ദക്ഷിണായന കാലഘട്ടത്തിന്റെ ആരംഭമാണ് കർക്കടകം. ഉത്തരായനണകാലം ദേവന്മാർക്ക് പ്രാധാന്യമെങ്കിൽ ദക്ഷിണായന കാലം പിതൃക്കൾക്കാണ് പ്രധാനം. സൂര്യൻ കർക്കടകം രാശിയിലൂടെ സഞ്ചരിക്കുന്ന ഈ മാസത്തിൽ ചന്ദ്രന് മൗഢ്യമായിരിക്കും . മനസ്സിന്റെ കാരകനായ ചന്ദ്രന്റെ ശക്‌തിക്ഷയം നിമിത്തം മനോബലം കുറയുമെന്നാണ് സങ്കൽപം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദക്ഷിണായന കാലഘട്ടത്തിന്റെ ആരംഭമാണ് കർക്കടകം. ഉത്തരായനണകാലം ദേവന്മാർക്ക് പ്രാധാന്യമെങ്കിൽ ദക്ഷിണായന കാലം പിതൃക്കൾക്കാണ് പ്രധാനം. സൂര്യൻ കർക്കടകം രാശിയിലൂടെ സഞ്ചരിക്കുന്ന ഈ മാസത്തിൽ ചന്ദ്രന് മൗഢ്യമായിരിക്കും . മനസ്സിന്റെ കാരകനായ ചന്ദ്രന്റെ ശക്‌തിക്ഷയം നിമിത്തം മനോബലം കുറയുമെന്നാണ് സങ്കൽപം. കർക്കടകത്തിൽ ഇടമുറിയാത്ത മഴയായതിനാൽ സൂര്യകിരണങ്ങൾക്കു ശക്‌തി കുറയുകയും പലവിധ രോഗാണുക്കൾ പെരുകി രോഗസാധ്യത വർധിക്കുകയും ചെയ്‌തും. ഈ കാലഘട്ടത്തിൽ പൊതുവെ കൃഷിപ്പണികളോ ആഘോഷങ്ങളോ മംഗളകർമങ്ങളോ നടത്താറില്ല. ഇവയെല്ലാം കാരണം പഴമക്കാർ കർക്കടകത്തെ പഞ്ഞകർക്കടകം എന്ന് വിശേഷിപ്പിച്ചിരുന്നു. 'കർക്കടകം കഴിഞ്ഞാൽ ദുർഘടം കഴിഞ്ഞു’ എന്നൊരു ചൊല്ലു തന്നെ പ്രചാരത്തിൽ ഉണ്ടായിരുന്നു. 

വരുന്ന ഒരു വർഷത്തേക്കുള്ള ഊർജം സംഭരിക്കാനുള്ള ഒരു മാസമായാണ് പൂർവികർ കർക്കടകത്തെ കണ്ടിരുന്നത്. അതിനാൽ അവർ പ്രത്യേക ചിട്ടകളും ചര്യകളും അനുഷ്ഠിച്ചിരുന്നു. പൊതുവെ ദഹനപ്രക്രിയ കുറവുള്ള ഈ മാസത്തിൽ ലളിത ജീവിതചര്യയായിരുന്നു മുതൽക്കൂട്ട്. പ്രഭാതത്തിൽ എണ്ണതേച്ചു കുളി , ഔഷധക്കഞ്ഞി കുടിക്കൽ, പത്തിലതോരൻ എന്നിവ ഈ മാസത്തിൽ പതിവായിരുന്നു. കാലം മാറുന്നതനുസരിച്ച് ജീവിതചര്യയിലും മാറ്റം വന്നു. എങ്കിലും കർക്കടകമാസത്തെ മനസ്സും ശരീരവും ശുദ്ധമാക്കുന്നതിനുള്ള ഒരു കാലഘട്ടമായി കണക്കാക്കി ചില ചിട്ടകൾ പാലിക്കാം. 

ADVERTISEMENT

കർക്കടകമാസം ആരംഭിക്കുന്നതിനു മുൻപായി വീട് മുഴുവൻ തൂത്തുവാരി തുടച്ച് വൃത്തിയാക്കി ചാണകവെള്ളമോ പുണ്യാഹമോ തളിച്ച് ശുദ്ധീകരിക്കുക. ചേട്ടാഭഗവതിയെ പുറത്താക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ ചടങ്ങുനടത്തുന്നത്. കർക്കടകം ഒന്നാം തീയതി രാവിലെ കുളികഴിഞ്ഞു ശരീരശുദ്ധിയോടെ അഷ്ടമംഗല്യമൊരുക്കിവച്ച് ദീപം തെളിയിക്കുക. ശ്രീഭഗവതിയെ ഭവനത്തിൽ കുടിയിരിത്തുന്നു എന്ന സങ്കൽപത്തിലാണ് നിലവിളക്കിനൊപ്പം അഷ്ടമംഗല്യം വയ്ക്കുന്നത്. തുടർന്ന് ഭവനത്തിൽ വീട്ടമ്മമാർക്ക്‌ ചെയ്യാവുന്ന ചെങ്കണപതിഹോമം  നടത്തുന്നത് ഉത്തമം. വിളക്കിലെ നാളത്തിൽ നിന്ന് അടുപ്പു കത്തിച്ച്, അതിൽ തേങ്ങാപ്പൂളും ശര്‍ക്കരയും അൽപം നെയ്യും ഗണപതിയെ ധ്യാനിച്ച് ഹോമിക്കുന്ന ചടങ്ങാണിത്. 

കർക്കടകത്തിലുടനീളം പ്രഭാതത്തിലും പ്രദോഷത്തിലും ഭവനത്തിൽ നിലവിളക്കു തെളിയിക്കുന്നതിന്റെ മുന്നിലായി ശ്രീരാമപട്ടാഭിഷേക ചിത്രം വയ്ക്കാം. ദശപുഷ്പവും അഷ്ടമംഗല്യവും വയ്ക്കുന്നത് ഐശ്വര്യദായകമാണ്. കഴിവതും ഭവനത്തിൽ പാകം ചെയ്ത സസ്യാഹാരം പതിവാക്കുക. കർപ്പൂരം, അഷ്ടഗന്ധം, കുന്തിരിക്കം, ദശാംഗം ഇവയിലേതെങ്കിലും ഭവനത്തിൽ പുകയ്ക്കുക. വീടുകളിൽ ഗണപതി ഹോമവും ഭഗവതി സേവയും നടത്താറുണ്ട്. കർക്കടകമാസത്തിൽ ചെയ്യുന്ന ഈ പൂജകൾ അടുത്ത ഒരു വർഷത്തക്കു വീട്ടിൽ ഐശ്വര്യം നിറയാൻ സഹായിക്കുമെന്നാണ് വിശ്വാസം. ആദിവ്യാധികൾ നീങ്ങി ഐശ്വര്യമുണ്ടാവാൻ നിത്യവും ദശപുഷ്പം ചൂടുന്ന പതിവും ഉണ്ടായിരുന്നു. കൂടാതെ ആയുർവേദ ചികിത്സയ്ക്കും സൗന്ദര്യവർധക ചികിത്സയ്ക്കും കർക്കടകമാസം വിശേഷമാണ്. സാധ്യമായ ദിനങ്ങളിൽ വ്രതം അനുഷ്ഠിക്കുന്നതും ഉത്തമമാണ്.

ADVERTISEMENT

കർക്കടകത്തിലെ ദുസ്ഥിതികൾ നീക്കി മനസ്സിനു ശക്‌തി പകരാനുള്ള വഴിയാണ് രാമായണമാസാചരണം. അവതാര പുരുഷനുപോലും വേദനകളിലൂടെ കടന്നു പോകേണ്ടിവന്നു. അതിനു മുന്നിൽ സാധാരണ മനുഷ്യരുടെ ആകുലതകൾക്ക് എന്ത് പ്രസക്തി എന്ന തത്വം ആത്മീയ ബലം പകരും. നിത്യവും രാമനാമം ജപിക്കണം. വിഷ്ണു സഹസ്രനാമ ജപത്തിനു തുല്യമായ 'ശ്രീരാമ രാമ രാമേതി രമേ രാമേ മനോരമേ സഹസ്രനാമതത്തുല്യം രാമനാമ വരാനനേ ശ്രീരാമനാമ വരാനന ഓം നമ ഇതി ' എന്ന നാമജപവും നന്ന്. ചന്ദ്രനും സൂര്യനും ഒരേ അക്ഷാംശത്തിൽ വരുന്ന കർക്കടകത്തിലെ പുണ്യദിനമാണ് കർക്കടകവാവ് . അന്ന് പിതൃക്കൾക്ക് തർപ്പണം ചെയ്യുന്നത് കുടുംബൈശ്വര്യത്തിനു കാരണമാകും എന്നാണു വിശ്വാസം.

English Summary:

Traditional Rituals to Follow During the Karkataka Month