മിഥുനത്തിലെ പ്രദോഷം; സന്ധ്യയ്ക്ക് മഹാദേവനെ ഇങ്ങനെ ഭജിക്കാം
ഇന്ന് മിഥുനമാസത്തിലെ പ്രദോഷദിനം. സന്ധ്യയ്ക്കു ത്രയോദശി വരുന്ന ദിവസം ഭഗവാൻ ശിവശങ്കരൻ നടരാജഭാവത്തിൽ പാർവതീ ദേവിയുടെ മുന്നിൽ ആനന്ദനടനമാടുന്നു . ഈ സമയത്ത് കൈലാസത്തിൽ സകലദേവതകളും സന്നിഹിതരായിരിക്കും. സർവദോഷങ്ങളെയും നീക്കുന്ന പ്രദോഷസമയത്ത് ഭസ്മധാരണത്തോടെ പഞ്ചാക്ഷരീമന്ത്രം ( ഓം നമഃ ശിവായ ) ജപിച്ച്

ഇന്ന് മിഥുനമാസത്തിലെ പ്രദോഷദിനം. സന്ധ്യയ്ക്കു ത്രയോദശി വരുന്ന ദിവസം ഭഗവാൻ ശിവശങ്കരൻ നടരാജഭാവത്തിൽ പാർവതീ ദേവിയുടെ മുന്നിൽ ആനന്ദനടനമാടുന്നു . ഈ സമയത്ത് കൈലാസത്തിൽ സകലദേവതകളും സന്നിഹിതരായിരിക്കും. സർവദോഷങ്ങളെയും നീക്കുന്ന പ്രദോഷസമയത്ത് ഭസ്മധാരണത്തോടെ പഞ്ചാക്ഷരീമന്ത്രം ( ഓം നമഃ ശിവായ ) ജപിച്ച് ശിവക്ഷേത്രദർശനം നടത്തിയാൽ കൈലാസത്തിൽ എത്തി ദേവതാഗണങ്ങളോടൊപ്പം സത്സംഗത്തിൽ പങ്കെടുത്ത സായൂജ്യം ലഭിക്കുമെന്നാണ് വിശ്വാസം. കൂടാതെ ഭഗവാന് ഏറ്റവും പ്രിയങ്കരമായ കൂവളത്തിലയാൽ അർച്ചന, മാല എന്നീ വഴിപാടുകൾ വിശേഷ ഫലം തരും.
ഉപവാസത്തോടെയോ ഒരിക്കലോടെയോ പ്രദോഷവ്രതം അനുഷ്ഠിച്ചാൽ ദാരിദ്ര്യമുക്തി, കീർത്തി, സദ്സന്താനലബ്ധി, ശത്രുനാശം, ആയുസ്സ്, ഐശ്വര്യം, സർവ പാപനാശം എന്നിവയാണ് ഫലങ്ങൾ. വിധിപ്രകാരം പ്രദോഷം അനുഷ്ഠിച്ചാൽ സത്‌ഫലം കൈവരുമെന്നാണ് വിശ്വാസം.
പ്രദോഷ ദിനം ജപിക്കുവാൻ നമഃശിവായ ശിവശങ്കരസ്തോത്രം
നളിനശരൻതൻ തിരുവുടലഴകൊടു
നയനം തന്നിലെരിച്ചവനേ ജയ
നരകാന്തക ജയ!നരപാലക ജയ
ഗിരിജാവരജയ ശിവശങ്കര ജയ
മതികലചൂടും പിരിജടതന്നിൽ
സുരനദി ചേർത്തൊരു പരമവിഭോ ജയ
നരകാന്തക ജയ നരകപാലക ജയ
ഗിരിജാവരജയ ശിവശങ്കര ജയ
ശില്പം കോലിന മാനും മഴുവും
തൃക്കൈതന്നിലെടുത്തവനേ ജയ
നരകാന്തക ജയ നരപാലക ജയ
ഗിരിജാവരജയ ശിവശങ്കര ജയ
വാമത്തൃത്തുട തന്മേലഴകൊടു
പാർവ്വതിയെക്കുടിവെച്ചവനേ ജയ
നരകാന്തക ജയ നരപാലക ജയ
ഗിരിജാവരജയ ശിവശങ്കരജയ
യമപുരമഴകൊടു ത്രിപുരാദികളെ
പരിപൊടു ചേർത്തൊരു പരമവിഭോ ജയ
നരകാന്തക ജയ നരപാലകജയ
ഗിരിജാവരജയ ശിവശങ്കരജയ.
ലേഖകൻ
വി. സജീവ് ശാസ്‌താരം
പെരുന്ന , ചങ്ങനാശേരി
Ph: 9656377700