മിഥുനരവി സംക്രമം; ഗുണദോഷഫലങ്ങൾ ആർക്കൊക്കെ? സംക്രമഫലം
2024 ജൂൺ മാസം14 ആം തീയതി വെള്ളിയാഴ്‌ച രാത്രി 12 മണി 27 മിനിറ്റിന് ഉത്രം നക്ഷത്രം മൂന്നാം പാദത്തിൽ കന്നിക്കൂറിലായിരുന്നു മിഥുന രവി സംക്രമം. മിഥുന രവിസംക്രമം നടക്കുന്നത് ഉത്രം നക്ഷത്രത്തിൽ ആയതിനാൽ വരുന്ന ഒരു മാസക്കാലം ഉത്രം , ഉത്രാടം കാർത്തികക്കാർക്ക് മാനസികവും ആരോഗ്യപരവുമായ വിഷമതകൾ , സാമ്പത്തികമായ

2024 ജൂൺ മാസം14 ആം തീയതി വെള്ളിയാഴ്‌ച രാത്രി 12 മണി 27 മിനിറ്റിന് ഉത്രം നക്ഷത്രം മൂന്നാം പാദത്തിൽ കന്നിക്കൂറിലായിരുന്നു മിഥുന രവി സംക്രമം.
മിഥുന രവിസംക്രമം നടക്കുന്നത് ഉത്രം നക്ഷത്രത്തിൽ ആയതിനാൽ വരുന്ന ഒരു മാസക്കാലം ഉത്രം, ഉത്രാടം കാർത്തികക്കാർക്ക് മാനസികവും ആരോഗ്യപരവുമായ വിഷമതകൾ, സാമ്പത്തികമായ കഷ്ടപ്പാടുകൾ, മനോവ്യാധി എന്നിവ ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്. ഇവർക്ക് ബന്ധു ജനങ്ങളിൽ നിന്ന് എതിർപ്പുകൾ നേരിടുക, മാനസികമായിട്ടുള്ള സംഘർഷം ഉണ്ടാവുക തുടങ്ങിയ ഫലങ്ങളും ഉണ്ടാകുന്നതിന് സാധ്യത വളരെ കൂടുതലാണ്. എന്നാൽ സംക്ര സമയത്ത് ഭാഗ്യ താരക സ്ഥിതി വരുന്നത് കാർത്തിക നക്ഷത്രത്തിൽ ആയതിനാൽ ഇവർക്കുള്ള ദോഷം കുറയുകയും മാസമധ്യത്തോടെ ദോഷങ്ങൾ കുറഞ്ഞ് അനുകൂലഫലങ്ങൾ ലഭിക്കുന്നതിനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.
സംക്രമത്തിന്റെ ഗുണഫലങ്ങൾ അധികമായി ലഭിക്കുന്നത് പ്രധാനമായും രോഹിണി, അത്തം, തിരുവോണം, രേവതി, ആയില്യം, തൃക്കേട്ട നാളുകാർക്കാണ്.
ദോഷ ശാന്തിക്കായി സുബ്രഹ്മണ്യ ഭജനമാണ് നടത്തേണ്ടത്. കൂടാതെ മാസത്തിലെ എല്ലാ ഞായറാഴ്ചകളിലും ഭക്ഷണശുദ്ധി പാലിച്ച് ശിവഭജനം നടത്തുന്നതും യഥാശക്തി സാധുക്കൾക്ക് അന്നദാനം നടത്തുന്നതും ഉത്തമമാണ്. ഇതിൽ പരാമർശിക്കാത്ത നക്ഷത്രജാതർക്ക് മിഥുനമാസം സാമാന്യമായി ഗുണദോഷ സമ്മിശ്രമായ ഫലത്തെ നൽകുന്നതായിരിക്കും.
ദോഷശമനത്തിനായി ഗുഹ പഞ്ചരത്നം ജപിക്കുന്നത് ഉത്തമം ആണ് .
ഗുഹപഞ്ചരത്നം
ഓങ്കാര-നഗരസ്ഥം തം നിഗമാന്ത-വനേശ്വരം
നിത്യമേകം ശിവം ശാന്തം വന്ദേ ഗുഹം ഉമാസുതം
വാചാമഗോചരം സ്കന്ദം ചിദുദ്യാന-വിഹാരിണം
ഗുരുമൂർതിം മഹേശാനം വന്ദേ ഗുഹം ഉമാസുതം
സച്ചിദാനന്ദരൂപേശം സംസാര-ധ്വാന്ത-ദീപകം
സുബ്രഹ്മണ്യം അനാദ്യന്തം വന്ദേ ഗുഹം ഉമാസുതം
സ്വാമിനാഥം ദയാസിന്ധും ഭവാബ്ധേഃ താരകം പ്രഭും
നിഷ്കലങ്കം ഗുണാതീതം വന്ദേ ഗുഹം ഉമാസുതം
നിരാകാരം നിരാധാരം നിർവികാരം നിരാമയം
നിർദ്വന്ദ്വം ച നിരാലംബം വന്ദേ ഗുഹം ഉമാസുതം