രവിപ്രദോഷം ഏപ്രിൽ 21 ന്; വ്രതാനുഷ്ഠാനം ഇങ്ങനെ
ഭഗവാൻ ശിവശങ്കരനു പ്രധാനമായ പ്രദോഷം മാസത്തിൽ രണ്ടുതവണയാണ് വരുന്നത്. മേടമാസത്തിലെ ആദ്യത്തെ പ്രദോഷം 2024 ഏപ്രിൽ 21 ഞായറാഴ്ച്ച വരുന്നു. ഇത് രവിപ്രദോഷം എന്നും അറിയപ്പെടുന്നു. അന്നേദിവസം വ്രതാനുഷ്ഠാനത്തോടെ മഹാദേവനെ ഭജിക്കുന്നതിലൂടെ സന്താനസൗഖ്യം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, ദാരിദ്ര്യദുഃഖശമനം,

ഭഗവാൻ ശിവശങ്കരനു പ്രധാനമായ പ്രദോഷം മാസത്തിൽ രണ്ടുതവണയാണ് വരുന്നത്. മേടമാസത്തിലെ ആദ്യത്തെ പ്രദോഷം 2024 ഏപ്രിൽ 21 ഞായറാഴ്ച്ച വരുന്നു. ഇത് രവിപ്രദോഷം എന്നും അറിയപ്പെടുന്നു. അന്നേദിവസം വ്രതാനുഷ്ഠാനത്തോടെ മഹാദേവനെ ഭജിക്കുന്നതിലൂടെ സന്താനസൗഖ്യം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, ദാരിദ്ര്യദുഃഖശമനം, സത്കീർത്തി എന്നിവയാണ് ഫലം.
വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ അന്നേദിവസം കഴിയാവുന്നത്ര തവണ പഞ്ചാക്ഷരി ജപിക്കുക. ക്ഷേത്രദർശനം നടത്താൻ സാധിക്കുന്നവർ ഭഗവാന് കൂവളമാലയും പാർവതീദേവിയെ സങ്കൽപ്പിച്ചു പിൻവിളക്കിൽ എണ്ണ സമർപ്പിച്ചു പ്രാർഥിക്കുക. പ്രദോഷദിനത്തിൽ പ്രധാനമായ സന്ധ്യയ്ക്കു ക്ഷേത്രദർശനം നടത്തുന്നത് ഉത്തമമാണ്. പ്രദോഷസന്ധ്യയിൽ പാർവതീദേവിയെ രത്‌നപീഠത്തിലിരുത്തി ശിവഭഗവാൻ നടരാജനായി നൃത്തമാടുകയും ഈ ആനന്ദവേളയിൽ സകലദേവതകളും സന്നിഹിതരായിരിക്കുമെന്നുമാണ് വിശ്വാസം. ഈ സമയത്തെ അഖണ്ഡ നാമജപവും സർവൈശ്വര്യദായകമാണ്.
വ്രതാനുഷ്ഠാനം ഇങ്ങനെ
പ്രദോഷദിനത്തിന്റെ തലേന്ന് ഒരിക്കലോടെ വ്രതം ആരംഭിക്കാം. പ്രദോഷദിനത്തിൽ രാവിലെ കുളിച്ചു ശരീരശുദ്ധി വരുത്തി ഭസ്മധാരണത്തിനു ശേഷം പഞ്ചാക്ഷരീജപത്തോടെ ശിവക്ഷേത്രദർശനം നടത്തുക. പകൽ മുഴുവൻ ഉപവാസം നന്ന്, ആരോഗ്യസ്ഥിതി അനുവദിക്കാത്തവർക്ക് പാലോ പഴമോ ക്ഷേത്രത്തിൽ നിന്നുള്ള നേദ്യച്ചോറോ കഴിച്ചു വ്രതം അനുഷ്ഠിക്കാവുന്നതാണ്. പകലുറക്കം, എണ്ണതേച്ചു കുളി എന്നിവ പാടില്ല . പഞ്ചാക്ഷരീസ്തോത്രം, ശിവസഹസ്രനാമം, ശിവാഷ്ടകം എന്നിവ ഭക്തിപൂർവ്വം ചൊല്ലുക. ശിവപുരാണപാരായണം നടത്തുന്നതും ഉത്തമമാണ്. സന്ധ്യയ്ക്ക് മുൻപായി കുളിച്ച് ശിവക്ഷേത്രദർശനം, പ്രദോഷപൂജ, ദീപാരാധന ഇവയിൽ പങ്കുകൊള്ളുക.