സകലഗുണ സമ്പൂർണനായ വ്യാഴം ഇടവം രാശിയിൽ, ഗ്രഹസ്ഥിതി ദോഷകരമെങ്കിൽ
മേടം മുതൽ ആരംഭിച്ച് മീനം വരെയുള്ള പന്ത്രണ്ടു രാശികൾ ഒരു വട്ടം ചുറ്റിത്തീരാൻ വ്യാഴം പന്ത്രണ്ടു വർഷമെടുക്കും (ഒരു വ്യാഴവട്ടം) അതായത് ഓരോ രാശിയിലും ഒരു വർഷം എന്നതാണ് തോത്. ഉത്തമഗുണങ്ങളുടെ ഇരിപ്പിടമാണ് വ്യാഴം. ബ്രഹ്മാവിന്റെ മാനസപുത്രനായ അംഗിരസ്സ് മഹർഷിക്ക് വസുദയിൽ പിറന്ന പുത്രനാണ് വ്യാഴം. കഠിനമായ

മേടം മുതൽ ആരംഭിച്ച് മീനം വരെയുള്ള പന്ത്രണ്ടു രാശികൾ ഒരു വട്ടം ചുറ്റിത്തീരാൻ വ്യാഴം പന്ത്രണ്ടു വർഷമെടുക്കും (ഒരു വ്യാഴവട്ടം) അതായത് ഓരോ രാശിയിലും ഒരു വർഷം എന്നതാണ് തോത്. ഉത്തമഗുണങ്ങളുടെ ഇരിപ്പിടമാണ് വ്യാഴം. ബ്രഹ്മാവിന്റെ മാനസപുത്രനായ അംഗിരസ്സ് മഹർഷിക്ക് വസുദയിൽ പിറന്ന പുത്രനാണ് വ്യാഴം.
കഠിനമായ തപശ്ചര്യയിലൂടെ വ്യാഴം ദിവ്യശക്തികളും ഉന്നതവിദ്യകളും കരസ്ഥമാക്കി. അങ്ങനെയാണ് ദേവൻമാരുടെ ഗുരുവായിത്തീർന്നത്. ശിവന്റെ ശുപാർശ പ്രകാരമാണത്രേ ബ്രഹ്മാവ് വ്യാഴത്തെ ഗ്രഹമാക്കിയത്. വ്യാഴത്തിന്റെ മഹത്വം വ്യക്തമാക്കുന്ന കഥകൾ പുരാണത്തിലുണ്ട്. ദേവൻമാരുടെ ബുദ്ധികേന്ദ്രം വ്യാഴം തന്നെയായിരുന്നു. തത്ത്വചിന്തയിലും ധർമസംഹിതയിലും വേദവേദാന്തങ്ങളിലും അതുല്യമായ മാർഗദർശിയായിട്ടാണ് ദേവലോകം വ്യാഴത്തെ കണ്ടിരുന്നത്.
ജാതകപ്രകാരമോ ദശാകാല പ്രകാരമോ ഉണ്ടാകാവുന്ന ദോഷങ്ങളെന്തൊക്കെയാണെന്ന് ആദ്യം അറിയുക. മറ്റു ഗ്രഹങ്ങളാലുള്ള ദോഷങ്ങൾ പോലും വ്യാഴത്തിന്റെ നോട്ടം തട്ടിയാൽ തന്നെ വലിയ അളവിൽ കുറയും. ഒരാളുടെ ജാതകത്തിലെ ഭാഗ്യം, ദൈവാധീനം അനുഭവയോഗങ്ങൾ, ലഭിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താനുള്ള അവസ്ഥ മുതലായവയെല്ലാം വ്യാഴത്തെ കൊണ്ട് ചിന്തിക്കാവുന്നതാണ് മറ്റെല്ലാ ഗ്രഹസ്ഥിതികളും അനുകൂലമാണെങ്കിലും വ്യാഴത്തിന്റെ സ്ഥിതി ദോഷകരമാണെങ്കിൽ അനുഭവ ഗുണം കുറയും. ഏർപ്പെടുന്ന എല്ലാ കാര്യങ്ങളിലും ഒരു ദൈവാധീനക്കുറവ് അനുഭവപ്പെടും കാരണം ഭാഗ്യകാരകനും പൂർവ പുണ്യകാരകനുമാണ് വ്യാഴം.
1199 മേട മാസം 18- 2024 മേയ് 01 ബുധനാഴ്ച 17 നാഴിക 9 വിനാഴികയ്ക്ക് വ്യാഴം മേടം രാശിയിൽ നിന്നും ഇടവം രാശിയിലേക്ക് മാറുകയാണ്. വ്യാഴത്തിന്റെ ഈ രാശിമാറ്റം ഏഴു കൂറുകാർക്ക് അത്ര ശുഭകരമായിരിക്കില്ല. ദോഷപരിഹാരത്തിനായി വിഷ്ണു ഭജനം പതിവാക്കുക.
വ്യാഴദോഷ പരിഹാര മാർഗങ്ങൾ
വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുക. നാരയണീയം, നാരായണ കവചം. ലക്ഷ്മീ നാരായണ സ്തോത്രം, വിഷ്ണു സഹസ്രനാമം മുതലായ സ്തോത്രങ്ങൾ ഭക്തിപൂർവം പാരായണം ചെയ്യുക. ഗുരുവായൂർ, തിരുകാച്ചാംകുറിശ്ശി, തിരുപ്പതി എന്നീ പുണ്യസ്ഥലങ്ങളിൽ പോയി വഴിപാടുകൾ നടത്തി പ്രാർഥിക്കുക. മഹാവിഷ്ണുവിന് മഞ്ഞ പട്ടുടയാട സമർപ്പിക്കുന്നതും വ്യാഴാഴ്ച വിഷ്ണുവിന്റെ അവതാരമൂർത്തി ക്ഷേത്രങ്ങളിൽ പാൽ പായസം, ഭാഗ്യസൂക്താർച്ചന, സുദർശനാർച്ചന എന്നിവ ചെയ്യുന്നതും മഞ്ഞനിറം കലർന്ന വസ്ത്രങ്ങൾ അണിയുന്നതും ദക്ഷിണാമൂർത്തി സ്തുതികളും ഗുരു ഗായത്രിയും ജപിക്കുന്നതും ഗുരുദോഷ ശാന്തിക്ക് സഹായകമായ കർമങ്ങളാണ്.
ലേഖിക
ജ്യോതിഷി പ്രഭാസീന. സി പി
ഹരിശ്രീ
പി ഒ : മമ്പറം
വഴി: പിണറായി - 670741
കണ്ണൂർ ജില്ല
ഫോൺ : 9961442256
Email ID: Prabhaseenacp@gmail.com