തിരുപ്പതി ദർശനത്തിന് ഓൺലൈൻ ബുക്കിങ്ങിനായി നോക്കുമ്പോൾ അതിൽ പേരും നക്ഷത്രവും കൂടാതെ ഗോത്രവും ചോദിച്ചിരിക്കുന്നതായി കാണാം. എന്താണ് ഈ ഗോത്രം? ഗോത്രം എന്നാൽ യഥാർഥത്തിൽ കുലം എന്നാണ് അർഥം. കേരളത്തിൽ പക്ഷേ ഇത് പലർക്കും അറിയില്ല. ഒരു ഗോത്രത്തിൽ ഉള്ളവർ തമ്മിൽ വിവാഹബന്ധം പാടില്ല. കാരണം അവർ സഹോദരി സഹോദരന്മാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുപ്പതി ദർശനത്തിന് ഓൺലൈൻ ബുക്കിങ്ങിനായി നോക്കുമ്പോൾ അതിൽ പേരും നക്ഷത്രവും കൂടാതെ ഗോത്രവും ചോദിച്ചിരിക്കുന്നതായി കാണാം. എന്താണ് ഈ ഗോത്രം? ഗോത്രം എന്നാൽ യഥാർഥത്തിൽ കുലം എന്നാണ് അർഥം. കേരളത്തിൽ പക്ഷേ ഇത് പലർക്കും അറിയില്ല. ഒരു ഗോത്രത്തിൽ ഉള്ളവർ തമ്മിൽ വിവാഹബന്ധം പാടില്ല. കാരണം അവർ സഹോദരി സഹോദരന്മാർ ആണെന്നത് തന്നെ. പണ്ടുകാലത്ത് വിവാഹ പൊരുത്തം ചിന്തിക്കുമ്പോൾ വധൂവരന്മാർ വിഭിന്ന ഗോത്രങ്ങളിൽ ജനിച്ചവരാകുന്നത് ഉത്തമമാണെന്നു ചിന്തിച്ചിരുന്നു. ഈ സമ്പ്രദായം ഇന്നും പലരും പിന്തുടരുന്നുണ്ട്. 

27 നക്ഷത്രങ്ങളും അഭിജിത്തും ചേർത്തു 28 നക്ഷത്രങ്ങളെ 4 വീതം വിഭജിച്ചു സപ്തർഷിമാരുമായി ബന്ധപ്പെട്ടാണ് ഗോത്രം തരം തിരിച്ചിരിക്കുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ എല്ലാ നക്ഷത്രങ്ങളും ഓരോ വിഭാഗത്തിൽപ്പെടുന്നു എന്ന് ചുരുക്കം. മരീചി, വസിഷ്ഠൻ, അംഗിരസ്സ്, അത്രി, പുലസ്ത്യൻ, പുലഹൻ, ക്രതു എന്നിവരാണ് സപ്തർഷിമാർ. നക്ഷത്രങ്ങളുടെ പൊതു സ്വഭാവവും ഋഷിമാരുമായി എന്തെങ്കിലും ബന്ധം ഉള്ളതായി എങ്ങും രേഖപ്പെടുത്തി കണ്ടിട്ടില്ല. എങ്കിലും അഭിജിത്ത് ഉൾപ്പെടെയുള്ള 28 നക്ഷത്രങ്ങൾ 7 മഹർഷിമാരുടെ ഗോത്ര പാരമ്പര്യത്തിൽ വരുന്നവയാണെന്ന് വിശ്വസിച്ചു വരുന്നു.

ADVERTISEMENT

ഓരോ നക്ഷത്രവും ഏതൊക്കെ ഗോത്രത്തിൽ ഉൾപ്പെട്ടിരിക്കുന്നു എന്ന് താഴെ ചേർക്കുന്നു
മരീചി ഗോത്രം :- അശ്വതി, പൂയം, ചോതി, അഭിജിത്ത്
വസിഷ്ഠ ഗോത്രം :- ഭരണി, ആയില്യം, വിശാഖം, തിരുവോണം
അംഗിര ഗോത്രം :- കാര്‍ത്തിക, മകം, അനിഴം, അവിട്ടം
അത്രി ഗോത്രം :- രോഹിണി, പൂരം, തൃക്കേട്ട, ചതയം
പുലസ്ത്യ ഗോത്രം :- മകയിരം, ഉത്രം, മൂലം, പൂരുരുട്ടാതി
പുലഹ ഗോത്രം :- തിരുവാതിര, അത്തം, പൂരാടം, ഉത്രട്ടാതി
ക്രതു ഗോത്രം :- പുണര്‍തം, ചിത്തിര, ഉത്രാടം, രേവതി

ലേഖകൻ
Dr. P. B. Rajesh
Rama Nivas, Poovathum parambil
Near ESI Dispensary, Eloor East
Udyogamandal P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337