കാളിദാസന്റെ മേഘദൂതിൽ പരാമർശിക്കുന്ന കാലമാണ് ശ്രാവമാസം. ചൂട് ശമിച്ചു മഴക്കാലമാണിത്. ജൂലൈ- ഓഗസ്റ്റ് മാസക്കാലം. തമിഴ് കലണ്ടറിൽ ഇത് ആവണി എന്നറിയപ്പെടുന്നു. ചാന്ദ്ര മത കലണ്ടറുകളിൽ, ശ്രാവണം അമാവാസിയിൽ അല്ലെങ്കിൽ പൂർണ ചന്ദ്രനിൽ ആരംഭിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാളിദാസന്റെ മേഘദൂതിൽ പരാമർശിക്കുന്ന കാലമാണ് ശ്രാവണമാസം. ചൂട് ശമിച്ചു  കഴിഞ്ഞു വരുന്ന മഴക്കാലമാണിത്. ജൂലൈ- ഓഗസ്റ്റ് മാസക്കാലം. തമിഴ് കലണ്ടറിൽ ഇത് ആവണി മാസം എന്നറിയപ്പെടുന്നു. ചാന്ദ്ര മാസ കലണ്ടറുകളിൽ, ശ്രാവണം അമാവാസിയിൽ അല്ലെങ്കിൽ പൂർണ ചന്ദ്രനിൽ ആരംഭിക്കുന്നു. 

ശ്രാവണ മാസത്തിലെ അമാവാസിക്ക് ശേഷമുള്ള അഞ്ചാം ദിവസമാണ് ഇന്ത്യയുടെ പല ഭാഗങ്ങളിലും നാഗപഞ്ചമി ആഘോഷിക്കുന്നത്. ഈ ദിനത്തിൽ നാഗദേവനായ നാഗത്തെ ആരാധിക്കുന്നു. നാഗങ്ങളെ പ്രീതിപ്പെടുത്തുന്നതിന് കൊണ്ടാടുന്ന ഉത്സവമാണ് നാഗപഞ്ചമി. ശ്രീകൃഷ്ണൻ കാളിയന്റെ  അഹങ്കാരം ശമിപ്പിച്ച് കീഴടക്കിയതിന്റെ പ്രതീകമായും ഇത് ആഘോഷിക്കുന്നു. സർപ്പദോഷപരിഹാരമായി സർപ്പക്കാവുകളിലും ക്ഷേത്രങ്ങളിലും ദർശനം നടത്തുകയും സർപ്പത്തിന് നൂറും പാലും സമർപ്പിക്കുകയും പാൽപായസ നിവേദ്യം ഉൾപ്പെടെയുള്ള വഴിപാടുകൾ കഴിക്കുകയും ചെയ്യുന്നു.

ADVERTISEMENT

ശുഭകരമായ തിങ്കളാഴ്ചകൾ 
ശ്രാവണ മാസത്തിലെ തിങ്കളാഴ്ചകൾ 'ശ്രാവണ സോമം' എന്നറിയപ്പെടുന്നു. ഈ ദിനങ്ങൾക്ക്  പ്രത്യേക പ്രാധാന്യമുണ്ട്. ഭക്തർ ഉപവാസം അനുഷ്ഠിക്കുകയും പ്രാർഥനകൾ അർപ്പിക്കുകയും ശിവൻ്റെ വിശ്വരൂപത്തെ പ്രതിനിധീകരിക്കുന്ന ശിവലിംഗത്തിന് അഭിഷേകം  നടത്തുകയും ചെയ്യുന്നു. ഈ പ്രവൃത്തികൾ പരമശിവൻ്റെ ദിവ്യാനുഗ്രഹവും കൃപയും ആകർഷിക്കുമെന്ന് വിശ്വസിക്കുന്നു.

English Summary:

Shravamasam and Nagapanchami: Unveiling the Cultural Heritage of India