ഭാരതത്തിലെ 108 വിഷ്ണു മഹാക്ഷേത്രങ്ങളിൽ ഒന്നാണ് തുറവൂർ മഹാക്ഷേത്രം. തുറവൂർ ക്ഷേത്രത്തിന്റെ ആരംഭ കാലഘട്ടം എന്നാണെന്നുള്ളത് മറ്റു പല ക്ഷേത്രങ്ങളുടേതുമെന്നപോലെ അജ്ഞാതമാണ്. മറ്റു ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരേ നാലമ്പലത്തിനകത്ത് തുല്യപ്രാധാന്യത്തോടെ രണ്ട് പ്രതിഷ്ഠകൾ കുടികൊള്ളുന്നു. ഇവിടെ നാലമ്പലം

ഭാരതത്തിലെ 108 വിഷ്ണു മഹാക്ഷേത്രങ്ങളിൽ ഒന്നാണ് തുറവൂർ മഹാക്ഷേത്രം. തുറവൂർ ക്ഷേത്രത്തിന്റെ ആരംഭ കാലഘട്ടം എന്നാണെന്നുള്ളത് മറ്റു പല ക്ഷേത്രങ്ങളുടേതുമെന്നപോലെ അജ്ഞാതമാണ്. മറ്റു ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരേ നാലമ്പലത്തിനകത്ത് തുല്യപ്രാധാന്യത്തോടെ രണ്ട് പ്രതിഷ്ഠകൾ കുടികൊള്ളുന്നു. ഇവിടെ നാലമ്പലം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭാരതത്തിലെ 108 വിഷ്ണു മഹാക്ഷേത്രങ്ങളിൽ ഒന്നാണ് തുറവൂർ മഹാക്ഷേത്രം. തുറവൂർ ക്ഷേത്രത്തിന്റെ ആരംഭ കാലഘട്ടം എന്നാണെന്നുള്ളത് മറ്റു പല ക്ഷേത്രങ്ങളുടേതുമെന്നപോലെ അജ്ഞാതമാണ്. മറ്റു ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരേ നാലമ്പലത്തിനകത്ത് തുല്യപ്രാധാന്യത്തോടെ രണ്ട് പ്രതിഷ്ഠകൾ കുടികൊള്ളുന്നു. ഇവിടെ നാലമ്പലം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭാരതത്തിലെ 108 വിഷ്ണു മഹാക്ഷേത്രങ്ങളിൽ ഒന്നാണ് തുറവൂർ മഹാക്ഷേത്രം. തുറവൂർ ക്ഷേത്രത്തിന്റെ ആരംഭ കാലഘട്ടം എന്നാണെന്നുള്ളത് മറ്റു പല ക്ഷേത്രങ്ങളുടേതുമെന്നപോലെ അജ്ഞാതമാണ്. മറ്റു ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരേ നാലമ്പലത്തിനകത്ത് തുല്യപ്രാധാന്യത്തോടെ രണ്ട് പ്രതിഷ്ഠകൾ കുടികൊള്ളുന്നു. ഇവിടെ നാലമ്പലം രണ്ടായി ഭാഗിച്ചിരിക്കുന്നു. വടക്കേ ശ്രീകോവിലിൽ വടക്കനപ്പൻ എന്നറിയപ്പെടുന്ന ഉഗ്രഭാവത്തിൽ ശ്രീ നരസിംഹമൂർത്തിയെയും തെക്കിനകത്തു തെക്കനപ്പൻ എന്ന പേരിൽ അറിയപ്പെടുന്ന ശ്രീ മഹാസുദർശനമൂർത്തിയെയും പ്രതിഷ്ഠിച്ചിരിക്കുന്നു.

തെക്കിനകത്തെ പ്രതിഷ്ഠ സംബന്ധിച്ച ഐതിഹ്യമോ മറ്റു വിവരങ്ങളോ ലഭ്യമല്ല. ആനപ്പന്തലിൽ രണ്ടു നടയ്ക്കും നേരെയുള്ള ദീപസ്തംഭങ്ങളുടെ മുകളിൽ തെക്കിനകത്ത് ഗരുഡവാഹനവും വടക്കിനകത്ത് സിംഹവാഹനവുമാണുള്ളത്. ചേരമാൻ പെരുമാളിന്റെ കാലത്താണ് വടക്കിനകത്ത് നരസിംഹമൂർത്തിയുടെ പ്രതിഷ്ഠ നടന്നിട്ടുള്ളത്. വടക്കിനകത്ത് നരസിംഹമൂർത്തിയുടെ പ്രതിഷ്ഠ നടത്തിയത് മുരിങ്ങോത്ത് അടികളാണ്. 

ചിത്രം∙ സ്പെഷൽ അറേഞ്ച്മെന്റ്
ADVERTISEMENT

നൂറ്റാണ്ടുകളുടെ പൗരാണികമായ മഹിമ വിളംബരം ചെയ്യുന്ന മനോഹരമായ വാസ്തുവിദ്യയാണ് ഈ ക്ഷേത്രത്തിൽ ഉള്ളത്. 16 കൈകൾ ഉള്ള രീതിയിലാണ് സാധാരണ സുദർശനമൂർത്തിയെ ചിത്രീകരിക്കുന്നത്. എന്നാൽ തെക്കിനകത്തെ പ്രതിഷ്ഠയ്ക്ക് നാലു കൈകളേ ഉള്ളൂ. തെക്കിനകത്തെ ഒറ്റക്കല്ലിൽ തീർത്ത 16 തൂണുകളോടു കൂടിയ നമസ്കാര മണ്ഡപം സുദർശന മൂർത്തിയുടെ 16 കൈകളെ പ്രതിനിധീകരിക്കുന്നു എന്നാണു വിശ്വാസം.

രണ്ട് ശ്രീകോവിലുകളുടെയും ചുറ്റുമുള്ള ശില്പങ്ങൾ രചനാസൗഷ്ഠവം കൊണ്ട് പ്രസിദ്ധമാണ്.കൊച്ചി നെടുമ്പാശേരി എയർപോർട്ടിൽ നിന്ന് 25 കിലോമീറ്റർ തെക്ക് മാറിയുള്ള ഈ ക്ഷേത്രം എറണാകുളത്തിനും ആലപ്പുഴയ്ക്കുമിടയിൽ ഹൈവേക്കു പടിഞ്ഞാറു വശം സ്ഥിതി ചെയ്യുന്നു.
ക്ഷേത്രത്തിന്റെ വടക്കുവശത്തുള്ള അലങ്കാരഗോപുരം കടന്ന് ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോൾ രണ്ട് നടയിലേക്കും നീണ്ടുനിവർന്നു കിടക്കുന്ന പതിനാറ് തൂണുകളോട് കൂടിയ ആനപ്പന്തൽ കാണാം. കേരളത്തിലെ ഏറ്റവും വലിയ ആനപ്പന്തലാണിത് എന്നു പറയുന്നു.

ആനപ്പന്തലിന് പടിഞ്ഞാറ് ഭാഗത്ത് ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്ന രണ്ട് സ്വർണക്കൊടിമരങ്ങളും ആനപ്പന്തലിന്റെ മുൻഭാഗത്ത് നാരായണ മന്ത്രം ജപിക്കുകയാണെന്ന് തോന്നുമാറ് ആൽത്തറയോടു കൂടിയ ആൽമരവും ക്ഷേത്രത്തിന്റെ പ്രൗഢി വിളിച്ചോതുന്ന വലുതും മനോഹരമായ ദീർഘചതുരാകൃതിയിലുള്ള ക്ഷേത്രക്കുളവും അതിന് ചുറ്റുമുള്ള പനകളും കണ്ണിനു കുളിർമ നൽകുന്നു. അവതാര സമയത്ത് നരസിംഹ ഭഗവാന്റെ ഉഗ്രഭാവത്തിന് ശാന്തത കിട്ടുന്നതിനുള്ള പ്രതീകമായിട്ടുള്ള ക്ഷേത്രക്കുളം ഭഗവാന്റെ പ്രതിഷ്ഠയുമായി അഭേദ്യബന്ധം ഉള്ളതാണ്. ശാന്തിക്കാരും കൈസ്ഥാനീയരും ഭക്തരും ക്ഷേത്രദർശനത്തിന് മുൻപു കുളിക്കുന്നതും ഉത്സവസമയത്ത് ആറാട്ട് നടത്തുന്നതും ഈ കുളത്തിലാണ്.

ചിത്രം∙ സ്പെഷൽ അറേഞ്ച്മെന്റ്

ഇവിടെ വളരെ പ്രാധാന്യത്തോടുകൂടി നടത്തുന്ന കതിനവെടി വഴിപാടും ശ്രീനരസിംഹ ഭഗവാന്റെ അവതാര സമയത്തുള്ള അട്ടഹാസം ആണെന്നാണ് പ്രാദേശികമായിട്ടുള്ള വിശ്വാസം. ഹിരണ്യകശിപുവിനെ നിഗ്രഹിച്ച ശേഷം പ്രഹ്ലാദന്റെ സ്തുതികേട്ടു ശാന്തനാവാൻ തുടങ്ങുന്ന ഭാവത്തിലുള്ള നരസിംഹമൂർത്തിയാണ് വടക്കിനകത്തെ പ്രതിഷ്ഠ. ക്ഷേത്രത്തിൽ പല ഘട്ടങ്ങളിലും പുനരുദ്ധാരണവും വികസനവും പുന:പ്രതിഷ്ഠയും നടന്നിട്ടുണ്ട്. ഇപ്പോഴും ഉപദേവതകളുടെ ക്ഷേത്രനിർമാണം നടന്നുകൊണ്ടിരിക്കുകയാണ്.

എല്ലാദിവസത്തെയും പൂജ ചെയ്യുന്നത് കാസർകോട് ജില്ലയിലുള്ള അഞ്ചു വൈഷ്ണവ തുളു ബ്രാഹ്മണ കുടുംബങ്ങളിലെ പുരുഷന്മാരാണ്. നല്ലൂര്, കശ, അടുക്കം, കോണൂര് , പറക്കോട് (അടുക്കത്തായ, കുബാനുരായ, പടക്കനായ, ഖജനായ, കണ്ടമനയ) എന്ന ഇല്ലക്കാരാണ് ഇവിടെ പാരമ്പര്യമായി പൂജ കഴിക്കുന്നത്. പുറപ്പെടാശാന്തി സമ്പ്രദായം നിലവിലുള്ള കേരളത്തിലെ അപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണ് തുറവൂർ മഹാക്ഷേത്രം. മറ്റു ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ആചാരങ്ങളാണ് ഇവിടെ ഉള്ളത്. ഒരു വർഷം ഉപദേവന്മാരെ പൂജിച്ചു കൊണ്ട് നിവേദ്യങ്ങൾ എല്ലാം പാകം ചെയ്തും കൊണ്ടുമുള്ള സേവനത്തിന് ശേഷമാണ് കീഴ്ശാന്തി ഒരു മേടവിഷു മുതൽ അടുത്ത മേടവിഷു വരെ മേൽശാന്തിയായി അവരോഹിക്കപ്പെടുന്നത്. കഠിനമായ തീവ്രനിഷ്ഠയാർന്ന ബ്രഹ്മചര്യത്തോടെയാണ് പുറപ്പെടാശാന്തി സമ്പ്രദായത്തിൽ ഇരു ഭഗവാന്മാരെയും പൂജിക്കുന്നത്.

ADVERTISEMENT

ഈ മഹാക്ഷേത്രത്തിന്റെ ഏറ്റവും മുഖ്യമായ പ്രത്യേകത നരസിംഹ സ്വാമിയുടെ അമ്പലത്തിന്റെ കിഴക്കുഭാഗത്തു രണ്ട് കിലോമീറ്റർ അകലത്തിൽ ശരഭ രൂപത്തിലുള്ള പ്രതിഷ്ഠയുള്ള മഹാദേവന്റെ ക്ഷേത്രം ഉണ്ട്. പുരന്ദരേശ്വരം എന്നാണ് ഈ ക്ഷേത്രത്തിന്റെ പേര്. ക്ഷേത്രദർശനാനന്തരം പുരന്ദരേശ്വരത്തപ്പനെ ദർശനം ചെയ്തു കഴിഞ്ഞാൽ മാത്രമേ ദർശനത്തിന്റെ പൂർണഫലം ലഭിക്കുകയുള്ളൂ. നിത്യേന അഞ്ചു പൂജകൾ കൂടാതെ മൂന്ന് ശീവേലികളും ഈ ക്ഷേത്രത്തിൽ ഉണ്ട് . പുലർച്ചെ മൂന്നുമണിക്ക് നിയമവെടിയോടുകൂടി പള്ളി ഉണർത്തൽ. പിന്നീട് നാലുമണിക്ക് നടതുറക്കൽ നിർമാല്യ ദർശനം, അഭിഷേകം കഴിഞ്ഞ് ഉഷ:പൂജ. പിന്നീട് എതിരേറ്റ് പൂജയും ശീവേലിയും. ഇവിടെ രണ്ട് സമയത്താണ് പന്തീരടിപ്പൂജ ആദ്യം തെക്കിനകത്തും പിന്നീട് വടക്കിനകത്തും.

ഏകദേശം 11 മണിയോടെ ഉച്ചപ്പൂജ തുടങ്ങും. അത് കഴിഞ്ഞാൽ ഉച്ച ശീവേലിക്കായി ഇരു ഭഗവാൻമാരും നാലമ്പലത്തിനു പുറത്തേക്ക് എഴുന്നള്ളും. ഉച്ചശീവേലി പൂർത്തിയാക്കി പതിനൊന്നരയോടുകൂടി നട അടയ്ക്കും. വൈകിട്ട് 5 5.20നു വീണ്ടും നട തുറന്നു സായംസന്ധ്യയ്ക്ക് രാത്രിയും പകലും അല്ലാത്ത സമയത്താണ് ദീപാരാധന നടത്തുന്നത്. പിന്നീട് അത്താഴപ്പൂജയും ശീവേലിയും കഴിഞ്ഞ് രാത്രി 8 മണിയോടെ അടയ്ക്കുന്നു. എല്ലാ പൂജകൾക്കും മുന്നോടിയായി കതിനവെടി മുഴക്കുന്നത് മറ്റു ക്ഷേത്രങ്ങളെ അപേക്ഷിച്ച് ഈ ക്ഷേത്രത്തിന്റെ പ്രത്യേകതകളിൽ ഒന്നാണ്.(വിശേഷ ദിവസങ്ങളിൽ പൂജയ്ക്ക് വ്യത്യാസം ഉണ്ടാകും. )

ചിത്രം∙ സ്പെഷൽ അറേഞ്ച്മെന്റ്

ദർശന ക്രമം
നാലമ്പലത്തിനു പുറത്തുള്ള ഉപദേവന്മാരെ ദർശനം ചെയ്ത് പ്രാർഥിച്ച് പ്രദക്ഷിണമായി കിഴക്കുഭാഗത്ത് വന്ന് കൊടിമരത്തിന് മുകളിലുള്ള നിത്യഭക്തനായ ഗരുഡനെ വണങ്ങി ബലിക്കൽ പുരയിൽ പ്രവേശിച്ച് ദേവനോട് അനുവാദം വാങ്ങി അകത്തുകടന്ന് ഗണപതിയെ വണങ്ങി വടക്കനപ്പനെയും ശിവനെയും ദർശനം ചെയ്ത് തെക്കിനകത്തു പ്രവേശിച്ച് തെക്കനപ്പനെ തൊഴുത് പ്രാർഥിച്ച് വീണ്ടും വടക്കിനകത്തേക്ക് കടന്ന് അവിടെയും പ്രദക്ഷിണം വച്ച് പ്രാർഥിച്ച് പ്രസാദം വാങ്ങി വടക്കേ നടവഴി പുറത്തേക്ക് പോകുന്ന രീതിയിലാണ് ദർശന ക്രമം.

ആട്ടവിശേഷങ്ങൾ
തുലാമാസത്തിലെ അമാവാസി ദിവസം ആറാട്ട് വരുന്ന വിധം 9 ദിവസത്തെ ഉത്സവമാണ് പ്രധാനം. ശുദ്ധിക്രിയകൾക്ക് ശേഷം ഒന്നാംദിവസം ദീപാരാധനയ്ക്കുശേഷം കൊടിയേറ്റ് നടക്കുന്നു. കൊടിയേറ്റത്തിനുള്ള കൊടിക്കയർ പരമ്പരാഗതമായി വളമംഗലം കോങ്കേരി ക്ഷേത്രത്തിൽ നിന്നും കൊടിക്കൂറ കണ്ണുവളളിൽ ക്ഷേത്രത്തിൽ നിന്നും ആചാരാനുഷ്ഠാനങ്ങളോടെ കൊണ്ടുവരുന്നു. രണ്ടാം ഉത്സവ ദിവസത്തെ മഹാപഞ്ചഗവ്യാഭിഷേകവും മൂന്നാം ഉത്സവ ദിവസത്തെ രാത്രിയിലെ കൊടിപ്പുറത്ത് വിളക്കും ദർശന പ്രാധാന്യമുള്ളതാണ്. എട്ടാം ഉത്സവ ദിവസത്തെ വലിയ വിളക്ക് സാധാരണ ദീപാവലി ദിവസമാണ് വരാറുള്ളത് അപൂർവം ചില വർഷങ്ങളിൽ ദീപാവലി ദിവസം ആറാട്ടും വരാറുണ്ട്.
കൈനിക്കര, പട്ടത്താളിൽ എന്നീ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ നിന്നും പുരന്ദരേശ്വര മഹാദേവ ക്ഷേത്രം, തിരുവെങ്കിടപുരം വെങ്കിടാചലപതി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നും എഴുന്നള്ളിച്ച് വരുന്ന ദേവന്മാരും വടക്കനപ്പനും തെക്കനപ്പനും ചേർന്നുള്ള കൂട്ടിയെഴുന്നള്ളത്ത് വലിയ വിളക്കു ദിവസം രാത്രി നടക്കുന്നു. രാത്രിയുടെ അന്ത്യയാമത്തിൽ നടക്കുന്ന ഈ ദേവഗണ സംഗമം ഭക്തസഹസ്രങ്ങൾക്ക് അതീന്ദ്രിയാനുഭൂതി പകരുന്ന ഒരു ആത്മീയാനുഭവമാണ്. ഉത്സവത്തിന് പള്ളിവേട്ട , പള്ളിക്കുറിപ്പ്, ഉത്സവബലി എന്നിവ പതിവില്ല. തിരുഉത്സവം കൂടാതെ സന്ധ്യവേലകൾ (ഉത്സവങ്ങൾ) ഉണ്ട്.

ADVERTISEMENT

പത്താമുദയദിവസം വടക്കനപ്പനും തെക്കനപ്പനും ശ്രീമൂല സ്ഥാനമായ ശ്രീഭൂതനിലം ക്ഷേത്രത്തിലേക്ക് എഴുന്നള്ളുകയും അവിടെ ദീപാരാധനയും പൂജയും കഴിഞ്ഞ് ക്ഷേത്രത്തിലേക്ക് തിരിച്ചെത്തുകയും ചെയ്യുന്നു. പോകുന്ന വഴിയിൽ ഇരുവശങ്ങളിലും ഭക്തജനങ്ങൾ നിറപറയും നിലവിളക്കും വച്ച് സ്വീകരിക്കുന്നു. ശ്രീ ഭൂതനിലം ക്ഷേത്രത്തിന് സമീപം നരസിംഹമൂർത്തിയുടെ വിഗ്രഹം കൊണ്ടുവന്ന ജലവാഹനം കാണുന്നതിനെ സംബന്ധിച്ചുള്ള വിശ്വാസങ്ങൾ ഇങ്ങനെയാണ്. വാരണാസിയിലെ മൃഗ ഹട്ടിൽ നിന്ന് പുഴ വഴി നരസിംഹമൂർത്തിയെ തുറവൂരിന് നാലു കിലോമീറ്റർ കിഴക്ക് ഭാഗത്തുള്ള ശ്രീഭൂതനിലത്ത് ഇറക്കി എന്നും അവിടെ നിന്ന് ഇവിടെ ദുർഗയായി സങ്കൽപ്പിക്കപ്പെട്ട സ്ഥാനത്ത് കയറ്റി ഇരുത്തി എന്നും കരുതുന്നു.

ഈ വിശ്വാസം അനുസരിച്ച് മേടം 10നു വടക്കനപ്പനും തെക്കനപ്പനും ആനപ്പുറത്ത് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശ്രീഭൂതനിലത്തേക്ക് പോകുന്നു. പ്രതിഷ്ഠയില്ലാത്ത ശ്രീഭൂതനില ക്ഷേത്രത്തിൽ ഇരുമൂർത്തികളെയും ഒരേ പീഠത്തിൽ വച്ച് പൂജ കഴിക്കുന്നതും വർഷത്തിലൊരിക്കൽ നടക്കുന്ന അപൂർവമായ ദർശന പ്രധാനമായ ചടങ്ങാണ്. ഉത്സവത്തിന് ദീപാലങ്കാരം ആനപ്പുറത്തുള്ള എഴുന്നള്ളത്ത്, ഗരുഡ വാഹനപ്പുറത്തുള്ള എഴുന്നള്ളത്ത്, പഞ്ചവാദ്യമേളം എന്നിവ മനോഹരക്കാഴ്ചയാണ്. ക്ഷേത്രകലകൾക്ക് പ്രാധാന്യം കൊടുത്തുള്ള വിവിധയിനം കലാപരിപാടികളും നടക്കാറുണ്ട്.

രണ്ടു ഭാഗവത സത്രങ്ങളും ഒരു ശ്രീമദ് നാരായണീയ സത്രവും ഒരു സോമയാഗവും രണ്ട് നടയിലുമായി രണ്ടുകോടി അർച്ചനകളും നടത്തപ്പെട്ട പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. കൂടാതെ ഭാഗവത സപ്താഹവും നാരായണീയ പാരായണവും രാമായണ പാരായണം തുടങ്ങിയവയും നടക്കും. വൈശാഖമാസത്തിൽ ക്ഷേത്രത്തിൽ നരസിംഹ ഹോമം, സുകൃത ഹോമം ഉദയാസ്തമയ പൂജ രണ്ടു നടയിലും സഹസ്രകലശം ഇവ ക്ഷേത്ര ചൈതന്യ വർനനയ്ക്കുവേണ്ടി നടത്തുന്നു.

പ്രധാന വഴിപാടുകൾ
അവതാര സമയത്ത് സ്തംഭം പിളർന്നപ്പോൾ ഉണ്ടായ ഘോരമായ ശബ്ദത്തെ അനുസ്മരിപ്പിക്കുന്ന വെടിവഴിപാട്. പാൽപ്പായസം, ഇടിച്ചു പിഴിഞ്ഞു പായസം, അരവണപ്പായസം, പാനകം, ചതുഃശതം തുടങ്ങിയ പ്രധാന നിവേദ്യ വഴിപാടുകളും സഹസ്രനാമാർച്ചന പുരുഷസൂക്താർച്ചന
സന്താനഗോപാല മന്ത്രാർച്ചന മുതലായ അർച്ചനകളും ഉണ്ട്. ചോറൂണ് വഴിപാട്, അടിമ കിടത്തൽ, തുലാഭാരം എന്നിവയും പ്രധാന വഴിപാടുകളാണ്. ചോറൂണ് കഴിയാത്ത കുട്ടിയും പുലവാലായ്മ ഉള്ളവരും ദമ്പതിമാർ വിവാഹം കഴിഞ്ഞ ഉടനെയും ഋതുവായ കാലങ്ങളിൽ സ്ത്രീകളും നാലമ്പലത്തിനുള്ളിൽ പ്രവേശിക്കുവാൻ പാടില്ല എന്ന നിയമം അനുസരിച്ച് ഭക്തർ ദർശനം നടത്തുന്നു.

ചിത്രം∙ സ്പെഷൽ അറേഞ്ച്മെന്റ്

സ്ഥലനാമ ചരിത്രം
സ്ഥലനാമചരിത്രകാരനായ വി.വി.കെ.വാലത്തിന്റെ അഭിപ്രായപ്രകാരം സംഘകാല പശ്ചാത്തലം വിവരിക്കുന്ന കൂട്ടത്തിൽ കപ്പൽ അടുക്കുന്ന തുറമുഖത്തിനും കുളിക്കാൻ ഇറങ്ങുന്ന പുഴക്കടവിനും പേർ പറഞ്ഞിരുന്നതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. കപ്പലുകൾക്കും വഞ്ചികൾക്കും മീൻ പിടിക്കാനും ചരക്ക് സൗകര്യമുള്ള 'തുറ' എന്ന് പറയാറുണ്ട്. കടൽത്തീരത്ത് മുക്കുവർ താമസിക്കുന്ന സ്ഥലം എന്നും അർഥമുണ്ട്.
3 മീറ്ററോളം താഴോട്ട് കുഴിച്ചാൽ കക്കയുടെയും ശംഖിന്റെയും പുറം തോടുകളും സമുദ്ര ജീവികളുടെ അവശിഷ്ടങ്ങളും കാണപ്പെടുന്നു എന്നുള്ളത് ഒരു കാലത്ത് ഈ പ്രദേശം കടൽത്തീരമായിരുന്നു എന്നതിന്റെ മതിയായ തെളിവാണ്. (സംസ്കൃതത്തിൽ തുറവൂരിന് സുരപുരി എന്നാണു പറയുന്നത്.)

'"നമസ്തേ ദേവദേവേശ നമസ്തേ മധുസൂദന
നമസ്തേ പുണ്ഡരീകാക്ഷ നമസ്തേ ദുരിതക്ഷയ
നമസ്തേ കരുണാസിന്ധോ
നമസ്തേ സമിതിഞ്ജയ
നമസ്തേ നരസിംഹായ നമസ്തേ ഗരുഡധ്വജ
നമോ നമസ്തേ ജയ സിംഹ രൂപ
നമോ നമസ്തേ നരസിംഹ രൂപ
നമോ നമസ്തേ രണസിംഹ രൂപ
നമോ നമസ്തേ നരസിംഹ രൂപ "

ഡോ. പ്രീത സൂരജ്,
ശ്രീനരസിംഹസ്വാമി ജ്യോതിഷാലയം
തുറവൂർ,
ചേർത്തല, ആലപ്പുഴ.
Ph: 94468 57460
E-mail: preethasurajthuravoor@gmail.com

English Summary:

Explore One of Kerala's Famous Temples: Thuravoor Temple