്രതം ഗുണകരമാണ്.

തിങ്കളാഴ്ച വ്രതത്തിന്റെ ഐതിഹ്യം
കാലങ്ങളുടെ പഴക്കമുണ്ട് തിങ്കളാഴ്ച വ്രതത്തിന്റെ ഉല്പത്തിക്ക് പിന്നിലെ കഥയ്ക്ക്. സീമന്തിനി എന്ന രാജകുമാരിയാണ് തിങ്കളാഴ്ച വ്രതാചരണം ആരംഭിച്ചത്. ഒരിക്കൽ രാജകുമാരിയുടെ ജാതകം നോക്കിയപ്പോൾ വളരെ ചെറിയപ്രായത്തിൽ തന്നെ ഭർത്താവ് മരണപ്പെട്ട് വിധവയാകാൻ യോഗമുണ്ടെന്ന് മനസിലായി. ഇതറിഞ്ഞ രാജകുമാരി അതീവ ദുഖിതയായി. ഏത് വിധേനയും ഈ അവസ്ഥ ഇല്ലാതാക്കണമെന്ന ആഗ്രഹം രാജകുമാരിയിൽ കലശലായി. അതിനുള്ള മാർഗമായി രാജകുമാരി തെരെഞ്ഞെടുത്തത് ശിവപൂജയായിരുന്നു.

ADVERTISEMENT

ഒരിക്കൽ ഋഷിവര്യനായ യാജ്ഞവൽക്യൻ മുനിയുടെ പത്നി മൈത്രേയിയെ കണ്ട് തന്റെ മനസ്സിലെ വിഷമം അറിയിച്ചു. മുനിപത്നിയാണ് തിങ്കളാഴ്ചകളിൽ വ്രതമെടുക്കാൻ ആവശ്യപ്പെട്ടത്. ശേഷം, ഒരു തിങ്കളാഴ്ച പോലും ഒഴിവാക്കാതെ രാജകുമാരി പ്രാർത്ഥനയോടെ വ്രതം ആരംഭിച്ചു. അങ്ങനെ ജാതകം വകവയ്ക്കാതെ ശിവനിൽ വിശ്വാസം അർപ്പിച്ചുകൊണ്ട് സീമന്തിനി വിവാഹിതയായി. വിവാഹശേഷം തോണി യാത്രയ്ക്ക് പോയ രാജകുമാരൻ മുങ്ങിപ്പോയി. അകാല വൈധവ്യം നേരിൽകണ്ട സീമന്തിനി മടുപ്പ് കൂടാതെ ശിവഭജനം തുടങ്ങി.

തോണി മറിഞ്ഞു നിലയില്ലാത്ത വെള്ളത്തിൽ താഴ്ന്ന കുമാരനെ നാഗ കിങ്കരന്മാർ കെട്ടി വലിച്ച് നാഗസഭയിൽ എത്തിച്ചു.തേജസ്സ് നിറഞ്ഞ രാജകുമാരനെ കണ്ട നാഗരാജാവ് കുമാരനോട് തന്റെ പരദേവത ആരാണ് എന്നു ചോദിച്ചു. ശിവനാണ് എന്ന് അദ്ദേഹം ഉത്തരം പറഞ്ഞു. ശിവഭക്തിയിൽ സന്തോഷമായ നാഗരാജാവ് രാജകുമാരനെ ആപത്തൊന്നും കൂടാതെ ഭൂമിയിൽ എത്തിച്ചു. അങ്ങനെ സീമന്തിനിക്ക് ഭർത്താവിനെ തിരിച്ച് കിട്ടുകയും വൈധവ്യം ഇല്ലാതാകുകയും ചെയ്തു. ഈ വിശ്വാസത്തിന്റെ ചുവടുപിടിച്ചാണ് തിങ്കളാഴ്ച വ്രതം ആചരിക്കുന്നത്.

ADVERTISEMENT

തിങ്കളാഴ്ച വ്രതം അനുഷ്ടിക്കേണ്ട വിധം
അതിരാവിലെ ശരീരശുദ്ധിവരുത്തി ഭസ്മം തൊടുന്നത്, പ്രത്യേകിച്ചും നനച്ചു തൊടുന്നത് ഏറെ നല്ലതാണ്. ശേഷം, ശിവക്ഷേത്ര ദർശനം നടത്തി, ശിവന് കൂവളത്തിലയും, ശ്രീപാർവ്വതി ദേവിക്ക് വെളുത്ത പുഷ്പങ്ങളും അർപ്പിക്കുക. ഇത് ഭർത്താവിന്റെ ഐശ്വര്യത്തിനും സന്താന ഭാഗ്യത്തിനും മംഗലഭാഗ്യത്തിനും ഉത്തമമായി കരുതുന്നു. സാധാരണ തിങ്കളാഴ്ച ഒരിക്കലായിട്ടാണ് വ്രതം ആചരിക്കുന്നത്. അതായത് അന്നേ ദിവസം ഒരു പ്രാവശ്യം മാത്രമേ അരി ആഹാരം കഴിക്കൂ. മറ്റ് നേരങ്ങളിൽ അരിയാഹാരം പാടില്ല. വ്രതം എടുക്കുന്നവർ ശിവക്ഷേത്രത്തിലെ നേദ്യചോറ് കഴിക്കാറുണ്ട്. അതിനു സാധിക്കാത്തവർ വീടുകളിൽ ശുദ്ധമായി വച്ചുണ്ടാക്കി അരിയാഹാരം കഴിക്കുന്നു. തുടർന്ന് അന്നേ ദിവസം ശിവ ഭജനവുമായി മുന്നോട്ട് പോകുന്നു.

ജീവിതത്തിൽ എല്ലാവിധ സൗഖ്യങ്ങളും ഉണ്ടാകുന്നതിനായി തിങ്കളാഴ്ച ദിവസത്തെ ശിവഭജനം സഹായിക്കുന്നു. ശിവന്റെ മന്ത്രങ്ങൾ ഉരുവിട്ട് ശിവക്ഷേത്രം വലം വയ്ക്കുന്നതും വിളക്ക് കൊളുത്തി ശിവഭജനം നടത്തുന്നതും പൂജ നടത്തുന്നതിനു തുല്യമായി കണക്കാക്കിപ്പോരുന്നു. എന്നാൽ വ്രതമെടുക്കുമ്പോൾ ശിവപാർവ്വതി മന്ത്രങ്ങൾ ചേർത്ത് വേണം ശിവനെ ഭജിക്കാൻ. കാരണം, ദാമ്പത്യ സൗഖ്യത്തിനായാണ് ഈ വ്രതം, പരമശിവന്റെ പകുതി ശരീരം ശ്രീപാർവതി വസിക്കുന്നിടമായി കണക്കാക്കപ്പെടുന്നു. ആയതിനാൽ ശിവപാർവതിമാരെ ഒരുമിച്ച് ഭജിക്കണം. ഇത് ഇരട്ടി ഫലം നൽകും.

'നമ:ശിവായ ശിവായ നമ:' എന്ന മൂലമന്ത്രത്തെ നൂറ്റിയെട്ട് പ്രാവശ്യം ജപിക്കുന്നത് ഐശ്വര്യദായകമായി കരുതപ്പെടുന്നു. പൊതുവെ വ്രതാനുഷ്ടാനദിനം ജപിക്കുന്നത് ഈ മന്ത്രമാണ്. ശിവപുരാണവും ദേവിമാഹാത്മ്യവും അന്നേ ദിവസം ജപിക്കുന്നത് ആഗ്രഹിക്കുന്ന ഫലം നൽകുന്നു. ഈ ദിവസം ക്ഷേത്രത്തിൽ പിന്‍വിളക്ക്, ധാര, കൂവളമാല, സ്വയംവര പുഷ്പാഞ്ജലി, ഉമാമഹേശ്വര പൂജ എന്നിവയെല്ലാം നടത്തുന്നത് ഏറെ ശ്രേഷ്ഠമാണ്.

English Summary:

Benefits of Somavara Vratham