സപ്തഗിരീശ്വരന്‍ അഥവാ ബാലാജി എന്നറിയപ്പെടുന്ന തിരുപ്പതി വെങ്കിടേശ്വരന്റെ ദർശനം ലഭിക്കുന്നത് പുണ്യമാണെന്നാണ് ഭക്തരുടെ വിശ്വാസം. ഭക്തന്റെ അർഹതയ്ക്കനുസരിച്ച് ദേവൻ അനുഗ്രഹവും സൗഭാഗ്യവും നൽകുമെന്നും ഇവിടെനിന്ന് എന്തെങ്കിലും കവർന്നെടുക്കാൻ ശ്രമിച്ചാൽ അവർക്കു ദുരന്തം സംഭവിക്കുമെന്നുമാണ് വിശ്വാസം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഹാവിഷ്ണുവിന്റെ അവതാരമായി കരുതപ്പെടുന്ന തിരുപ്പതി വെങ്കിടേശ്വരന് നിത്യേന ആറു പൂജകളാണുള്ളത്. പുലർച്ചെ 2.30 ന് പ്രത്യുഷ പൂജ അഥവാ സുപ്രഭാതസേവ, സൂര്യോദയത്തിനു ശേഷം ഉഷഃപൂജയായ പ്രാതഃകാല പൂജ, മധ്യാഹ്നപൂജ, സൂര്യാസ്തമയം തുടങ്ങുമ്പോഴുള്ള അപരാഹ്നപൂജ, പ്രദോഷസന്ധ്യയ്ക്കു നടക്കുന്ന സന്ധ്യാകാലപൂജ, അത്താഴപൂജ എന്നിവയാണ്. തിങ്കളാഴ്ചകളില്‍ വിശേഷപൂജ, ചൊവ്വാഴ്ചകളില്‍ അഷ്ടദളപാദ പത്മാരാധന, ബുധനാഴ്ചകളില്‍ സഹസ്രകലശാഭിഷേകം, വ്യാഴാഴ്ചകളില്‍ തിരുപ്പാവാട സേവ, വെള്ളിയാഴ്ചകളില്‍ അഭിഷേകം എന്നിവ പ്രധാനമാണ്.

ADVERTISEMENT

വെങ്കിടേശ്വര ദർശന ഫലങ്ങൾ 

1. സാമ്പത്തിക അഭിവൃദ്ധിക്കും ദുരിതമോചനത്തിനും മംഗല്യഭാഗ്യത്തിനും തിരുപ്പതിദർശനം ഉത്തമമാണ്. 

2. ശനിദോഷം ശമിപ്പിക്കും. ഏഴര ശനി, കണ്ടകശനി, അഷ്ടമശനി, ശനി ദശാദോഷം എന്നിവ അനുഭവിക്കുന്നവർ തിരുപ്പതി ദർശനം നടത്തിയാൽ ദുരിത ശാന്തി ലഭിക്കും. 

3. അനേകം പുണ്യസ്ഥലങ്ങളില്‍ യാഗങ്ങളും തപസ്സും ദാനധര്‍മാദികളും അനുഷ്ഠിച്ചാൽ ലഭിക്കുന്നത്ര ഫലം തിരുപ്പതി ദർശനത്തിൽ ലഭിക്കും. 

ADVERTISEMENT

4.നാഗദോഷങ്ങളെല്ലാം തീർക്കുന്ന തിരുപ്പതിദർശനം രാഹു–കേതു ദോഷനിവാരണത്തിനും ഉത്തമത്രേ. 

5. ഭഗവാൻ പ്രസാദിച്ചാൽ ഭക്തരുടെ ജീവിതത്തില്‍ അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങളുണ്ടാകും. 

6. വൈകുണ്ഠ മാസത്തിലെ ഏകാദശി നാളില്‍ ഭഗവാനെ ദർശിച്ചാൽ സകല പാപങ്ങളില്‍ നിന്നും മുക്തി ലഭിക്കുമെന്നാണ് വിശ്വാസം. മരണാന്തരം മോക്ഷപ്രാപ്തിയും ലഭിക്കും 

7.കലിയുഗദുരിതങ്ങളിൽ നിന്നുള്ള മോക്ഷപ്രാപ്തിക്ക് ഉത്തമമാർഗ്ഗമാണ് തിരുപ്പതിദർശനം

ADVERTISEMENT

വഴിപാടുകൾ 

1.തിരുപ്പതി ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് തലമുണ്ഡനം ചെയ്യല്‍. "ഞാനെന്ന ഭാവം ഇല്ലാതാക്കുക " എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. തലമുണ്ഡനം ചെയ്ത് കുളിച്ച ശേഷമാണ് ഭഗവദ് ദര്‍ശനം നടത്തേണ്ടത്. 

2.കാണിക്കയർപ്പിക്കൽ മറ്റൊരു പ്രധാന വഴിപാടാണ്. വൃത്തിയുള്ള തുണിയിൽ കിഴി കെട്ടി വേണം കാണിക്കയർപ്പിക്കാൻ . ആ തുക മുഴുവനും കുബേരന് പലിശ കൊടുക്കുവാനുള്ള സഹായമാണെന്നാണ് വിശ്വാസം. എത്ര തിരക്കുണ്ടെങ്കിലും കിഴി കയ്യിലുണ്ടെങ്കിൽ നമ്മൾ അറിയാതെ തന്നെ വേഗത്തിൽ ഭഗവാൻ ദർശനം സാധ്യമാക്കുമെന്ന് ഭക്തർ വിശ്വസിക്കുന്നു. 

3. ശ്രീവെങ്കടേശ്വര മഹാമന്ത്ര പൂജ നടത്തുന്നത് തൊഴിൽതടസ്സം, ദാമ്പത്യദുരിതം, തൊഴിലില്ലായ്മ, വിവാഹതടസ്സം എന്നിവയ്ക്ക് പരിഹാരമാണ് തിരുപ്പതി ദർശനവേളയിൽ നിരന്തരം "ഓം നമോ വെങ്കടേശായ" എന്ന് ജപിക്കണം. ക്ഷിപ്രഫലസിദ്ധി നൽകുന്ന അതിശക്തമായ മന്ത്രമാണിത്. ഭഗവാന്റെ രൂപം മനസ്സിൽ ധ്യാനിച്ച് 108 തവണ വെങ്കടേശ്വര മന്ത്രം ജപിച്ചാൽ ദുരിതങ്ങളകന്ന് ഒരു മാസത്തിനുള്ളിൽ ഭക്തന്റെ ആഗ്രഹങ്ങള്‍ സഫലമാകും. വെങ്കടേശ്വരഗായത്രി ജപവും ഉത്തമമാണ്.

" നിരഞ്ജനായ വിദ്മഹേ നിരപശായ ധീമഹേ തന്വേ ശ്രീനിവാസപ്രചോദയാത്" എന്നാണ് വെങ്കിടേശ്വരഗായത്രി തിരുപ്പതിഭഗവാനെ ദർശിച്ചിട്ട് ‘എനിക്ക് ദർശനം കിട്ടി’ എന്ന് ഒരിക്കലും പറയരുത് ‘എനിക്ക് ദർശനം തന്നൂ’ എന്നേ പറയാവൂ എന്നാണ് പറയാറ്.

കന്നിമാസത്തിലെ ശനിയാഴ്ച്ചകളിൽ തിരുപ്പതി ഭഗവാനെ ഭജിക്കുന്നത് അതീവ ശ്രേഷ്ടമെന്നാണ് വിശ്വാസം. ഈ ദിനത്തിലെ വെങ്കിടേശ്വര ദർശനം ഇരട്ടി ഫലദായകമാണ്.കലിയുഗ ദുരിതത്തിൽ നിന്ന് ഭക്തരെ സംരക്ഷിക്കാനായാണ് ഭഗവാൻ തിരുപ്പതിയിൽ കുടികൊണ്ടത് എന്നാണ് ഐതീഹ്യം . ചുരുക്കത്തിൽ കലിയുഗദുരിതങ്ങളിൽ നിന്നുള്ള മോക്ഷപ്രാപ്തിക്ക് ഉത്തമമാർഗമാണ് വെങ്കടേശ്വര ഭജനം.

കന്നിയിലെ ശനിയാഴ്ചകളിൽ തിരുപ്പതി ഭഗവാനെ ചിട്ടയോടെ ഭജിച്ചാൽ അഭീഷ്ട സിദ്ധിക്കു കാരണമാകും . പ്രഭാതത്തിലോ പ്രദോഷത്തിലോ നെയ്‌വിളക്കിനു മുൻപിൽ ഇരുന്നുവേണം ഭഗവാനെ ഭജിക്കാൻ. മൺചിരാതിൽ നെയ് ഒഴിച്ച് ദീപം തെളിച്ചാലും മതി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT