അതിവിശേഷം അക്ഷയതൃതീയ; മഞ്ഞളും തുളസിയും ഇങ്ങനെ വയ്ക്കാം, ഫലങ്ങളേറെ
വർഷത്തിലെ ഏറ്റവും വിശേഷപ്പെട്ട തിഥികളിൽ ഒന്നാണ് അക്ഷയതൃതീയ. സത്യയുഗം അവസാനിക്കുകയും ത്രേതായുഗം തുടങ്ങുകയും ചെയ്തത് അക്ഷയതൃതീയ നാളിലാണ് എന്നാണു വിശ്വാസം. ഈ ദിനത്തിൽ ശുഭകാര്യങ്ങൾ ആരംഭിക്കുന്നതിന് മുഹൂർത്തം നോക്കേണ്ട ആവശ്യമില്ല. മംഗളകാര്യങ്ങൾ ചെയ്യുന്നതിന്, കല്യാണം, ഗൃഹപ്രവേശം, വാഹനങ്ങൾ, വസ്തുക്കള്‍

വർഷത്തിലെ ഏറ്റവും വിശേഷപ്പെട്ട തിഥികളിൽ ഒന്നാണ് അക്ഷയതൃതീയ. സത്യയുഗം അവസാനിക്കുകയും ത്രേതായുഗം തുടങ്ങുകയും ചെയ്തത് അക്ഷയതൃതീയ നാളിലാണ് എന്നാണു വിശ്വാസം. ഈ ദിനത്തിൽ ശുഭകാര്യങ്ങൾ ആരംഭിക്കുന്നതിന് മുഹൂർത്തം നോക്കേണ്ട ആവശ്യമില്ല. മംഗളകാര്യങ്ങൾ ചെയ്യുന്നതിന്, കല്യാണം, ഗൃഹപ്രവേശം, വാഹനങ്ങൾ, വസ്തുക്കള്‍ വാങ്ങുക ഇവയെല്ലാം ചെയ്യുന്നതിനു പറ്റിയ ദിവസമാണ് അക്ഷയതൃതീയ എന്നാണു വിശ്വാസം.
ഈ ദിവസം അന്നദാനം, ഗോദാനം, വസ്ത്രദാനം, വിദ്യാദാനം ഇവ ചെയ്യുന്നതു വളരെ നല്ലതാണ്. അന്നു ചെയ്യുന്ന ദാനധർമാദികളുടെ പുണ്യം നൽകുന്നയാൾക്കു മാത്രമല്ല അദ്ദേഹത്തിന്റെ വംശപരമ്പരയ്ക്കു കൂടി ലഭിക്കും. പക്ഷേ അർഹരായവർക്ക് ചെയ്യേണ്ട ഒരു മഹത് കർമമാണ് ദാനം എന്നു കൂടി ഓർമിക്കേണ്ടതാണ്.
അന്നു ഭവനത്തിൽ ലക്ഷ്മീനാരായണ സങ്കൽപത്തിൽ മഞ്ഞളും തുളസിയും നട്ടുപരിപാലിക്കുന്നത് ഉത്തമമാണ്.സർവേശ്വരന്മാർ കുടികൊള്ളുന്ന തുളസിയുടെ ചുവട്ടിൽ ദീപം തെളിയിച്ച് ആരാധിക്കുന്നതും ഐശ്വര്യപ്രദമാണ്. പ്രഭാതത്തിൽ മന്ത്രജപങ്ങളോടെ തുളസിയെ വലംവയ്ക്കുന്നതും സന്ധ്യയ്ക്ക് തുളസിത്തറയിൽ ദീപം തെളിയിക്കുന്നതും അഷ്‌ടൈശ്വര്യങ്ങൾക്കു കാരണമാകുമെന്നാണ് വിശ്വാസം .
പ്രദക്ഷിണം വയ്ക്കുമ്പോൾ താഴെപറയുന്ന മന്ത്രം ജപിക്കാം.
പ്രസീദ തുളസീ ദേവി പ്രസീദ ഹരി വല്ലഭേ
ക്ഷീരോദമഥനോദ്ഭൂതേ തുളസീ ത്വം നമാമ്യഹം
അക്ഷയതൃതീയ ദിവസം സന്ധ്യയ്ക്ക് അഞ്ചു തിരിയിട്ട നെയ്‌വിളക്കു തെളിച്ചു നാമം ജപിക്കുന്നതു ശ്രേഷ്ഠമാണ്. നെയ്‌വിളക്കിനു മുന്നിലിരുന്ന് അഭീഷ്ട സിദ്ധിക്കായി മന്ത്രജപം നടത്തിയാല്‍ ക്ഷിപ്രഫലസിദ്ധി ലഭിക്കുമെന്നാണു വിശ്വാസം.