ഭൗതിക ജീവിത നേട്ടങ്ങൾക്ക് വജ്രം ധരിക്കാം; ഏപ്രിൽ മാസത്തിന്റെ രത്നം
വീനസ് എന്ന സൗന്ദര്യ ദേവതയുടെ രത്നമായ വജ്രം പാശ്ചാത്യ ജ്യോതിഷ പ്രകാരം ഏപ്രിൽ മാസത്തിൽ ജനിച്ചവർക്ക് ഭാഗ്യപുഷ്ടിക്കും, ലൗകീക ജീവിതസുഖവർധനയ്ക്കും, ഭൗതിക ജീവിത നേട്ടങ്ങൾക്കും വേണ്ടി ധരിക്കാവുന്നതാണ്. ഭാരതീയ ജ്യോതിഷ പ്രകാരം മദനകാരകൻ ആയ ശുക്രന്റെ രത്നം (അസുര ഗുരുവായ ശുക്രന്റെ രത്നം) ദാമ്പത്യസൗഖ്യം,

വീനസ് എന്ന സൗന്ദര്യ ദേവതയുടെ രത്നമായ വജ്രം പാശ്ചാത്യ ജ്യോതിഷ പ്രകാരം ഏപ്രിൽ മാസത്തിൽ ജനിച്ചവർക്ക് ഭാഗ്യപുഷ്ടിക്കും, ലൗകീക ജീവിതസുഖവർധനയ്ക്കും, ഭൗതിക ജീവിത നേട്ടങ്ങൾക്കും വേണ്ടി ധരിക്കാവുന്നതാണ്. ഭാരതീയ ജ്യോതിഷ പ്രകാരം മദനകാരകൻ ആയ ശുക്രന്റെ രത്നം (അസുര ഗുരുവായ ശുക്രന്റെ രത്നം) ദാമ്പത്യസൗഖ്യം, ദാമ്പത്യഐക്യം, പ്രേമ സാഫല്യം, സൗന്ദര്യവർധന, വശീകരണം എന്നിവ ലക്ഷ്യമാക്കി ധരിച്ച് വരുന്നു.
ജാതകത്തിലെ സന്യാസയോഗം എന്ന ദോഷം മാറി വൈവാഹിത ജീവിതം ലഭിക്കാൻ സഹായിക്കുന്ന രത്നമാണ് എന്ന് വിശ്വസിച്ചു പോരുന്നു. രാസപരമായി വജ്രം (DIAMOND) ക്രിസ്റ്റലയ്‍ൻ കാർബൺ ഹാർഡ്നസ്സ് 10, വജ്രത്തിന്റെ ഗുണമേന്മ, കളർ (നിറം) ക്ലാരിറ്റി (തെളിമ), കട്ട് (െചത്തി മിനുക്കൽ), കാരറ്റ് (രത്നത്തിന്റെ ഭാരം) 4 സി എന്ന (4 C'S) വിശേഷണത്തില്‍ അറിയപ്പെടുന്നു.
ജ്യോതിഷ പ്രകാരം 10 സെന്റ് (10 Cent) എന്നതാണ് മിനിമം തൂക്കം. 10 സെന്റ് മുതൽ 3 കാരറ്റ് വരെയാണ് സാമാന്യമായി നിർദേശിക്കാറുള്ളത്. ജ്യോതിഷപ്രകാരം ശുക്രന്റെ നക്ഷത്രക്കാരായ ഭരണി, പൂരം, പൂരാടം നക്ഷത്രക്കാർക്ക് പൊതുവിൽ ധരിക്കാം. സംഖ്യശാസ്ത്ര പ്രകാരം 6–ാം തീയതി ജനിച്ചവർക്കും വജ്രം അനുയോജ്യമാണ്. അതായത് 6–15–24 എന്നീ തീയതികളിൽ ജനിച്ചവർ കൂടാതെ ഇടവം, മിഥുനം, കന്നി, തുലാം, മകരം, കുംഭം ലഗ്നരാശികളിൽ (ജനന സമയത്ത് ഉദിച്ച രാശി) ജനിച്ചവർക്കും വജ്രം അനുകൂലമാണ്.
എന്നാൽ പഠനകാലത്ത് വജ്രം ധരിക്കാതിരിക്കുന്നതാണ് നല്ലത്. ഇത് പഠനത്തിൽ ശ്രദ്ധ കുറയാൻ കാരണമാകും. വിവാഹാലോചന സമയത്ത് വജ്രം ജാതകപ്രകാരമോ മേൽപറഞ്ഞ വിധമോ അനുകൂലമായവർക്ക് ധരിക്കാം. വജ്രം, സ്വർണം, വെള്ളി, പ്ലാറ്റിനം എന്നിവയിൽ മോതിരമായും, ലോക്കറ്റായും ധരിക്കാം. ജ്യോതിഷപ്രകാരം വലത് /ഇടത് കയ്യിലെ മോതിരവിരലിലോ നടുവിരലിലോ ധരിക്കാം. വെള്ളിയാഴ്ച രാവിലെ സൂര്യോദയം മുതൽ 1 മണിക്കൂറിനകം ഉള്ള ശുക്രന്റെ കാലഹോരയിൽ ധരിക്കുക.
ശുക്രന്റെ നക്ഷത്രമായ ഭരണി, പൂരം, പൂരാടം നാളുകളിലും, ശുക്രന്റെ കാലഹോരസമയത്ത് ധരിക്കാം. മതാചാര പ്രകാരം ഉള്ള പൂജകൾ നടത്തി ധരിക്കാവുന്നതാണ്. വജ്രത്തിന്റെ ഗുണമേന്മ നിർണയിച്ച സർട്ടിഫിക്കറ്റ് സഹിതം ഉള്ള വജ്രം വാങ്ങുകയോ, വാങ്ങിയശേഷം സർട്ടിഫിക്കറ്റ് എടുത്ത് തുടർന്ന് ആഭരണമാക്കുകയോ ചെയ്യുക. ഇന്നേക്കും എന്നേക്കും വജ്രം.ഉത്തരവാദിത്വം ഉള്ള സ്ഥാപനങ്ങളിൽ നിന്നു മാത്രം വജ്രം വാങ്ങുക.
ആർ സഞ്ജീവ്കുമാർ PGA
ജ്യോതിസ് അസ്ട്രോളജിക്കൽ റിസർച്ച് സെന്റർ
ലുലു അപ്പാര്‍ട്ട്മെന്റ്, തൈക്കാട് പി.ഒ
തിരുവനന്തപുരം 695014
ഫോൺ: 8078908087
E-mail:jyothisgems@gmail.com