സ്വധർമാനുഷ്ഠാനത്തിന്റെ പ്രകീർത്തനം
രാമായണം നമ്മെ പഠിപ്പിക്കുന്ന മഹത്തായ ഒട്ടനവധി പാഠങ്ങളുണ്ട്, മാതൃ സ്നേഹം, പിതൃ ഭക്തി, സഹോദര സ്നേഹം, പതിവ്രതയായ ഒരു ഭാര്യ, ഒരു ഉത്തമ രാജാവ് എങ്ങനെ പ്രജാ തൽപരനായിരിക്കണം ...അങ്ങനെ അനേകം പാഠങ്ങൾ....ഇവയിൽ പലതിനും ആധുനിക ലോകത്ത് വളരെ പ്രസക്തിയുണ്ട്....ഇവയിൽ എന്നെ സ്വാധീനിച്ചത് 'വിശസ്തരായ സുഹൃത്തുക്കൾ'

സംസ്കാരത്തിന്റെ പ്രതിബിംബമാണ് 'രാമായണം. സംസ്കാരമെന്നത് സ്വധർമം തന്നെ. സ്വന്തം ക്ലേശങ്ങളെക്കാളും കഷ്ടങ്ങളെക്കാളും ഉയരെയാണതിന് സ്ഥാനമെന്ന് രാമായണത്തിലെ കഥാപാത്രങ്ങളിലൂടെ വാല്മീകി കാണിച്ചു തരുന്നു. സ്വന്തം സുഖത്തിനും സന്തോഷത്തിനുമാണ് പരിഗണനയെങ്കിൽ സ്വധർമത്തെ മാറ്റി നിർത്താം. എന്നാൽ ശ്രേയസ്സിന്റെ വഴി വ്യക്തിഗതമായ സന്തോഷങ്ങളുടേതല്ലെന്ന ഉപനിഷദ് സന്ദേശത്തെ രാമായണം അതിലെ കഥാപാത്രങ്ങളിലൂടെ സാധൂകരിക്കുന്നു.
ദശരഥന്റെ കൈകേയിയോടുള്ള വാഗ്ദാനം. പിതാവിന്റെ വാഗ്ദാനത്തെ നിറവേറ്റുന്ന ശ്രീ രാമന്റെ പുത്രധർമം. തന്റെ ഭർത്താവിന്റെ ധർമം സ്വധർമമായി കരുതിയുള്ള സീതയുടെ വനവാസം. ജേഷ്ഠനെ അനുഗമിക്കുന്ന ലക്ഷ്മണൻ. തന്റെ ജേഷ്ഠൻ ശ്രീരാമന്റെ പാദുകം വച്ചുള്ള ഭരതന്റെ അയോദ്ധ്യാ രാജ്യഭരണം, ഭക്തനും, വീരനുമായ ഹനുമാന്റെ സമർപ്പിത സേവനം ഇതെല്ലാം സ്വധർമാനുഷ്ഠാനത്തിന്റെ പ്രകീർത്തനമാണ്.