ഊർജസ്വലരും ഉറച്ച തീരുമാനങ്ങളെടുക്കുന്നവരും; പേരിന്റെ ആദ്യാക്ഷരം ‘J’ ആണോ?
ഊർജസ്വലരും ഉറച്ച തീരുമാനങ്ങളെടുക്കുന്നവരും; പേരിന്റെ ആദ്യാക്ഷരം ‘J’ ആണോ? – Personality analysis of people whose name starts with Letter ‘J’

ഓരോ അക്ഷരത്തിനും ഓരോ സ്വഭാവം ഉണ്ട്. അതിന്റെ പ്രതിഫലനം വ്യക്തിയുടെ ജീവിതത്തിലും പ്രതിഫലിക്കുമെന്ന് പറയപ്പെടുന്നു. പേരിന്റെ ആദ്യാക്ഷരം നോക്കി ഒരു വ്യക്തിയുടെ പൊതുസ്വഭാവം മനസ്സിലാക്കാവുന്നതാണ്. നേതൃഗുണമുള്ള അക്ഷരമാണ് J. പക്ഷേ ദീർഘകാലം നേതൃത്വത്തിൽ തുടരണമെങ്കിൽ മറ്റുള്ളവരുടെ മാർഗനിർദേശവും സഹായവും വേണ്ടിവരും.
അവനവനെ കൂടുതൽ ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ട് തന്നെ അതിനു പോറൽ വരുന്ന സംഭവമുണ്ടായാൽ സദാ പ്രവർത്തനോന്മുഖനായ ഈ വ്യക്തി പ്രവർത്തനരഹിതനായി വെറുതെ ഇരുന്നുകളയും. മറ്റുള്ളവരെക്കുറിച്ചുള്ള ഇവരുടെ ഊഹങ്ങൾ പലപ്പോഴും ശരിയായി വരും. ആർക്കും ഇവരെ നിയന്ത്രിക്കാൻ പറ്റില്ല. ആരെയും ആകർഷിക്കാനുള്ള കഴിവ് ഇവർക്കുണ്ട്. പൊതുവെ അലസത കുറവുള്ളവരാണെങ്കിലും ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യാൻ പറഞ്ഞാൽ അലസത പ്രകടിപ്പിക്കാറുണ്ട്.
മറ്റുള്ളവരുടെ കുറ്റവും കുറവും കണ്ടുപിടിക്കാൻ മിടുക്കരാണ്, എന്നാൽ മറ്റാരും ഇവരെ കുറ്റം പറയുന്നത് ഇവർ സഹിച്ചെന്നു വരില്ല. എല്ലാവരോടും അടുപ്പം കാണിക്കുമെങ്കിലും ആത്മാർഥത കുറവാണ്. സ്വന്തം കാര്യം നേടാനായി പ്രിയപ്പെട്ടവരെ പോലും ചിലപ്പോൾ ഇവർ തള്ളിപ്പറയും. എന്നാൽ, ആപത്ഘട്ടങ്ങളിൽ തുണയായി ഓടിയെത്തുകയും ചെയ്യും. ഊർജസ്വലരാണ്. എന്തിലും ഉറച്ച തീരുമാനങ്ങളെടുക്കുന്നവരാണ്. കലാരംഗത്തും രാഷ്ട്രീയരംഗത്തും ഇവർ ശോഭിക്കും.