ഇന്ന് വൈശാഖ മാസത്തിലെ പൗർണമി ദിനം. ഹൈന്ദവ വിശ്വാസപ്രകാരം വളരെയധികം പ്രാധാന്യമുള്ള ദിനമാണ് പൗർണമി അഥവാ വെളുത്തവാവ്. ആദിപരാശക്തിയായ ദേവിയെ ലളിതാത്രിപുര സുന്ദരീ ഭാവത്തിലാണ് ഇന്ന് ഭജിക്കേണ്ടത്. ദേവീകടാക്ഷത്തിലൂടെ കുടുംബത്തിൽ ഐശ്വര്യം, അഭിവൃദ്ധി, സമാധാനം എന്നിവ നിറയും. മാതൃസ്വരൂപിണിയായ ഭഗവതിയെ ഭവനത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് വൈശാഖ മാസത്തിലെ പൗർണമി ദിനം. ഹൈന്ദവ വിശ്വാസപ്രകാരം വളരെയധികം പ്രാധാന്യമുള്ള ദിനമാണ് പൗർണമി അഥവാ വെളുത്തവാവ്. ആദിപരാശക്തിയായ ദേവിയെ ലളിതാത്രിപുര സുന്ദരീ ഭാവത്തിലാണ് ഇന്ന് ഭജിക്കേണ്ടത്. ദേവീകടാക്ഷത്തിലൂടെ കുടുംബത്തിൽ ഐശ്വര്യം, അഭിവൃദ്ധി, സമാധാനം എന്നിവ നിറയും. മാതൃസ്വരൂപിണിയായ ഭഗവതിയെ ഭവനത്തിൽ കുടിയിരുത്താനാണ് പൗർണമീ ദിനാചരണം എന്നും വിശ്വാസമുണ്ട്. ഓരോ മാസത്തിലെയും പൗർണമി ദിനത്തിൽ നിലവിളക്ക് കൊളുത്തി പ്രാർഥിക്കുന്നതിനു ഓരോ ഫലങ്ങളാണ്. ഇതനുസരിച്ചു ഇടവ മാസത്തിലെ പൗർണമിയിൽ ദേവിയെ ഭജിച്ചാൽ വിവാഹതടസം നീങ്ങുകയും ദാമ്പത്യസൗഖ്യവുമാണ് ഫലം.

ഭഗവതിയെ ധ്യാനിച്ചു ഈ ദിനത്തിൽ ലളിതാസഹസ്രനാമം ചെല്ലുന്നത് അത്യുത്തമമാണ്. ആദിപരാശക്തിയുടെ ആയിരം നാമങ്ങൾ ഉൾക്കൊള്ളുന്ന ലളിതാസഹസ്രനാമം നെയ് വിളക്കിനു മുന്നിലിരുന്നു ജപിക്കുന്നത് സവിശേഷ ഫലദായകമാണ്. ജീവിത തിരക്കിനിടയിൽ ലളിതാസഹസ്രനാമ ജപം സാധ്യമല്ലാത്തവർ ലളിതാസഹസ്രനാമധ്യാനത്തിന് ശേഷം ശ്രീലളിതാ പഞ്ചവിംശതി നാമാവലി ജപിക്കാവുന്നതാണ്. ഈ ജപം ലളിതാസഹസ്രനാമ ജപത്തിനു തുല്യമാണ്.

ADVERTISEMENT

ലളിതാസഹസ്രനാമ ധ്യാനം
ഓം സിന്ദൂരാരുണവിഗ്രഹാം ത്രിനയനാം മാണിക്യമൗലി സ്ഫുരത്-
താരാനായകശേഖരാം സ്മിതമുഖീ-മാപീനവക്ഷോരുഹാം
പാണിഭ്യാമളിപൂർണ്ണരത്നചഷകം രക്തോത്പലം ബിഭ്രതീം
സൗമ്യാം രത്നഘടസ്ഥ രക്തചരണാം ധ്യായേത് പരാമംബികാം.

ധ്യായേത് പദ്മാസനസ്ഥാം വികസിതവദനാം പത്മപത്രായതാക്ഷീം
ഹേമാഭാം പീതവസ്ത്രാം കരകലിതലസത് ഹേമപദ്മാം വരാംഗീം
സർവ്വാലങ്കാരയുക്താം സതതമഭയദാം ഭക്തനമ്രാം ഭവാനീം
ശ്രീവിദ്യാം ശാന്തമൂർത്തിം സകലസുരനുതാം സർവ്വസമ്പത്പ്രദാത്രീം.

ADVERTISEMENT

സകുങ്കുമവിലേപനാമളികചുംബികസ്തൂരികാം
സമന്ദഹസിതേക്ഷണാം സശരചാപപാശാങ്കുശാം
അശേഷജനമോഹിനീമരുണമാല്യഭൂഷോജ്ജ്വലാം
ജപാകുസുമഭാസുരാം ജപവിധൗ സ്മരേദംബികാം.

അരുണാം കരുണാതരംഗിതാക്ഷീം
ധൃതപാശാങ്കുശപുഷ്പബാണചാപാം
അണിമാദിഭിരാവൃതാം മയൂഖൈ-
രഹമിത്യേവ വിഭാവയേ ഭവാനീം!

ADVERTISEMENT

ശ്രീലളിതാ പഞ്ചവിംശതി നാമാവലി
സിംഹാസനേശീ ലളിതാ മഹാരാജ്ഞി വരാങ്കുശ
ചാപനീ ത്രിപുരാ ചൈവ മഹാത്രിപുര സുന്ദരി
സുന്ദരീ ചക്രനാഥാ ച സാമ്രാജ്ഞീ ചക്രണീ തഥാ
ചക്രേശ്വരി മഹാദേവി കാമേശീ പരമേശ്വരി
കാമരാജപ്രിയാ കാമകോടികാ ചക്രവർത്തിനീ
മഹാവിദ്യാ ശിവാനന്ദവല്ലഭാ സർവ്വ പാടലാ
കുലനാഥാമ്നായനാഥാ സർവ്വാമ്നായ നിവാസിനി
ശൃംഗാരനായികാ ചേതി പഞ്ചവിംശതി നാമഭി :
സ്തൂവന്തി യേ മഹാഭാഗം ലളിതാം പരമേശ്വരീം
തേ പ്രാപ്നുവന്തി സൗഭാഗ്യം അഷ്‌ടൗ സിദ്ധിർ മഹദ്യഥാ

English Summary:

The Benefits of Chanting Lalitasahasranama on Vaisakha's Full Moon Day