മേടമാസത്തിലെ കൃഷ്ണപക്ഷ ഏകാദശി മേയ് 04 ശനിയാഴ്ച വരുന്നു. ഈ ഏകാദശി അനുഷ്ഠാനത്തിലൂടെ ജീവിതത്തിൽ ഭാഗ്യവർധനയ്ക്കു കാരണമാകും എന്നാണ് പറയപ്പെടുന്നത്. ജീവിതത്തിരക്കിനിടയിൽ ഭക്ഷണ നിയന്ത്രണത്തോടെ വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ വിഷ്ണുപ്രീതികരമായ നാമജപങ്ങൾ നടത്തുന്നത്‌ അതിവിശിഷ്ടമാണ്. ഈ ജപം ഹരിവാസര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടമാസത്തിലെ കൃഷ്ണപക്ഷ ഏകാദശി മേയ് 04 ശനിയാഴ്ച വരുന്നു. ഈ ഏകാദശി അനുഷ്ഠാനത്തിലൂടെ ജീവിതത്തിൽ ഭാഗ്യവർധനയ്ക്കു കാരണമാകും എന്നാണ് പറയപ്പെടുന്നത്. ജീവിതത്തിരക്കിനിടയിൽ ഭക്ഷണ നിയന്ത്രണത്തോടെ വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ വിഷ്ണുപ്രീതികരമായ നാമജപങ്ങൾ നടത്തുന്നത്‌ അതിവിശിഷ്ടമാണ്. ഈ ജപം ഹരിവാസര സമയത്തെങ്കിൽ ഇരട്ടിഫലദായകമാണ്.

ഏകാദശിവ്രതം അവസാനിക്കുന്നതിനു മുൻപായി ആരംഭിക്കുന്ന ഹരിവാസരസമയം മഹാവിഷ്ണുപ്രീതി നേടാൻ ഏറ്റവും അനുയോജ്യമായ സമയമാണ്. ഭഗവാൻ ഏറെ പ്രസന്നനായി ഇരിക്കുന്ന സമയമാണെന്നാണു വിശ്വാസം. ഈ സമയം മുഴുവൻ അഖണ്ഡനാമജപം (തുടർച്ചയായി നടത്തുന്ന നാമജപം) ചെയ്യുന്നത് ഏറ്റവും ഗുണകരമണ്. ഭഗവാന്റെ മൂലമന്ത്രങ്ങൾ , കലിദോഷ നിവാരണ മന്ത്രം എന്നിവ ജപിക്കുന്നതും ശ്രവിക്കുന്നതും ശ്രേഷ്ഠം. 2024 മേയ് 04 ശനിയാഴ്ച വൈകിട്ട് 3.18 മുതൽ പിറ്റേന്ന് രാവിലെ 1.53 വരെയാണ് ഈ ഏകാദശിയിലെ ഹരിവാസര സമയം. ഭഗവൽ സാന്നിധ്യം ഏറ്റവും കൂടുതലായുള്ള ഈ സമയത്ത് പൂർണ ഉപവാസമനുഷ്ഠിക്കുകയും വിഷ്ണുക്ഷേത്രദർശനം നടത്തുകയും ചെയ്യുന്നത് കുടുംബത്തിൽ ഐശ്വര്യമുണ്ടാകാൻ സഹായകമാകും എന്നാണു വിശ്വാസം.

ADVERTISEMENT

കലിദോഷ നിവാരണ മന്ത്രം
'ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ’’'

ഈ മന്ത്രം ജപിക്കുന്നതിന് പ്രത്യേകിച്ച് നിഷ്ഠകളോ നിയമങ്ങളോ പാലിക്കേണ്ടതില്ല. ഏതു സമയത്തും ഭക്തിയോടെ ചൊല്ലാവുന്ന മന്ത്രമാണിത്. സർവപാപങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നും മുക്തി നേടാൻ ഈ മഹാമന്ത്ര ജപത്തിലൂടെ സാധിക്കും.