അതിവേഗ ഫലപ്രാപ്തി നൽകുന്ന നവരാത്രി, വ്രതാനുഷ്ഠാനം ഇങ്ങനെ
നവരാത്രികാലം ആദിപരാശക്തിയുടെ ഒൻപത് ഭാവങ്ങളെ ഒൻപതു ദിവസങ്ങളായി ആരാധിക്കുവാനുള്ള വേളയാണ്. ദേവീ ഉപാസനയ്ക്കും ദേവീ പ്രീതിക്കുമുള്ള ഉത്തമ മാർഗ്ഗമാണ് നവരാത്രി വ്രതം. കന്നിമാസത്തിലെ അമാവാസികഴിഞ്ഞു വരുന്ന വെളുത്തപക്ഷ പ്രഥമ മുതൽ നവമി വരെയുള്ള ദിവസങ്ങളാണു നവരാത്രിവ്രതം അനുഷ്ഠിക്കേണ്ടത്.

നവരാത്രികാലം ആദിപരാശക്തിയുടെ ഒൻപത് ഭാവങ്ങളെ ഒൻപതു ദിവസങ്ങളായി ആരാധിക്കുവാനുള്ള വേളയാണ്. ദേവീ ഉപാസനയ്ക്കും ദേവീ പ്രീതിക്കുമുള്ള ഉത്തമ മാർഗ്ഗമാണ് നവരാത്രി വ്രതം. കന്നിമാസത്തിലെ അമാവാസികഴിഞ്ഞു വരുന്ന വെളുത്തപക്ഷ പ്രഥമ മുതൽ നവമി വരെയുള്ള ദിവസങ്ങളാണു നവരാത്രിവ്രതം അനുഷ്ഠിക്കേണ്ടത്. ഒക്ടോബർ 03 വ്യാഴാഴ്ചയാണ് നവരാത്രി വ്രതം ആരംഭിക്കേണ്ടത്. അമാവാസി നാൾ മുതൽ വ്രതം തുടങ്ങുന്നതും ഉത്തമം. പൊതുവെ നവരാത്രി കാലത്ത് ആദ്യ മൂന്നു ദിനം പാർവതീ ദേവിക്കും അടുത്ത മൂന്നു ദിനം ലക്ഷ്മീദേവിക്കും അവസാന മൂന്നു ദിനം സരസ്വതീദേവിക്കും പ്രാധാന്യം നൽകിവരുന്നു .ദുർഗ്ഗാഷ്ടമി നാളിൽ ദുർഗ്ഗ ആയും മഹാനവമി ദിനത്തിൽ ലക്ഷ്മി ആയും വിജയദശമിയിൽ സരസ്വതിയായും ആരാധിക്കാറുണ്ട്. ചന്ദ്രദശ, ചൊവ്വാദശ, ശുക്രദശ എന്നീ ദശാകാലങ്ങളുള്ളവർ നവരാത്രി വ്രതം അനുഷ്ഠിക്കുന്നത് ദോഷപരിഹാരത്തിന് ഉത്തമമാണ്.
വിദ്യാർഥികൾ മാത്രമല്ല നവരാത്രിവ്രതം ആചരിക്കേണ്ടത്. ഏതു പ്രായത്തിലുള്ളവർക്കും മാതൃസ്വരൂപിയായ ദേവിയുടെ അനുഗ്രഹത്തിനായി ഒൻപതു ദിവസം നീണ്ടു നിൽക്കുന്ന ഈ വ്രതം അനുഷ്ഠിക്കാവുന്നതാണ്. ഒൻപതു ദിവസം വ്രതം അനുഷ്ഠിക്കുവാൻ സാധിക്കാത്തവർക്ക് 7, 5, 3, 1 എന്നീ ക്രമത്തിലും അനുഷ്ഠിക്കാമെന്ന് വിധിയുണ്ട്. കേരളത്തിൽ സപ്തമി, അഷ്ടമി, നവമി എന്നീ ദിവസങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിനാൽ ഈ മൂന്നുദിനങ്ങളിലും വ്രതം അനുഷ്ഠിക്കുന്നവരുമുണ്ട്. എങ്കിലും ഒൻപത് ദിവസത്തെ വ്രതമാണ് അത്യുത്തമമായി കണക്കാക്കുന്നത്.
ഈ ദിനങ്ങളിൽ ഭദ്രദീപം അതായത് അഞ്ചുതിരിയിട്ട് നിലവിളക്ക് തെളിയിക്കുക. സർവൈശ്വര്യത്തിനാണ് ഭവനങ്ങളിൽ ഭദ്രദീപം തെളിക്കുന്നത്. ഈരണ്ട് തിരികൾ കൈകൂപ്പുന്ന വിധത്തിൽ കിഴക്ക് , തെക്ക് , പടിഞ്ഞാറ് , വടക്ക്, വടക്ക് കിഴക്ക് ദിശകളിൽ തിരിയിടുക. വിളക്ക് തെളിക്കുമ്പോൾ ആദ്യം വടക്കുകിഴക്കേ കോണിലെ തിരി ആദ്യം തെളിക്കണം ശേഷം പ്രദക്ഷിണമായി കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക് എന്നീ ക്രമത്തിൽ വിളക്ക് തെളിയിക്കാം.
മനസ്സിനെയും ശരീരത്തെയും ശുദ്ധമാക്കാനുള്ള വ്രതകാലയളവാണ് നവരാത്രികാലം. ഈ കാലയളവിൽ സൂര്യോദയത്തിനു മുന്നേ കുളിച്ചു നിലവിളക്കു കൊളുത്തി ദേവീ സ്തുതികൾ ജപിക്കണം.ലളിതാസഹസ്രനാമ ജപം അത്യുത്തമം. മത്സ്യമാംസാദികൾ വർജിക്കുക.സാധ്യമെങ്കിൽ അരിഭക്ഷണം ഒരു നേരമായി ചുരുക്കുക. വ്രതം അനുഷ്ഠിക്കുന്നവർ ഭക്ഷണത്തില്‍ മാത്രമല്ല വാക്കിലും പ്രവൃത്തിയിലും ശുദ്ധിയുണ്ടാവണം. ഒൻപതു ദിവസം അടുപ്പിച്ചു ദേവീക്ഷേത്രത്തിൽ കുളിച്ചു തൊഴുന്നതും ശ്രേഷ്ഠമാണ്. ദേവീപ്രീതിയിലൂടെ സർവ ഐശ്വര്യത്തിനു നവരാത്രി വ്രതം കാരണമാവും.