അക്ഷയ തൃതീയ നാളില്‍ അനുഷ്ഠിക്കുന്ന ഓരോ കർമങ്ങളുടെയും ഫലം അനന്തമാണെന്ന് പറയപ്പെടുന്നു. അക്ഷയതൃതീയദിനത്തിൽ ലക്ഷ്മീ ഭജനം പ്രധാനമാണ്. ഈ വർഷത്തെ അക്ഷയത്രിതീയ ലക്ഷീദേവിക്കു പ്രാധാന്യമുള്ള വെള്ളിയാഴ്ച വരുന്നു എന്ന പ്രത്യേകതയുണ്ട്. വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയായ അക്ഷയതൃതീയും

അക്ഷയ തൃതീയ നാളില്‍ അനുഷ്ഠിക്കുന്ന ഓരോ കർമങ്ങളുടെയും ഫലം അനന്തമാണെന്ന് പറയപ്പെടുന്നു. അക്ഷയതൃതീയദിനത്തിൽ ലക്ഷ്മീ ഭജനം പ്രധാനമാണ്. ഈ വർഷത്തെ അക്ഷയത്രിതീയ ലക്ഷീദേവിക്കു പ്രാധാന്യമുള്ള വെള്ളിയാഴ്ച വരുന്നു എന്ന പ്രത്യേകതയുണ്ട്. വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയായ അക്ഷയതൃതീയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അക്ഷയ തൃതീയ നാളില്‍ അനുഷ്ഠിക്കുന്ന ഓരോ കർമങ്ങളുടെയും ഫലം അനന്തമാണെന്ന് പറയപ്പെടുന്നു. അക്ഷയതൃതീയദിനത്തിൽ ലക്ഷ്മീ ഭജനം പ്രധാനമാണ്. ഈ വർഷത്തെ അക്ഷയത്രിതീയ ലക്ഷീദേവിക്കു പ്രാധാന്യമുള്ള വെള്ളിയാഴ്ച വരുന്നു എന്ന പ്രത്യേകതയുണ്ട്. വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയായ അക്ഷയതൃതീയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അക്ഷയ തൃതീയ നാളില്‍ അനുഷ്ഠിക്കുന്ന ഓരോ കർമങ്ങളുടെയും ഫലം അനന്തമാണെന്ന് പറയപ്പെടുന്നു. അക്ഷയതൃതീയ ദിനത്തിൽ ലക്ഷ്മീ ഭജനം പ്രധാനമാണ്. ഈ വർഷത്തെ അക്ഷയത്രിതീയ ലക്ഷീദേവിക്കു പ്രാധാന്യമുള്ള വെള്ളിയാഴ്ച വരുന്നു എന്ന പ്രത്യേകതയുണ്ട്. വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയായ അക്ഷയതൃതീയും വെള്ളിയാഴ്ചയും ചേർന്ന് വരുന്ന ഈ അപൂർവ ദിനത്തിൽ വിഷ്ണു ലക്ഷ്മീ പ്രീതികരമായ നാമങ്ങൾ ജപിക്കുന്നത് നാലിരട്ടി ഫലദായകമാണ് . ലക്ഷ്മീവാസമുള്ളയിടത്ത് ഒരിക്കലും അന്നത്തിനും സമ്പത്തിനും മുട്ടുവരില്ല എന്നാണ് പ്രമാണം. ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ദേവതയായ ലക്ഷ്മീ ദേവിക്ക് പ്രാധാന്യമുള്ള ഈ ദിനത്തിൽ ചില ചിട്ടകൾ അനുഷ്ഠിക്കുന്നതിലൂടെ ശുക്രപ്രീതിയും നേടാം. ശുക്രാഹോര സമയത്തെ നാമജപം അതീവ ഫലദായകമാണ്. വെള്ളിയാഴ്ചകളിൽ രാവിലെ 6 മുതൽ 7 വരെയും ഉച്ചയ്ക്ക് 1 മുതൽ 2 വരെയും രാത്രി 8 മുതൽ 9 വരെയുമാണ് ശുക്രഹോര വരുന്നത്.

നിലവിളക്കു കൊളുത്തുമ്പോൾ വെളുത്തപുഷ്പങ്ങൾ സമർപ്പിക്കുന്നതും വെളുത്ത വസ്ത്രം, വെള്ളി ആഭരണങ്ങൾ എന്നിവ ധരിക്കുന്നതും ഭാഗ്യവർധനവിനു കാരണമാകും. പാൽപായസം ഉണ്ടാക്കി ദാനം ചെയ്യുന്നത് സദ്ഫലം നൽകും. കടം കൊടുക്കുന്നതും വാങ്ങുന്നതും ഒഴിവാക്കണം. ലക്ഷ്മീ പ്രീതികരമായ സ്വർണം, വെള്ളി, അരി, ഉപ്പ്, നെല്ലിക്ക, മഞ്ഞൾ, നാരങ്ങ ഇവയിലൊന്നെങ്കിലും വീട്ടിലേക്കു കൊണ്ടുവരുന്നതും ഐശ്വര്യദായകമാണ്. ഇത് ശുക്രാഹോര സമയത്തെങ്കിൽ അത്യുത്തമം. ലക്ഷ്മീ ദേവിയെ 'ഓം ശ്രിയൈ നമ:' എന്ന മന്ത്രത്തോടെ ഭജിക്കാം. പ്രഭാതത്തിലും പ്രദോഷത്തിലും 108 തവണ ജപിക്കാവുന്നതാണ്. ആദിപരാശക്തിയുടെ അവതാരമായ മഹാലക്ഷ്മിയുടെ വ്യത്യസ്തഭാവങ്ങളാണ് അഷ്ടലക്ഷ്മിമാർ. ഈ എട്ട് ലക്ഷ്മിമാർ എട്ട് രീതിയിലുള്ള ഐശ്വര്യം പ്രദാനം ചെയ്യുന്നുവെന്നാണ് വിശ്വാസം.നിത്യവും മഹാലക്ഷ്മി അഷ്ടകം ജപിക്കുന്ന ഭവനത്തിൽ സമ്പത്തിന് ഒരു കോട്ടവും തട്ടുകയില്ല. കൂടാതെ കടബാധ്യതകൾ അലട്ടുകയുമില്ല. പക്ഷേ ഓരോ ദേവിയുടെയും പ്രാധാന്യം മനസ്സിലാക്കി വേണം അഷ്ടകപാരായണം നടത്താൻ. ധനലക്ഷ്മിയാൽ ഐശ്വര്യവും ധാന്യലക്ഷ്മിയാൽ ദാരിദ്രമോചനവും ധൈര്യലക്ഷ്മിയാൽ അംഗീകാരവും ശൗര്യലക്ഷ്മിയാൽ ആത്മവിശ്വാസവും വിദ്യാലക്ഷ്മിയാൽ അറിവും കീർത്തിലക്ഷ്മിയാൽ സമൃദ്ധിയും വിജയലക്ഷ്മിയാൽ ലക്ഷ്യപ്രാപ്തിയും രാജലക്ഷ്മിയാൽ സ്ഥാനമാനവും ലഭിക്കുന്നു. എട്ടു ലക്ഷ്മിമാര്‍ക്കും തുല്യ പ്രാധാന്യം നൽകി വേണം മഹാലക്ഷ്മ്യഷ്ടകം ജപിക്കാൻ. ഈ മന്ത്രം ഒരു നേരം ജപിച്ചാൽ പാപനാശനവും രണ്ടുനേരം ജപിച്ചാൽ ധനധാന്യ അഭിവൃദ്ധിയും മൂന്നു നേരം ഭജിച്ചാൽ ശത്രുനാശവുമാണ് ഫലം.

ADVERTISEMENT

മഹാലക്ഷ്മിഅഷ്ടകം

ധനലക്ഷ്മി (ധനലബ്ധി /ഐശ്വര്യം ഫലം)

നമസ്തേസ്തു മഹാമായേ, ശ്രീ പീഠേ സുരപൂജിതേ!

ശംഖചക്രഗദാഹസ്തേ മഹാലക്ഷ്മി നമോസ്തുതേ!

ADVERTISEMENT

ധാന്യലക്ഷ്മി (ധാന്യലബ്ധി/ദാരിദ്ര്യരാഹിത്യം ഫലം)

നമസ്തേ ഗരുഡാരൂഡേ! കോലാസുരഭയങ്കരി

സർവപാപഹരേ ദേവി, മഹാലക്ഷ്മി നമോസ്തുതേ!

ധൈര്യലക്ഷ്മി (ധൈര്യലബ്ധി /അംഗീകാരം ഫലം)

ADVERTISEMENT

സർവജ്ഞേ സർവവരദേ, സർവദുഷ്ടഭയങ്കരീ

സർവദു:ഖഹരേ ദേവീ മഹാലക്ഷ്മീ നമോസ്തുതേ

ശൗര്യലക്ഷ്മി (ശൌര്യലബ്ധി /ആത്മവീര്യം ഫലം)

സിദ്ധി ബുദ്ധി പ്രധേ ദേവീ ബുദ്ധി മുക്തി പ്രാധായിനി

മന്ത്രമൂര്‍ത്തേ സദാ ദേവീ മഹാലക്ഷ്മീ നമോസ്തു തേ

വിദ്യാലക്ഷ്മി (വിദ്യാലബ്ധി / അഭിവൃദ്ധി ഫലം)

ആദ്യന്തരഹിതേ ദേവി ആദിശക്തി മഹേശ്വരീ

യോഗദേ യോഗസംഭൂതേ, മഹാലക്ഷ്മീ നമോസ്തുതേ

കീർത്തിലക്ഷ്മി (കീര്‍ത്തിലബ്ധി/വൈപുല്യം ഫലം)

സ്ഥൂലസൂക്ഷ്മമഹാരൗദ്രേ, മഹാശക്തി മഹോദരേ

മഹാപാപഹരേ ദേവി മഹാലക്ഷ്മീ നമോസ്തുതേ

വിജയലക്ഷ്മി (വിജയലബ്ധി / ശാന്തി ഫലം)

പത്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണി

പരമേശി ജഗന്മാതേ, മഹാലക്ഷ്മീ നമോസ്തുതേ

രാജലക്ഷ്മി (രാജലബ്ധി / സ്ഥാനമാനം ഫലം)

ശ്വേതാംബരധരേ ദേവി നാനാലങ്കാരഭൂഷിതേ

ജഗസ്ഥിതേ ജഗന്മാതർ മഹാലക്ഷ്മീ നമോസ്തുതേ

ലക്ഷ്മീദേവിയെ ഭജിക്കാൻ മഹാലക്ഷ്മീ അഷ്ടകം പോലെ പ്രധാനമാണ് മഹാലക്ഷ്മീ സ്തവം. ശ്രീപാർവതി സരസ്വതീ എന്ന് തുടങ്ങുന്ന ഈ സ്തവം ഈ സവിശേഷദിനത്തിൽ ജപിക്കുന്ന ഭവനത്തിൽ ദാരിദ്ര്യം ഉണ്ടാവില്ല എന്നാണു വിശ്വാസം.