പൊതുവെ ദാരിദ്ര്യത്തിന്റെ പ്രതീകമായിട്ടാണ് ചിലന്തികൾ വീടിനുള്ളിൽ വലകെട്ടുന്നതിനെ കണക്കാക്കുന്നതെങ്കിലും ഇവയെ കാണുന്നതിന് ചില ആത്മീയ വശങ്ങൾ കൂടിയുണ്ട്. അടിക്കടി ചിലന്തികളെ കാണുന്നതിന് ജീവിതവുമായി ബന്ധപ്പെട്ട മറ്റുചില അർഥങ്ങൾ പറഞ്ഞുതരുന്നുണ്ട്.

പൊതുവെ ദാരിദ്ര്യത്തിന്റെ പ്രതീകമായിട്ടാണ് ചിലന്തികൾ വീടിനുള്ളിൽ വലകെട്ടുന്നതിനെ കണക്കാക്കുന്നതെങ്കിലും ഇവയെ കാണുന്നതിന് ചില ആത്മീയ വശങ്ങൾ കൂടിയുണ്ട്. അടിക്കടി ചിലന്തികളെ കാണുന്നതിന് ജീവിതവുമായി ബന്ധപ്പെട്ട മറ്റുചില അർഥങ്ങൾ പറഞ്ഞുതരുന്നുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതുവെ ദാരിദ്ര്യത്തിന്റെ പ്രതീകമായിട്ടാണ് ചിലന്തികൾ വീടിനുള്ളിൽ വലകെട്ടുന്നതിനെ കണക്കാക്കുന്നതെങ്കിലും ഇവയെ കാണുന്നതിന് ചില ആത്മീയ വശങ്ങൾ കൂടിയുണ്ട്. അടിക്കടി ചിലന്തികളെ കാണുന്നതിന് ജീവിതവുമായി ബന്ധപ്പെട്ട മറ്റുചില അർഥങ്ങൾ പറഞ്ഞുതരുന്നുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുടർച്ചയായി ഒരേ സ്വപ്നം കാണുക, ഒരേപോലെ കാര്യങ്ങൾ സംഭവിക്കുക തുടങ്ങി ജീവിതത്തിൽ ആവർത്തിച്ച് സംഭവിക്കുന്ന എന്തിനും യാദൃശ്ചികമെന്നോ സ്വാഭാവികമെന്നോ  വിശേഷിപ്പിക്കാവുന്നതിലും അപ്പുറം പ്രാധാന്യമുണ്ട്. ഒരു വ്യക്തിയുടെ ജീവിതത്തിന്റെയോ ഭാവിയുടെയോ കാഴ്ചപ്പാടുകളുടെയോ പ്രതിഫലനമായി ഇത്തരം കാര്യങ്ങളെ വിലയിരുത്താം. വീടകങ്ങളിൽ ചിലന്തികളെ കാണുന്നത് പുതുമയേറിയ കാര്യമല്ല. കാലാവസ്ഥയിലെ മാറ്റമോ പതുങ്ങി കഴിയാൻ ധാരാളം സ്ഥലമുള്ളത് മൂലമോ ചിലന്തികൾ വീടിനുള്ളിൽ കയറിക്കൂടിയതാകാം എന്ന് കരുതി പലരും അതത്ര കാര്യമാക്കാറില്ല. പൊതുവെ ദാരിദ്ര്യത്തിന്റെ പ്രതീകമായിട്ടാണ് ചിലന്തികൾ വീടിനുള്ളിൽ വലകെട്ടുന്നതിനെ കണക്കാക്കുന്നതെങ്കിലും ഇവയെ കാണുന്നതിന് ചില ആത്മീയ വശങ്ങൾ കൂടിയുണ്ട്. അടിക്കടി ചിലന്തികളെ കാണുന്നതിന് ജീവിതവുമായി ബന്ധപ്പെട്ട മറ്റുചില അർഥങ്ങൾ പറഞ്ഞുതരുന്നുണ്ട്. 

ക്ഷമാശീലം
എത്ര തവണ നശിച്ചാലും ചിലന്തികൾ പിന്തിരിയാതെ വീണ്ടും വീണ്ടും വല നെയ്തുകൊണ്ടിരിക്കും. പ്രതിസന്ധികളിൽ പതറാതെ ക്ഷമയോടെ മുന്നോട്ടു നീങ്ങിയാണ് അവ ലക്ഷ്യം പൂർത്തിയാക്കുന്നത്. പതിവായി ചിലന്തികൾ മുന്നിൽ വന്നുപെടുന്നുണ്ടെങ്കിൽ ഏതൊരു കാര്യത്തിന് ഇറങ്ങിത്തിരിക്കുമ്പോഴും ക്ഷമാശീലം പുലർത്തണമെന്ന സന്ദേശമാണ് അത് നൽകുന്നത്. പ്രതികൂല സാഹചര്യങ്ങളിൽ മനം മടുത്ത് ഉദ്യമങ്ങളിൽ നിന്നും പിന്തിരിയരുത് എന്ന് ഇതിലൂടെ മനസ്സിലാക്കാം. ചിലന്തിയെ പോലെ ലക്ഷ്യത്തിലുറച്ച് ക്ഷമയോടെ മുന്നോട്ട് പോകാൻ ശീലിച്ചു തുടങ്ങണം.

ADVERTISEMENT

ജീവിതത്തെ കുറിച്ചുള്ള പ്ലാനിങ്
ചിലന്തികൾ നെയ്യുന്ന വല അവയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. ഈ വലകൾ അവയുടെ വീടായും മുട്ടകൾ വിരിയിക്കാനുള്ള സ്ഥലമായും എല്ലാത്തിലുമുപരി ഭക്ഷ്യ ശ്രോതസ്സായും വർത്തിക്കുന്നുണ്ട്. വല നെയ്യുന്നതിലെ ചെറിയ ഒരു പിഴവു പോലും ഒരു ചിലന്തിയുടെ നിലനിൽപ്പ് അവതാളത്തിലാക്കും. സമാനമായ രീതിയിൽ ജീവിതത്തിലെ ഓരോ കാര്യങ്ങളും ശ്രദ്ധയോടെ ചെയ്യണമെന്ന സന്ദേശമാണ് ചിലന്തികൾ നൽകുന്നത്. ജീവിതത്തെയും ഭാവിയെയും മികച്ച രീതിയിൽ രൂപപ്പെടുത്തുന്നതിന് പ്രവർത്തനങ്ങളിലും തീരുമാനങ്ങളിലും അങ്ങേയറ്റം ശ്രദ്ധ പുലർത്തേണ്ടതുണ്ട്.  അടുത്ത ചുവട് പിഴയ്ക്കാതെ എങ്ങനെ ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്യണമെന്നത് ചിലന്തികളെ മുന്നിൽ കാണുമ്പോൾ ഓർമിക്കാം.

ജീവിതചക്രം
വലയിൽ അകപ്പെടുന്ന ജീവികൾക്ക് നാശത്തിന് കാരണമാകുന്നുണ്ടെങ്കിലും  മുട്ടകൾ വിരിയിക്കുന്നതിലൂടെ പുതിയ ജീവന് തുടക്കം കുറിക്കാനുള്ള ഇടം കൂടിയാണ് ചിലന്തിവലകൾ. മറ്റൊരുതരത്തിൽ പറഞ്ഞാൽ സൃഷ്ടിക്കും സംഹാരത്തിനുമിടയിലുള്ള സന്തുലിതാവസ്ഥയുടെ പ്രതീകമായി ചിലന്തിവലകളെ കാണാം. ഇതിനുപുറമേ അനന്ത സാധ്യതകൾ അനന്തമായ സ്നേഹം, ഊർജം എന്നിവയുടെ പ്രതീകമായാണ് എട്ട് എന്ന സംഖ്യയെ കണക്കാക്കുന്നത്.  അതിനാൽ ചിലന്തികളെ കാണുന്നത് അനന്തമായ ജീവിതചക്രത്തെയും വളർച്ചയ്ക്കും ഉയർച്ചയ്ക്കുമുള്ള സാധ്യതകളെയും കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ്.

ADVERTISEMENT

അതിജീവനം
കാഴ്ചയിൽ നേർത്ത മൃദുലമായ നാരുകളാണെങ്കിലും ശക്തമായ പ്രതികൂല സാഹചര്യങ്ങളെ ചെറുത്തുനിൽക്കാനുള്ള കഴിവ് ചിലന്തിവലകൾക്കുണ്ട്. ഏതു പ്രതിസന്ധിയും തരണം ചെയ്യാനുള്ള ശക്തി നിങ്ങൾക്കുള്ളിൽ തന്നെയുണ്ട് എന്നുകൂടി ചിലന്തികൾ ഇതിലൂടെ ഓർമിപ്പിക്കുന്നു. ഉള്ളിലെ ഊർജ്ജം തിരിച്ചറിഞ്ഞ് ലോക സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് തോൽക്കാതെ ജീവിക്കാനുള്ള പ്രേരണയാണ് ചിലന്തികൾ നൽകുന്നത്.

പരസ്പരബന്ധം
ചിലന്തിവലകളുടെ നിലനിൽപ്പ് നാരുകൾ തമ്മിലുള്ള പരസ്പര ബന്ധത്തിലൂടെയാണ്. ലോകത്തിലുള്ള എല്ലാ കാര്യങ്ങളും പരസ്പര പൂരകങ്ങളാണെന്ന് ഇവ ഓർമിപ്പിക്കുന്നു. ജീവിതത്തിൽ എല്ലാം സന്തുലനത്തോടെ കൊണ്ടുപോകാത്തപക്ഷം നിലനിൽക്കാനാവില്ല എന്നാണ് ചിലന്തികൾ പറയാതെ പറഞ്ഞുതരുന്നത്. 

English Summary:

The Spiritual Significance of Seeing Spiders in Your Home