ക്ഷേത്രത്തിൽ നിന്നു കിട്ടുന്ന പൂജാപുഷ്പങ്ങൾ വീട്ടിൽ സൂക്ഷിക്കാറുണ്ടോ?
ക്ഷേത്രത്തിൽ പൂജയ്ക്കുപയോഗിക്കുന്ന പുഷ്പങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. പൂജയ്ക്ക് എടുക്കുന്ന പൂക്കൾ സുഗന്ധമുള്ളവ ആയിരിക്കണം. വാടിയതോ ഒരിക്കൽ പൂജിച്ചതോ ആയ പൂക്കൾ വീണ്ടും എടുക്കരുത്. എന്നാൽ പൂജ കഴിഞ്ഞാലും വേണമെങ്കിൽ കഴുകി വീണ്ടും ഉപയോഗിക്കാം എന്ന പ്രത്യേകത തുളസിക്ക് മാത്രമാണ് ഉള്ളത്. ക്ഷേത്രത്തിൽ

ക്ഷേത്രത്തിൽ പൂജയ്ക്കുപയോഗിക്കുന്ന പുഷ്പങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. പൂജയ്ക്ക് എടുക്കുന്ന പൂക്കൾ സുഗന്ധമുള്ളവ ആയിരിക്കണം. വാടിയതോ ഒരിക്കൽ പൂജിച്ചതോ ആയ പൂക്കൾ വീണ്ടും എടുക്കരുത്. എന്നാൽ പൂജ കഴിഞ്ഞാലും വേണമെങ്കിൽ കഴുകി വീണ്ടും ഉപയോഗിക്കാം എന്ന പ്രത്യേകത തുളസിക്ക് മാത്രമാണ് ഉള്ളത്. ക്ഷേത്രത്തിൽ നിന്ന് പൂജിച്ച കിട്ടുന്ന പൂക്കളും കുങ്കുമവും ഒക്കെ വീണ്ടും വീട്ടിലെ വിഗ്രഹങ്ങളിൽ ചാർത്തുകയോ പൂജാ മുറിയിൽ സൂക്ഷിക്കുകയോ ചെയ്യാൻ പാടുള്ളതല്ല. അതെല്ലാം നിർമാല്യം ആയാണ് കണക്കാക്കുന്നത്.
ഏറ്റവും ശ്രേഷ്ഠമായ പൂജാപുഷ്പമായി കണക്കാക്കുന്ന താമരയെയാണ്. ചെത്തി, മുക്കൂറ്റി, മന്ദാരം, തുമ്പ, പിച്ചകം ഇവയെല്ലാം സാധാരണ പൂജയ്കെടുക്കുന്ന പൂക്കളാണ്.പനിനീർ പൂക്കൾ അഥവാ റോസാപ്പൂക്കളും പൂജയ്ക്കായി ഉപയോഗിക്കുന്നു. കൂവളത്തില ശിവക്ഷേത്രങ്ങളിൽ മാത്രമാണ് ഉപയോഗിക്കുക.
മുല്ലപ്പൂ വിഷ്ണുവിനും ശിവനും ദേവിക്കും പൂജയ്ക്കായി എടുക്കും. എങ്കിലും വളരെ പ്രധാന്യത്തോടെ എടുക്കുന്നത് ദേവിക്കാണ്. ഗണപതിഹോമത്തിനും ഗണപതിക്ക് ചാർത്താനായും കറുകപ്പുല്ല് ഉപയോഗിക്കുന്നു. ചെണ്ടുമല്ലി ഉൾപ്പെടെ മഞ്ഞപ്പൂക്കളാണ് സാധാരണ ഗണപതിക്ക് ചാർത്തുന്നത്. മഹാവിഷ്ണുവിനും മഞ്ഞപ്പൂക്കൾ ചാർത്തുന്നു. വെള്ള പൂക്കള്‍ ശിവനും ചുവന്ന പൂക്കള്‍ സൂര്യനും ഗണപതിക്കും ദേവിയ്ക്കും ഭൈരവനും പ്രിയപ്പെട്ടതാണ്.
ശിവപൂജയ്ക്ക് ഉമ്മത്തിൻ പൂവും എരിക്കിൻ പൂവും ഉപയോഗിക്കാറുണ്ട്. പവിഴമല്ലി വിഷ്ണു ക്ഷേത്രത്തിൽ അഥവാ വിഷ്ണുവിന്റെ അവതാരമൂർത്തി ക്ഷേത്രങ്ങളിലും ഉപയോഗിക്കുന്നു .വിഷ്ണുവിനും വൈഷ്ണവ ദേവതകള്‍ക്കും വളരെ പ്രിയംകരമായ പുഷ്പമാണ് പാരിജാതം. കൃഷ്ണനും വിഷ്ണുവിനും ഏറെ പ്രിയപ്പെട്ടതാണ് തുളസി. ഭദ്രകാളിക്ക് ചെമ്പരത്തിപ്പൂവ് ഉപയോഗിക്കുന്നു.