നവരാത്രിവ്രതം; മൂന്നാംദിനം അനുഷ്ഠാനങ്ങൾ ഇങ്ങനെ
അറിവിന്റെയും ധൈര്യത്തിന്റെയും ദേവിയായ ചന്ദ്രഘണ്ഡാദേവിയുടെ പൂജയാണ് നവരാത്രിയുടെ മൂന്നാം ദിവസം നടത്തേണ്ടത്. നെറ്റിയിൽ ഒരു മണിയുടെ ആകൃതിയിൽ ചന്ദ്രക്കലയുള്ളതിനാൽ ദേവി ചന്ദ്രഘണ്ഡാ എന്ന നാമത്തിൽ അറിയപ്പെടുന്നു. ശൗര്യവും ശക്തിയും ദേവി പ്രദാനം ചെയ്യുന്നു. ദേവിക്ക് പത്തുകൈകളുണ്ട്. ഓരോ കൈകളിലുമായ് പത്മം,

അറിവിന്റെയും ധൈര്യത്തിന്റെയും ദേവിയായ ചന്ദ്രഘണ്ഡാദേവിയുടെ പൂജയാണ് നവരാത്രിയുടെ മൂന്നാം ദിവസം നടത്തേണ്ടത്. നെറ്റിയിൽ ഒരു മണിയുടെ ആകൃതിയിൽ ചന്ദ്രക്കലയുള്ളതിനാൽ ദേവി ചന്ദ്രഘണ്ഡാ എന്ന നാമത്തിൽ അറിയപ്പെടുന്നു. ശൗര്യവും ശക്തിയും ദേവി പ്രദാനം ചെയ്യുന്നു. ദേവിക്ക് പത്തുകൈകളുണ്ട്. ഓരോ കൈകളിലുമായ് പത്മം, ധനുസ്, ബാണം, കമണ്ഡലു, ഖഡ്ഗം, ഗദ, ശൂലം എന്നീ ആയുധങ്ങളുണ്ട്. മൂന്നാം രാത്രി ചന്ദ്രഘണ്ഡയുടെ ആരാധനയ്ക്കായ് നീക്കി വയ്ക്കപ്പെട്ടിരിക്കുന്നു ആയുധങ്ങളുമായി ഒരു നവവധുവിന്റെ വേഷവിധാനങ്ങളോടെ സിംഹവാഹിനിയായ ദേവീ സങ്കല്‍പ്പമാണ് ദേവി ചന്ദ്രഘണ്ഡയുടേത്. ചന്ദ്രഘണ്ഡാദേവി മണിപുരചക്രത്തിന്റെ അധിദേവതയാണ്
ദേവീ സ്തുതി
പിണ്ഡജപ്രവരാരൂഢാ ചന്ദ്രകോപാസ്ത്രകൈര്യുതാ
പ്രസാദം തനുതാം മഹ്യം ചന്ദ്ര ഘണ്ഡേതി വിശ്രുതാ
ധ്യാനം
വന്ദേ വാഞ്ഛിതലാഭായ ചന്ദ്രാര്‍ധകൃതശേഖരാം
സിംഹാരൂഢാം ദശഭുജാഞ്ചന്ദ്രഘണ്ഡാം യശസ്വനീം
കഞ്ജനാഭാം മണിപുരസ്ഥിതാം തൃതീയദുര്‍ഗാം ത്രിനേത്രാം
ഖഡ്ഗഗ ദാത്രിശൂലചാപധരാം പദ്മ കമണ്ഡലു മാലാ വരാഭയകരാം
പടാംബര പരിധാനാം മൃദുഹാസ്യാം നാനാലങ്കാരഭൂഷിതാം
മഞ്ജീര-ഹാര-കേയൂര-കിങ്കിണീ രത്നകുണ്ഡല മണ്ഡിതാം
പ്രഫുല്ലവദനാം ബിംബാധരാം കാന്തങ്കപോലാംതുംഗകുചാം
കമനീയാം ലാവണ്യാം ക്ഷീണകടിം നിതംബനീം
സ്ത്രോത്രഃ
ആപദുദ്ധാരിണീ ത്വം ഹി ആദ്യാശക്തിഃ ശുഭാ പരാ
അണിമാദിസിദ്ധിദാത്രി ചന്ദ്രഘണ്ഡേപ്രണമാമ്യഹം
ചന്ദ്രമുഖീ ഇഷ്ടദാത്രീ ഇഷ്ടമന്ത്രസ്വരൂപണീ
ധനദാത്ര്യാനന്ദദാത്രീ ചന്ദ്രഘണ്ഡേപ്രണമാമ്യഹം
നാനാരൂപധാരിണീ ഇച്ഛാമയീ ഐശ്വര്യദായനീ
സൗഭാഗ്യാരോഗ്യദായനീ ചന്ദ്രഘണ്ഡേപ്രണമാമ്യഹം
കുശിഷ്യായ കുടിലായ വഞ്ചകായ നിന്ദാകായ ച
ന ദാതവ്യം ന ദാതവ്യം ന ദാതവ്യങ്കദാചന
ലേഖകൻ
വി. സജീവ് ശാസ്‌താരം
പെരുന്ന , ചങ്ങനാശേരി
ഫോൺ: 9656377700