നവദുർഗ്ഗാ സങ്കല്പം അനുസരിച്ച് നവരാത്രിയുടെ നാലാമത്തെ ദിവസത്തിൽ ആരാധിക്കേണ്ട ദേവീ സ്വരൂപം കൂഷ്മാണ്ഡ എന്ന പേരിൽ അറിയപ്പെടുന്നു.

നവദുർഗ്ഗാ സങ്കല്പം അനുസരിച്ച് നവരാത്രിയുടെ നാലാമത്തെ ദിവസത്തിൽ ആരാധിക്കേണ്ട ദേവീ സ്വരൂപം കൂഷ്മാണ്ഡ എന്ന പേരിൽ അറിയപ്പെടുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രപഞ്ചം സൃഷ്ടിച്ച ശക്തിയാണ് കൂഷ്മാണ്ഡ ദേവി. കു, ഉഷ്മം, അണ്ഡം എന്ന മൂന്നുപദങ്ങൾ കൂടിച്ചേർന്നാണ് ദേവിയുടെ നാമം ഉദ്ഭവിച്ചിരിക്കുന്നത്. കു എന്നാൽ കുറവിനെയും ഉഷ്മം എന്നാൽ താപത്തെയുമാണ് സൂചിപ്പിക്കുന്നത്. മൂന്നാമത്തെ പദം  അണ്ഡത്തെ സൂചിപ്പിക്കുന്നു. നവരാത്രിയിൽ പാർവതിയുടെ കൂഷ്മാണ്ഡ ഭാവമാണ് നാലാം ദിവസം ആരാധിക്കുന്നത്.

ADVERTISEMENT

പ്രപഞ്ച ഉത്ഭവത്തിന്റെ ആദിസ്വരൂപവും കാരണ ശക്തിയും ദേവിയാണല്ലോ. സൃഷ്ടിക്ക് മുമ്പ് ദേവിയിൽ നിന്നും  ഉദ്ഭവിച്ചതായ ദിവ്യമായ പ്രകാശം സർവ  ലോകങ്ങളിലും വ്യാപിച്ചു. പിന്നീട് ആ പ്രകാശം സർവ ചരാചരങ്ങളിലും പ്രവേശിച്ചു   തിളങ്ങി . മഹാ തേജസ്വിനിയായ ദേവിക്ക് അഷ്ടഭുജങ്ങളുണ്ട്. കമണ്ഡലു, ധനുസ്സ്, ബാണം, പുഷ്പം, അമൃതകലശം, ചക്രം, ഗദ, ജപമാല എന്നിവ ധരിച്ച്  ദേവി പരിലസിക്കുന്നു.

അനാഹതചക്രത്തിൽ  കുടികൊള്ളുന്ന കൂഷ്മാണ്ഡ  ദേവീ ഉപസനയ്ക്കായി ഉപയോഗിക്കേണ്ട മന്ത്രം:-

സുരാസമ്പൂർണ്ണ കലശം രുധിരാപ്ലുതമേവ ച 

ദധാനാ ഹസ്തപദ്മാഭ്യാം കൂഷ്മാണ്ഡാ ശുഭദാഽസ്തു മേ

ADVERTISEMENT

ധ്യാനം -

വന്ദേ വാഞ്ചിതതകാമാർത്ഥം   ചന്ദ്രാർദ്ധകൃതശേഖരാം                    

സിംഹാരൂഢാമഷ്ടഭുജാം കുഷ്മാണ്ഡാം ച യശസ്വിനീം

ഭാസ്വരാം ഭാനുനിഭാമനാഹതസ്ഥിതാംചതുർഥ ദുർഗ്ഗാo   ത്രിനേത്രാം         

ADVERTISEMENT

കമണ്ഡലു ചാപബാണ പദ്മ സുധാകലശ ചക്ര ഗദാ ജപ വടീധരാം

പടാംബരപരിധാനാം കമനീയാം മൃദുഹാസ്യാ നാനാലങ്കാരഭൂഷിതാം 

മഞ്ജീരഹാരകേയൂരകിങ്കിണീരത്നകുണ്ഡലമണ്ഡിതാം 

പ്രഫുല്ലവദനാം  ചാരുചിബുകാം കാന്തകപോലാം തുംഗകുചാ൦  

കോലാംഗീ  സ്മേരമുഖീം ക്ഷീണകടിം നിംനനാഭിം നിതംബനീം

സ്ത്രോത്രഃ-

ദുർഗ്ഗതി നാശിനീ ത്വം ഹി ദാരിദ്ര്യാദിവിനാശിനീ 

ജയദാ ധനദാ കൂഷ്മാണ്ഡേ പ്രണമാമ്യഹം 

ജഗന്മാതാ ജഗത്കര്ത്രി ജഗദാധാരരൂപിണീ

ചരാചരേശ്വരീ കൂഷ്മാണ്ഡേ പ്രണമാമ്യഹം 

ത്രൈലോക്യസുന്ദരീ ത്വം ഹി ദുഃഖശോകനിവാരിണീ 

പരമാനന്ദമയീ കൂഷ്മാണ്ഡേ പ്രണമാമ്യഹം 

ദേവിയെ കൂശ്മാണ്ഡ ഭാവത്തിൽ ശരണം പ്രാപിച്ചാൽ എല്ലാവിധ രോഗപീഡകളിൽ നിന്ന് മുക്തിയും സമൂഹത്തിൽ സ്ഥാനവും കീർത്തിയും ലഭ്യമാകും. ജാതകത്തിൽ സൂര്യന്റെ അനിഷ്ടസ്ഥിതിമൂലം ദോഷം അനുഭവിക്കുന്നവരും ആദിത്യ ദോഷമുള്ളവരും ദേവിയെ കൂശ്മാണ്ഡ ഭാവത്തിൽ പ്രാർഥിക്കുന്നത് ദോഷപരിഹാരത്തിനുത്തമമാണ്. സൂര്യനെ നിയന്ത്രിക്കുന്ന ദേവതയായതിനാൽ തന്നെ ചുവന്നപുഷ്പങ്ങൾക്കൊണ്ടുള്ള പൂജയാണ് പ്രിയം .

കൂശ്മാണ്ഡ ദേവീസ്തുതി 

യാ ദേവീ സര്‍വ്വ ഭൂതേഷു മാ കൂശ്മാണ്ഡ രൂപേണ സംസ്ഥിതാ 

നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ 

ലേഖകൻ 

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700