കൊട്ടിയൂർ ഒരുങ്ങി; വൈശാഖോത്സവം മേയ് 21 മുതൽ
കൊട്ടിയൂർ ക്ഷേത്രം വൈശാഖോത്സവം 21ന് ആരംഭിക്കും. ഉത്സവ നടത്തിപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി കൊട്ടിയൂർ ദേവസ്വം പാരമ്പര്യ ട്രസ്റ്റി ചെയർമാൻ കെ.സി.സുബ്രഹ്മണ്യൻ നായർ, ട്രസ്റ്റിമാരായ എൻ.പ്രശാന്ത്, രവീന്ദ്രൻ പൊയിലൂർ എന്നിവർ അറിയിച്ചു. ദർശനത്തിനെത്തുന്ന ഭക്തർക്കു കൂടുതൽ സൗകര്യങ്ങൾ

കൊട്ടിയൂർ ക്ഷേത്രം വൈശാഖോത്സവം 21ന് ആരംഭിക്കും. ഉത്സവ നടത്തിപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി കൊട്ടിയൂർ ദേവസ്വം പാരമ്പര്യ ട്രസ്റ്റി ചെയർമാൻ കെ.സി.സുബ്രഹ്മണ്യൻ നായർ, ട്രസ്റ്റിമാരായ എൻ.പ്രശാന്ത്, രവീന്ദ്രൻ പൊയിലൂർ എന്നിവർ അറിയിച്ചു. ദർശനത്തിനെത്തുന്ന ഭക്തർക്കു കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും. നിലവിലെ പാർക്കിങ് സൗകര്യത്തിനു പുറമേ ദേവസ്വം വക 4 ഏക്കറോളം സ്ഥലം വാഹന പാർക്കിങ്ങിന് ഉപയോഗപ്പെടുത്തും.
ജലലഭ്യത ഉറപ്പു വരുത്താൻ ബാവലിപ്പുഴയിൽ 3 താൽക്കാലിക തടയണകൾ നിർമിക്കുകയും കൊട്ടിയൂർ ദേവസ്വം വക കിണറുകൾ ക്ലോറിനേറ്റ് ചെയ്ത് ശുചീകരിക്കുകയും ചെയ്തിട്ടുണ്ട്. തിരക്കു നിയന്ത്രിക്കാൻ 400 വൊളന്റിയർമാരെ നിയോഗിച്ചു. ഇക്കരെ കൊട്ടിയൂരിൽ 40 മുറികളോടു കൂടിയ ശുചിമുറി കോംപ്ലക്സിന്റെ പണി പുരോഗമിക്കുകയാണ്.
ശുചീകരണത്തിനായി കൂടുതൽ ജീവനക്കാരെ നിയോഗിക്കും. ക്ഷേത്രദർശനത്തിനെത്തുന്നവർക്ക് ഭക്ഷണം നൽകാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്തർക്ക് പ്രസാദം ലഭ്യമാക്കാനും വഴിപാട് നടത്തുന്നതിനുമായി അക്കരെ കൊട്ടിയൂർ, ഇക്കരെ കൊട്ടിയൂർ, നടുക്കുനി, കിഴക്കേ നട, മന്ദംചേരി എന്നിവിടങ്ങളിൽ കൂടുതൽ വഴിപാട് കൗണ്ടറുകളും പ്രസാദ കൗണ്ടറുകളും ആരംഭിക്കും.
ഉത്സവത്തോടനുബന്ധിച്ച് 40 പർണശാലകൾ നിർമിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 25 ലക്ഷം പേർ ഉത്സവത്തിനെത്തിയെന്നാണ് പൊലീസ് കണക്ക്. ഇത്തവണ 40 ലക്ഷം പേർ ഉത്സവത്തിനെത്തുമെന്നാണ് പ്രതീക്ഷയെന്ന് ദേവസ്വം അധികൃതർ പറഞ്ഞു. 23 മുതൽ ജൂൺ 13 വരെയാണ് സ്ത്രീകൾക്കു പ്രവേശനം. ഉത്സവം ജൂൺ 17ന് സമാപിക്കും.