ഭാഗ്യം കടാക്ഷിക്കുന്നത് 35 വയസ്സിനു ശേഷം; നിങ്ങളുടെ കൈപ്പത്തിയിൽ ഈ രേഖയുണ്ടോ?
കൈകളിലെ ചില രേഖകൾ ഭാഗ്യം പ്രദാനം ചെയ്യുന്നവയാണ്. കൈകളിലെ രേഖകൾ നോക്കി ഭാവി പ്രവചിക്കുന്ന ഹസ്തരേഖാശാസ്ത്രത്തിനു യുഗങ്ങളുടെ പഴക്കവും പാരമ്പര്യവുമുണ്ട്. ചിലരതിൽ വിശ്വാസമർപ്പിക്കുമ്പോൾ ചിലർക്കത് അന്ധവിശ്വാസമാണ്. കൈകളിലെ എണ്ണമറ്റ വരകൾ ഒരു വ്യക്തിയുടെ ജീവിതത്തെ എങ്ങനെയാണു സ്വാധീനിക്കുക എന്നതിനെ

കൈകളിലെ ചില രേഖകൾ ഭാഗ്യം പ്രദാനം ചെയ്യുന്നവയാണ്. കൈകളിലെ രേഖകൾ നോക്കി ഭാവി പ്രവചിക്കുന്ന ഹസ്തരേഖാശാസ്ത്രത്തിനു യുഗങ്ങളുടെ പഴക്കവും പാരമ്പര്യവുമുണ്ട്. ചിലരതിൽ വിശ്വാസമർപ്പിക്കുമ്പോൾ ചിലർക്കത് അന്ധവിശ്വാസമാണ്. കൈകളിലെ എണ്ണമറ്റ വരകൾ ഒരു വ്യക്തിയുടെ ജീവിതത്തെ എങ്ങനെയാണു സ്വാധീനിക്കുക എന്നതിനെ സംബന്ധിച്ചു ഭൂരിപക്ഷം പേരിലും ആശയക്കുഴപ്പമുണ്ടാകുക സ്വാഭാവികം. എന്നാൽ കൈരേഖകൾക്കു ഒരു വ്യക്തിയുടെ വിധി നിർണയിക്കാൻ കഴിയുമെന്നുതന്നെയാണ് ഹസ്തരേഖാശാസ്ത്രം ഉറപ്പിച്ചു പറയുന്നത്.
കഠിനാധ്വാനം ചെയ്താലും ചിലർക്കു ജീവിതത്തിൽ വിജയമെന്നതു അസാധ്യമായിരിക്കും. കൈകളിലെ വരകൾ തീരുമാനിക്കും നിങ്ങൾ ധനവാൻ ആകണോ വേണ്ടയോ എന്നാണ് ഹസ്തരേഖാശാസ്ത്രം പറയുന്നത്. ഓരോ വ്യക്തികളും വ്യത്യസ്തരാണ്. അതുപോലെ തന്നെ അവരുടെ കൈരേഖകളും വ്യത്യസ്തമാണ്. ചിലരുടെ കൈപ്പത്തിക്കുള്ളിൽ രേഖകൾ യോജിപ്പിക്കപ്പെട്ടു അക്ഷരങ്ങൾ തെളിഞ്ഞു കാണുവാൻ സാധിക്കും. അത്തരം ആളുകൾ വളരെയധികം പ്രത്യേകതയുള്ളവരാണ്. മാത്രമല്ല, കൈകളിലെ ഓരോ രേഖകളും വളരെ വിശേഷപ്പെട്ടതും അവയെല്ലാം ഒരു വ്യക്തിയുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നവയുമാണ്.
കൈപ്പത്തിയിലെ പ്രധാനപ്പെട്ട നാലുരേഖകളിൽ ഒന്നാണ് ഹൃദയരേഖ. നിങ്ങളുടെ ഭാവിയെ സംബന്ധിച്ച് ഏറെ കാര്യങ്ങൾ പ്രവചിക്കാൻ ഈ രേഖ സഹായിക്കും. വ്യക്തികളുടെ ബന്ധങ്ങളെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചുമെല്ലാം പ്രവചിക്കാൻ ഹൃദയരേഖയ്ക്കു കഴിയും. ചിലരുടെ കൈകളിൽ ഈ രേഖ കാണുവാൻ സാധിക്കുകയില്ല. ഇവരെ ഹൃദയമില്ലാത്തവർ എന്ന് തന്നെയാണ് ഹസ്തരേഖാശാസ്ത്രം വിശേഷിപ്പിക്കുന്നത്. പശ്ചാത്താപം, സ്നേഹം എന്നീ വികാരങ്ങളൊന്നും ഇവർ പ്രകടിപ്പിക്കുകയില്ല. മാത്രമല്ല, മറ്റുള്ളവർ ചെയ്യുന്ന നല്ല കാര്യങ്ങളെ അഭിനന്ദിക്കാനും ഇവർക്കു പ്രയാസമായിരിക്കും. ഹൃദയരേഖ ഇടയ്ക്കുവെച്ചു മുറിഞ്ഞുപോയിട്ടുണ്ടെങ്കിൽ ഇത്തരക്കാർ എന്തെങ്കിലും ചെയ്യാനായി തയ്യാറെടുക്കുന്നുണ്ടെങ്കിൽ അതിനെക്കുറിച്ചു കൂടുതൽ ചിന്തിക്കാതെ എത്രയും വേഗത്തിൽ ആ പ്രവർത്തനത്തിൽ ഏർപ്പെടുകയും അത് പൂർത്തീകരിക്കുകയും ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം ആ പ്രവർത്തിയിൽ തടസം നേരിടാനിടയുണ്ട്.
ചില വ്യക്തികളുടെ കൈപ്പത്തിയിലെ ഹൃദയരേഖയുടെ അവസാനം ഇംഗ്ലീഷ് അക്ഷരമാലയിലെ 'v' എന്ന അക്ഷരം തെളിഞ്ഞു കാണും. ഈ അക്ഷരം കൈപ്പത്തിയിലുള്ളവർ ഭാഗ്യവാന്മാരായിരിക്കും. ഏർപ്പെടുന്ന എല്ലാ പ്രവർത്തനങ്ങളിലും ഇവർക്ക് വിജയം സുനിശ്ചിതമായിരിക്കും. സാമ്പത്തികപ്രയാസങ്ങൾ ഇത്തരക്കാരെ അലട്ടുകയില്ല. വിശ്വസിക്കാൻ കൊള്ളാവുന്നവരും ആത്മാർത്ഥമായുള്ളവരുമായ സുഹൃത്തുക്കളെ ഇവർക്കു കണ്ടെത്താൻ കഴിയും. ഇവരുടെ എല്ലാ ഉയർച്ച താഴ്ചകളിലും ഈ സുഹൃത്തുക്കളുടെ സഹായം ലഭ്യമായിരിക്കും. സമൂഹത്തിൽ പേരും പ്രശസ്തിയുമുള്ളവരായിരിക്കും കൈപ്പത്തിയിൽ 'v' എന്ന അക്ഷരമുള്ളവർ. സമ്പത്തും സൗഭാഗ്യവും നിറഞ്ഞതാണെങ്കിലും ഇവരുടെ ജീവിതത്തിന്റെ പ്രാരംഭഘട്ടം കഠിനമായിരിക്കും. 35 വയസിനുശേഷമായിരിക്കും ഇവരുടെ സുവർണകാലം ആരംഭിക്കുന്നത്. പിന്നീട് ജീവിതാന്ത്യം വരെ യാതൊരു തരത്തിലുള്ള പ്രയാസങ്ങളും തടസങ്ങളും ഇവർക്കു നേരിടേണ്ടി വരികയില്ല.