കാളരാത്രിയും ക്ഷേത്രപാലകനും വരമരുളുന്ന ശ്രീ മഡിയൻ കൂലോം ക്ഷേത്രം
കാസർഗോഡ് ജില്ലയിൽ അജാനൂർ ഗ്രാമപഞ്ചായത്തിലെ മടിയൻ എന്ന പ്രദേശത്താണ് മടിയൻ കൂലോം ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഹോസ്ദുർഗ് താലൂക്കിന്റെ ആസ്ഥാനമായ കാഞ്ഞങ്ങാട് നിന്നും അഞ്ച് കിലോമീറ്റർ ദുരെയാണ് ഈ ക്ഷേത്രം. കാളരാത്രിയും ക്ഷേത്ര പാലകനുമാണ് (പാർവതിയും പരമേശ്വരനും) ഇവിടുത്തെ പ്രധാന ആരാധനാ മൂർത്തികൾ. വൈരജാതൻ,

കാസർഗോഡ് ജില്ലയിൽ അജാനൂർ ഗ്രാമപഞ്ചായത്തിലെ മഡിയൻ എന്ന പ്രദേശത്താണ് മഡിയൻ കൂലോം ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഹോസ്ദുർഗ് താലൂക്കിന്റെ ആസ്ഥാനമായ കാഞ്ഞങ്ങാട് നിന്നും അഞ്ച് കിലോമീറ്റർ ദുരെയാണ് ഈ ക്ഷേത്രം. കാളരാത്രിയും ക്ഷേത്ര പാലകനുമാണ് (പാർവതിയും പരമേശ്വരനും) ഇവിടുത്തെ പ്രധാന ആരാധനാ മൂർത്തികൾ.
വൈരജാതൻ, നടയിൽ ഭഗവതി, പെരട്ടൂർ ഭഗവതി, മാഞ്ഞാളിയമ്മ എന്നീ മൂർത്തികളും ഇവിടെയുണ്ട്. ഉഷഃപൂജയും സന്ധ്യാ പൂജയും ഇവിടെ നടത്തുന്നത് യാദവരും (മണിയാണി) ഉച്ചപൂജ നടത്തുന്നത് ബ്രാഹ്മണരുമാണ്. ഇടവത്തിലെ (മെയ്, ജൂൺ) കലശവും ധനു മാസത്തിലെ (ഡിസംബർ, ജനുവരി) പാട്ടുൽസവവുമാണ് ഇവിടുത്തെ പ്രധാന ഉത്സവങ്ങൾ.പാട്ടുത്സവ സമയത്ത് പ്രദേശത്തെ എല്ലാ സമുദായങ്ങളുടെയും തെയ്യങ്ങളും ക്ഷേത്രസ്ഥാനികരും വലിയ ആഘോഷത്തോടെ ഇവിടേക്ക് എഴുന്നള്ളും. ധാരാളം തെയ്യങ്ങളെ ഒന്നിച്ചു കാണാമെന്നതും ഇവിടുത്തെ പ്രത്യേകതയാണ്. തണ്ണീലാമൃത്, ഉദയാസ്തമാന പൂജ പ്രധാന വഴിപാടാണ്.
കലശ മഹോത്സവത്തിന് കള്ള് നിറച്ച കലശങ്ങളാണുണ്ടാകുക. മീൻ കോവയുമായി വ്യത്യസ്ത സമുദായക്കാരെത്തും. ഇടവമാസത്തിലാണ് കലശ മഹോത്സം. അകത്തെ കലശ ദിവസം രാത്രിയിൽ മണാളനും, മണാട്ടി തെയ്യവും, മാഞ്ഞാളിയമ്മ തെയ്യവും കൂടാതെ മൂന്ന് കലശങ്ങളും ഉണ്ടാകും. പുറത്തെ കലശ ദിവസം വൈകുന്നേരം കാളരാത്രിയമ്മ, ക്ഷേത്രപാലകൻ, നടയിൽ ഭഗവതി തെയ്യവും, ആറ് കലശവും ഉണ്ടാകും.
മീനത്തിലെ (മാർച്ച്/ ഏപ്രിൽ) പൂരമഹോത്സവവും ഇവിടുത്തെ പ്രധാന ഉത്സവങ്ങളിൽ ഒന്നാണ്. അത് പന്ത്രണ്ട് ദിവസമാണ് ആഘോഷിക്കുന്നത്. ഇതോടനുബന്ധിച്ച് പൂരമാലയും പൂരക്കളിയും അരങ്ങേറാറുണ്ട്.രാമായണത്തിലെ പുരാതന കഥകളും മറ്റും പല ശിൽപങ്ങളിലായി തെക്കിനി, പടിഞ്ഞാറെ ഗോപുരം, കുളത്തിനടുത്തെ മണ്ഡപം എന്നിവിടങ്ങളിൽ കാണാം. അടുക്കളയുടെ സമീപമുള്ള തെക്കിനി മണ്ഡപത്തിൽ ദക്ഷയാഗം, സീതാ സ്വയംവരം, രാമലക്ഷ്മണൻമാരുടെ വനയാത്ര മുതലായവയും കാണാൻ സാധിക്കും.
പടിഞ്ഞാറെ ഗോപുരത്തിൽ പാലാഴിമഥനം, കാളിയമർദ്ദനം, അനന്തശയനം എന്നിവ ചിത്രീകരിച്ചതും വാസുകിയെ കയറാക്കി പാലാഴി കടയുന്ന കൊത്തുപണികളും മനോഹരമാണ്. മധ്യപ്രദേശിലെ പ്രശസ്തമായ ഖജുരാഹോ ക്ഷേത്രത്തിൽ കാണുന്ന പോലുള്ള ശിൽപങ്ങളും ദാരു ശിൽപങ്ങളിലുണ്ട്. ഇവ കാണാനായി നിരവധി സഞ്ചാരികൾ ഇവിടെ എത്താറുണ്ട്.വിഷ്ണുവിന്റെ നരസിംഹാവതാര ചുവർ ചിത്രവും ഇവിടെ കാണാം. ക്ഷേത്രത്തിൽ രണ്ട് കുളങ്ങളുമുണ്ട്.
കേരളത്തിലെ ക്ഷേത്രപ്രവേശന വിളംബരത്തിന് മുമ്പ് തന്നെ താഴ്ന്ന ജാതിക്കാർക്ക് പ്രവേശനം ഉണ്ടായിരുന്ന ക്ഷേത്രം എന്ന പേരിലും ഇത് പ്രശസ്തമാണ്. ധനു മാസത്തിൽ നടക്കുന്ന പാട്ടുത്സവ സമയത്ത് (ജനുവരി) കളമെഴുത്തു പാട്ടും ഇവിടെ നടക്കാറുണ്ട്. ഉത്സവത്തിന്റെ സമാപന ദിവസം നടക്കുന്ന നാഗത്തോറ്റം വഴിപാടായി ഭക്തജനങ്ങൾ പ്രാർത്ഥിക്കും. സന്താന ലബ്ധിക്കായി നടത്തുന്ന പ്രാർത്ഥനയാണിത്. നിറമാല ഉദയാസ്തമന പൂജ, വലിയ പുഷ്പാഞ്ജലി, തണ്ണീലാമൃത്, തുലാഭാരം, ഇവയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ. ഗർഭിണികൾക്കായുള്ള മീനമൃതൂട്ടും പൂജാരി ഇളനീർ കൊത്തി നൽകുന്നതും ആരോഗ്യത്തോടെയുള്ള സുഖപ്രസവത്തിനു നല്ലതാണെന്നാണ് വിശ്വാസം. രാവിലെ 5 മണി മുതൽ 12 വരെയും വൈകിട്ട് 5 മുതൽ 8 വരെയുമാണ് ഇവിടുത്തെ ദർശനസമയം.
Phone: 04672268477
Mobile: 7902268477