ഭാഗ്യാനുഭവസിദ്ധിക്കും ദേവപ്രീതിക്കും വേണ്ടി ജപിക്കേണ്ട മന്ത്രമാണ് ഭാഗ്യസൂക്തം. ജാതകത്തിൽ ഒൻപതാം ഭാവമാണു ഭാഗ്യാധിപനെ സൂചിപ്പിക്കുന്നത്. ഭാഗ്യാധിപനു മൗഢ്യമുളളവരും പാപയോഗമുളളവരും ദോഷകാഠിന്യം കുറയ്ക്കാൻ ഈ ജപം ഉത്തമമത്രേ. പ്രഭാതത്തിൽ കുളികഴിഞ്ഞു ഓരോ മന്ത്രത്തിന്റെയും അർഥം മനസ്സിലാക്കി വേണം ജപിക്കാൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂക്തങ്ങളിൽ ഏറ്റവും ശ്രേഷ്ഠമാണു ഭാഗ്യസൂക്തം. ഭാഗ്യസൂക്തം രാവിലെ ജപിച്ചാൽ ലക്ഷം ശിവാലയദർശനഫലവും രോഗിയായ ഒരാൾ നിത്യവും ജപിച്ചാൽ  രോഗമുക്തിയും ഫലം.

ADVERTISEMENT

ഇഷ്ടദേവതയെ  ധ്യാനിച്ച് ഭാഗ്യസൂക്തം ജപിക്കാവുന്നതാണ്. ഈ ജപത്തിലൂടെ ഐശ്വര്യം, ഉത്തമ  സന്താനങ്ങൾ, ഭാഗ്യാനുഭവങ്ങൾ, സാമ്പത്തിക ഭദ്രത എന്നിവ ലഭിക്കുന്നതോടൊപ്പം തന്നെ വ്യക്തിത്വ വികസനവും സാധ്യമാകുന്നു.ശ്രീ പരമേശ്വരനെ ഗുരുവായി സങ്കൽപ്പിച്ച് അർഥം മനസ്സിലാക്കി അക്ഷരത്തെറ്റില്ലാതെ ഏവർക്കും ജപിക്കാവുന്നതാണ്.

വേദങ്ങളിൽ പ്രമുഖ സ്ഥാനത്തുളള ഋഗ്വേദത്തിലെ ഏഴു മന്ത്രങ്ങൾ അഥവാ ഋക്കുകൾ ആണു ഭാഗ്യസൂക്തം. ഭാഗ്യ സൂക്തത്തിലെ ആദ്യ മന്ത്രത്തിൽ അഗ്നിയെയും ദേവാധിരാജാവായ ഇന്ദ്രനെയും രാപകലുകളുടെ അധിപനായ മിത്ര വരുണന്മാരെയും ദേവ വൈദ്യന്മാരായ അശ്വിനിദേവതകളെയും പൂഷാവിനെയും ബ്രാഹ്മണസ്പതിയെയും വന്ദിക്കുന്നു. ശേഷമുളള 6 മന്ത്രങ്ങളിൽ കശ്യപമഹർഷിയുടെയും  അദിതിയുടെയും പുത്രനും സദ്ഗുണങ്ങളുടെ ദേവനുമായ ഭഗനെ പ്രകീര്‍ത്തിക്കുന്നു.

ഭാഗ്യസൂക്തം

ഓം പ്രാതരഗ്നിം പ്രാതരിന്ദ്രം ഹവാമഹേ

ADVERTISEMENT

പ്രാതർമിത്രാവരുണാ പ്രാതരശ്വിന:

പ്രാതർഭഗം പുഷണം ബ്രഹ്മണസ്പതിം

പ്രാതസ്സോമമുത രുദ്രം ഹുവേമ

(പ്രഭാതത്തിൽ അഗ്നി, ഇന്ദ്രൻ, മിത്രവരുണന്മാർ, അശ്വിനിദേവന്മാർ, പൂഷൻ, ബ്രാഹ്മണസ്പതി, സോമൻ, രുദ്രൻ എന്നീ ദേവന്മാരെ സ്തുതിക്കുന്നു).

ADVERTISEMENT

പ്രാതർജിതം ഭഗമുഗ്രം ഹുവേമ

വയം പുത്രമദിതേര്യോ വിധാതാ

ആധ്രശ്ചിദ്യം മന്യമാനസ്തുരശ്ചിദ്രാജാ

ചിദ്യം ഭഗം ഭക്ഷീത്യാഹ.

(പണക്കാരനും പാവപ്പെട്ടവനും രാജാവും പോലും പ്രാർഥിക്കുന്ന അദിതിയുടെ പുത്രനായ ഭഗനെ നമിക്കുന്നു. ഞങ്ങൾക്ക്  എല്ലാവിധ ഐശ്വര്യങ്ങളും നൽകിയാലും)

ഭഗ പ്രണേതർഭഗസത്യാരാധോ ഭഗേ

മാന്ധിയ മുദവദദന്ന

ഭഗപ്രണോ ജനയ ഗോഭിരശ്വൈർ

ഭഗപ്രനൃഭിർനൃവം തസ്യാമ

(എല്ലാ ഐശ്വര്യങ്ങളുടെയും മൂർത്തിയായ ദേവാ, ഞങ്ങൾക്കു സത്യധർമത്തിലൂടെ മാത്രം ജീവിക്കാൻ തെളിഞ്ഞ ബുദ്ധി നൽകി അനുഗ്രഹിക്കൂ, അങ്ങയുടെ അനുഗ്രഹത്താൽ ഉത്തമ മനുഷ്യനായിത്തീരണമേ)

ഉതേദാനീം ഭഗവന്തസ്യാമോത പ്രപിത്വ

ഉത മധ്യേ അഹ്നാം

ഉതോദിതാ മഘവൻ സൂര്യസ്യ വയം ദേവനാം സുമതൌ സ്യാമ

(ഈശ്വരാനുഗ്രഹത്താൽ സകല ഐശ്വര്യവും ഉയർച്ചയും ഉണ്ടാകണമേ. ദിനം മുഴുവൻ ഉത്തമ പ്രവൃത്തിയിലേർപ്പെടാനും നല്ലവരുമായി ഇടപെഴകാനും കഴിയേണമേ.)

ഭഗ ഏവ ഭഗവാഹം അസ്തു ദേവാ

സ്തേന വയം ഭഗവന്തസ്യാമ തന്ത്വാ

ഭഗ സർവ ഇജ്ജോഹവീമി സനോ

ഭഗ പുര ഏതാ ഭവേഹ.

(ഭഗവാനേ, കുടുംബത്തില്‍ ഐശ്വര്യം നിലനിർത്തണമേ. എപ്പോഴും ഞങ്ങളെ അനുഗ്രഹിച്ചാലും).

സമധ്വരായോഷസോനമന്ത ദധി

വേവ ശുചയേ പദായ.

അർ‌വാചീനം വസുവിദം ഭഗന്നോ രഥമിവാശ്വാ

വാജിന ആവഹന്തു

(പവിത്രമായ ദധിക്രാ വനത്തിൽ കുതിരകൾ എത്ര ശക്തിയോടെയാണോ രഥം വലിക്കുന്നത് അതേ ശക്തിയോടെ അങ്ങയെ നമിക്കുന്നു )

അശ്വാവതീർഗോമതീർന്ന ഉഷാസോ

വീരവതീസ്സദമുച്ഛന്തു ഭദ്രാ:

ഘൃതന്ദുഹാനാ വിശ്വത: പ്രപീനാ: 

യൂയം പാത സ്വസ്തിഭിസ്സദാന

(എന്നും പ്രഭാതത്തിൽ എല്ലാവർക്കും ഐശ്വര്യവും സമ്പത്തും ജീവിതവിജയവും ലഭിക്കുവാൻ അനുഗ്രഹിച്ചാലും)

യേ മാഗ്നേ ഭാഗിനം സന്തമഥാഭാഗം ചികീർഷതി

അഭാഗമഗ്നേ തം കുരു മാമഗ്നേ ഭാഗിനം കുരു.

ഓം ശാന്തിശ്ശാന്തിശ്ശാന്തി: