ശനി വക്രഗതിയിൽ; കണ്ടകശ്ശനിയെ ഭയക്കണോ? മാറ്റം അനുകൂലമോ?
ശനിദോഷത്തെ ഭയപ്പെടുന്നവരാണ് മിക്കവരും. 'കണ്ടകശ്ശനി കൊണ്ടേ പോകൂ' എന്നിങ്ങനെ പഴമൊഴിയും കൂടെ ആവുമ്പോൾ പറയേണ്ടതില്ലല്ലോ?.2024 ജൂൺ 30 നു ശനി വക്രഗതിയിലേക്കു മാറിയതിനാൽ ദോഷാനുഭവങ്ങൾ പൊതുവെ കുറഞ്ഞിരിക്കും. ശനി ജാതകത്തില്‍ ഇഷ്ടഭാവ സ്ഥിതനും ബലവാനും ആയിട്ടുള്ളവര്‍ക്ക് ശനി ദോഷം അത്രയധികം ബാധിക്കുകയിമില്ല.

ശനിദോഷത്തെ ഭയപ്പെടുന്നവരാണ് മിക്കവരും. 'കണ്ടകശ്ശനി കൊണ്ടേ പോകൂ' എന്നിങ്ങനെ പഴമൊഴിയും കൂടെ ആവുമ്പോൾ പറയേണ്ടതില്ലല്ലോ?. 2024 ജൂൺ 30 നു ശനി വക്രഗതിയിലേക്കു മാറിയതിനാൽ ദോഷാനുഭവങ്ങൾ പൊതുവെ കുറഞ്ഞിരിക്കും. ശനി ജാതകത്തില്‍ ഇഷ്ടഭാവ സ്ഥിതനും ബലവാനും ആയിട്ടുള്ളവര്‍ക്ക് ശനി ദോഷം അത്രയധികം ബാധിക്കുകയിമില്ല.
എനിക്ക് ശനിമാറ്റം ദോഷമാണ് അല്ലെങ്കിൽ കണ്ടകശ്ശനിയാണെന്നൊക്കെ സ്വയം പരിതപിക്കാതെ ശനി പ്രീതികരമായ കർമങ്ങൾ അനുഷ്ഠിക്കുന്നത് ഏറ്റവും ഉത്തമമായ ദോഷപരിഹാരമാണ്.
നമ്മുടെ വാക്കുകളിലും പ്രവൃത്തികളിലും സത്യസന്ധത കാണിക്കുക, മറ്റുള്ളവരുടെ കാര്യത്തിൽ അനാവശ്യമായി ഇടപെടാതിരിക്കുക, പരദൂഷണം, കുശുമ്പ് എന്നിവ ഒഴിവാക്കുക, അന്യരെ ഉപദ്രവിക്കാതെ കഴിയാവുന്ന രീതിയിൽ സഹായിക്കുക...എങ്കിൽ ശനിദോഷം അലട്ടുകയില്ല. കുടുംബത്തിലെ പ്രായമായവരെ വേണ്ട രീതിയിൽ പരിചരിക്കുന്നതും വസ്ത്രം നൽകി സന്തോഷിപ്പിക്കുന്നതും ശനി പ്രീതികരമായ കർമമാണ്.
ശനിയുടെ മാറ്റം മൂലം ദോഷമുള്ളവർ നിത്യവും ശനീശ്വരനെ പ്രാർഥിക്കുന്നത് അനുകൂല ഫലം നൽകും. അർഥം മനസ്സിലാക്കി ജപിക്കുന്നത് അത്യുത്തമം.
'നീലാഞ്ജനസമാഭാസം
രവിപുത്രം യമാഗ്രജം
ഛായാ മാര്‍ത്താണ്ഡ സംഭൂതം
തം നമാമി ശനൈശ്ചരം'
അർഥം : നീലാഞ്ജനക്കല്ലിന്റെ ശോഭയുള്ളവനും യമന്റെ ജ്യേഷ്ഠനും ഛായാദേവിയുടെയും സൂര്യന്റെയും പുത്രനുമായ ശനിഭഗവാനെ ഞാൻ നമസ്കരിക്കുന്നു.ഈ ശനീശ്വര മന്ത്രം നിത്യവും പ്രഭാതത്തിൽ ശരീരശുദ്ധി വരുത്തിയശേഷം മൂന്ന് തവണ ജപിക്കുന്നതാണ് നന്ന്.
ശിവന്റെയും വിഷ്ണുവിന്‍റെയും പുത്രനായ അയ്യപ്പസ്വാമിയെ ഭജിച്ചാൽ ശനിദോഷം ശമിക്കും എന്നാണ് വിശ്വാസം. ജ്യോതിഷപ്രകാരം ശനിയുടെ അധിദേവതയാണ് ശാസ്താവ്. ശനിദോഷ പരിഹാരത്തിനായി ശാസ്താക്ഷേത്രത്തിൽ നടത്തുന്ന ഏറ്റവും ലളിതവും ഫലപ്രദവും ആയ വഴിപാടാണു നീരാഞ്ജനം. ശനിയാഴ്ചകളിലും ജന്മനക്ഷത്ര ദിവസവും ശാസ്താക്ഷേത്ര ദർശനം നടത്തുന്നതും ഉപവാസമനുഷ്ഠിക്കുന്നതും ദോഷമകറ്റുമെന്നാണു വിശ്വാസം. ശനിദോഷശാന്തിക്കായി വിവാഹിതർ പങ്കാളിയോടൊപ്പം ശാസ്താ ക്ഷേത്രദർശനം നടത്തുന്നതാണു കൂടുതൽ നല്ലത്. ഒരിക്കലായോ പൂർണ ഉപവാസത്തോടെയോ ശനിയാഴ്ച വ്രതം അനുഷ്ഠിക്കുന്നത് ഉത്തമം. കറുത്ത വസ്ത്രം ധരിച്ച് ശാസ്താക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് നന്ന്. ശനിയാഴ്ച കറുപ്പോ നീലയോ വസ്ത്രം ധരിക്കാം.
എള്ളിന്റെ കാരകനാണു ശനി. ശാസ്താക്ഷേത്രത്തില്‍ എള്ളുതിരി കത്തിക്കുന്നതും എള്ളുപായസം നിവേദിക്കുന്നതും നീലശംഖു പുഷ്പാർച്ചനയും ശനിദോഷനിവാരണത്തിനു വിശേഷമാണ്. ശനിയാഴ്ച ദിവസങ്ങളിൽ പൂജാമുറിയിലോ വീടിന്റെ ശുദ്ധമായ ഒരു ഭാഗത്തോ മൺചെരാതിൽ എള്ളുകിഴി വച്ച് അതിൽ നല്ലെണ്ണ ഒഴിച്ചു കത്തിക്കുക. ശനിദോഷത്തിനു സ്വയം ചെയ്യാവുന്ന ഉത്തമ പരിഹാരമാണിത് .
ഭൂതനാഥ സദാനന്ദ സർവഭൂത ദയാപര
രക്ഷരക്ഷ മഹാബാഹോ ശാസ്ത്രേ തുഭ്യം നമോനമഃ
എന്ന അയ്യപ്പമന്ത്രം ചൊല്ലിയാല്‍ ശനിദോഷം അകലും.
ശനിദോഷ നിവാരണത്തിനു ഹനൂമദ് പ്രീതിയാണു മറ്റൊരു മാർഗം. ഹനൂമാൻ സ്വാമിയുടെ ഭക്തരെ ശനിദോഷങ്ങൾ ബാധിക്കില്ലെന്ന വിശ്വാസത്തിനു പിന്നിലൊരു കഥയുണ്ട്. രാക്ഷസരാജാവായ രാവണൻ ഇന്ദ്രജിത്ത് ജനിക്കാറായ സമയത്തു നവഗ്രഹങ്ങളെ ബലമായി അനുകൂല സ്ഥാനങ്ങളിൽ നിർത്തി. ഈ അവസരത്തിൽ ശനിയുടെ രക്ഷകനായതു ഹനൂമാനാണ്. ആ സന്തോഷത്തിൽ ഹനൂമദ്‌ഭക്തരെ ശനിദോഷം ബാധിക്കില്ലെന്നു ശനിദേവൻ ഉറപ്പു നൽകി എന്നാണു പുരാണത്തിൽ പറയുന്നത്. ഭഗവാനു വെറ്റിലമാല സമർപ്പണം പ്രധാന വഴിപാടാണ്. ഗണപതി പ്രീതിയും ശനിദോഷശാന്തിക്ക് ഉത്തമമാണ്.