ഭവനത്തിൽ വാസ്തു പ്രകാരം അടുക്കള നിര്‍മിച്ചാല്‍ മാത്രം പോരാ, അനുകൂല ഫലത്തിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അടുക്കളയിൽ ഉണ്ടാവുന്ന ഏതു തരത്തിലുള്ള പ്രതികൂല ഊർജവും അതിൽ താമസിക്കുന്നവരെ ബാധിക്കും എന്നാണ് വാസ്തു ശാസ്ത്രത്തിൽ പറയുന്നത്. അതിനാൽ വീടിന്റെ മറ്റു മുറികളേക്കാൾ അടുക്കളയ്ക്കു പ്രാധാന്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭവനത്തിൽ വാസ്തു പ്രകാരം അടുക്കള നിര്‍മിച്ചാല്‍ മാത്രം പോരാ, അനുകൂല ഫലത്തിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അടുക്കളയിൽ ഉണ്ടാവുന്ന ഏതു തരത്തിലുള്ള പ്രതികൂല ഊർജവും അതിൽ താമസിക്കുന്നവരെ ബാധിക്കും എന്നാണ് വാസ്തു ശാസ്ത്രത്തിൽ പറയുന്നത്. അതിനാൽ വീടിന്റെ മറ്റു മുറികളേക്കാൾ അടുക്കളയ്ക്കു പ്രാധാന്യം നൽകണം. ഒരു കുടുംബത്തിൽ എപ്പോഴും സജീവമായ അടുക്കളയിൽ ഏറ്റവും പ്രധാനം അടുക്കും ചിട്ടയും വൃത്തിയുമാണ്. കൂടാതെ ചില വസ്തുക്കൾ അടുക്കളയിൽ സൂക്ഷിക്കുന്നത് പ്രതികൂല ഊർജത്തിന് കാരണമാകും. അത് ഏതെല്ലമെന്നു നോക്കാം.

ചൂൽ
ചൂൽ ഒരിക്കലും അടുക്കളയിൽ സൂക്ഷിക്കാൻ പാടില്ല. അടുക്കള തൂക്കാൻ ഉപയോഗിക്കുന്ന ചൂൽ വീടിന്റെ മറ്റു ഭാഗങ്ങൾ വൃത്തിയാക്കാൻ ഉപയോഗിക്കരുത്. തൂത്തു കഴിഞ്ഞാൽ അടുക്കളയിൽ മഞ്ഞളും കല്ലുപ്പും ചേർത്ത വെള്ളം തളിക്കണം.

ADVERTISEMENT

വിള്ളൽ ഉള്ള പാത്രങ്ങൾ
ഭംഗികാരണം അൽപം പൊട്ടിയ പാത്രങ്ങൾ ഉപേക്ഷിക്കാൻ മടികാണിക്കുന്നവർ ഉണ്ട്. ഇത് അടുക്കളയിൽ നെഗറ്റീവ് ഊർജം ഉണ്ടാക്കുകയും വാസ്തു ദോഷത്തിനു കാരണമാകുകയും ചെയ്യും. അതിനാൽ അരികുകൾ പൊട്ടിയതോ വിണ്ടതോ ചോർച്ച ഉള്ളതുമായ പാത്രങ്ങൾ യഥാസമയം മാറ്റാതെ അടുക്കളയിൽ സൂക്ഷിച്ചു വയ്ക്കാൻ പാടില്ല. കഴിവതും ഉപയോഗശൂന്യമായ വസ്തുക്കൾ അടുക്കളയിൽ നിന്ന് ഒഴിവാക്കുക.

കല്ലുപ്പ് ഇങ്ങനെ സൂക്ഷിക്കുന്നത്
കല്ലുപ്പ് അടുക്കളയിൽ സൂക്ഷിക്കുന്നത് അനുകൂല ഊർജം നിറയ്ക്കും എന്നാൽ സ്റ്റീൽ, ഇരുമ്പു പാത്രങ്ങളിൽ കല്ലുപ്പ് സൂക്ഷിക്കരുത്. വിപരീതമാവും ഫലം. സ്പടിക പാത്രത്തിലോ മൺപാത്രത്തിലോ സൂക്ഷിക്കുന്നതാണ് ഉത്തമം. കൂടാതെ മഞ്ഞൾ, അരി, കല്ലുപ്പ് എന്നിവ തീർന്നു പോകാനും പാടില്ല. ഉപയോഗത്തിന് അനുസരിച്ചു ഈ മൂന്നുവസ്തുക്കളും തീരുന്നതിനു മുൻപ് വാങ്ങിവയ്ക്കണം.

ADVERTISEMENT

മരുന്നുകൾ
മരുന്നുകൾ, മരുന്ന് കാലിയായ കുപ്പികൾ എന്നിവ അടുക്കളയിൽ സൂക്ഷിക്കരുത്. സാധനങ്ങൾ തട്ടുകളിൽ കുത്തിനിറച്ചു വയ്ക്കാനും പാടില്ല.

മൂർച്ചയുള്ള വസ്തുക്കൾ
ഉപയോഗശേഷം കത്തി, കത്രിക എന്നിവ ഷെൽഫിനുള്ളിൽ സൂക്ഷിക്കുക. പെട്ടെന്ന് കാണുന്ന രീതിയിൽ ഇവ സൂക്ഷിക്കാൻ പാടില്ല

ADVERTISEMENT

കണ്ണാടി
ഏതൊരു ഊർജത്തെയും പ്രതിഫലിപ്പിക്കുന്ന ഒന്നാണ് കണ്ണാടി. കേരളത്തിൽ പൊതുവെ അഗ്നികോണിലാണ് അടുക്കളയുടെ സ്ഥാനം. അഗ്നികോണായ തെക്കുകിഴക്കു ഭാഗത്തു കണ്ണാടി സ്ഥാപിക്കുന്നത് പ്രതികൂല ഊർജത്തിന് കാരണമാകും. ഈ ഭാഗത്തു കണ്ണാടി സ്ഥാപിച്ചാൽ വീട്ടിൽ കലഹങ്ങൾ ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്.

ദൈവങ്ങളുടെ ചിത്രങ്ങൾ
അടുക്കള അന്നപൂർണേശ്വരിയുടെ ഇരിപ്പിടമാണെങ്കിലും ദൈവങ്ങളുടെ ചിത്രങ്ങൾ അടുക്കളയിൽ സ്ഥാപിക്കുന്നത് ഒഴിവാക്കുക.