വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ, പുതിയ സിം കാർഡ് എടുക്കുമ്പോൾ, പരീക്ഷക്ക് ഹാൾടിക്കറ്റ് കയ്യിൽ കിട്ടുമ്പോൾ അതിലെ നമ്പറുകൾ ഭാഗ്യ നമ്പർ ആണോ എന്ന് നോക്കാത്തവരുടെ എണ്ണം കുറവാണ്. ഓരോ സംഖ്യകൾക്കും അതിന്റേതായ ശക്തിയുണ്ട്. സംഖ്യാശാസ്ത്രത്തിൽ വിശ്വസിക്കുന്നവർ പറയുന്നത് ഇത്തരം ഭാഗ്യ സംഖ്യകൾക്ക് പ്രത്യക

വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ, പുതിയ സിം കാർഡ് എടുക്കുമ്പോൾ, പരീക്ഷക്ക് ഹാൾടിക്കറ്റ് കയ്യിൽ കിട്ടുമ്പോൾ അതിലെ നമ്പറുകൾ ഭാഗ്യ നമ്പർ ആണോ എന്ന് നോക്കാത്തവരുടെ എണ്ണം കുറവാണ്. ഓരോ സംഖ്യകൾക്കും അതിന്റേതായ ശക്തിയുണ്ട്. സംഖ്യാശാസ്ത്രത്തിൽ വിശ്വസിക്കുന്നവർ പറയുന്നത് ഇത്തരം ഭാഗ്യ സംഖ്യകൾക്ക് പ്രത്യക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ, പുതിയ സിം കാർഡ് എടുക്കുമ്പോൾ, പരീക്ഷക്ക് ഹാൾടിക്കറ്റ് കയ്യിൽ കിട്ടുമ്പോൾ അതിലെ നമ്പറുകൾ ഭാഗ്യ നമ്പർ ആണോ എന്ന് നോക്കാത്തവരുടെ എണ്ണം കുറവാണ്. ഓരോ സംഖ്യകൾക്കും അതിന്റേതായ ശക്തിയുണ്ട്. സംഖ്യാശാസ്ത്രത്തിൽ വിശ്വസിക്കുന്നവർ പറയുന്നത് ഇത്തരം ഭാഗ്യ സംഖ്യകൾക്ക് പ്രത്യക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ, പുതിയ സിം കാർഡ് എടുക്കുമ്പോൾ, പരീക്ഷക്ക് ഹാൾടിക്കറ്റ് കയ്യിൽ കിട്ടുമ്പോൾ അതിലെ നമ്പറുകൾ ഭാഗ്യ നമ്പർ ആണോ എന്ന് നോക്കാത്തവരുടെ എണ്ണം കുറവാണ്. ഓരോ സംഖ്യകൾക്കും അതിന്റേതായ ശക്തിയുണ്ട്. സംഖ്യാശാസ്ത്രത്തിൽ വിശ്വസിക്കുന്നവർ പറയുന്നത് ഇത്തരം ഭാഗ്യ സംഖ്യകൾക്ക് പ്രത്യക സ്‌പന്ദനവും ശക്തിയുമൊക്കെയുണ്ടെന്നാണ്. ചില സംഖ്യകളുടെ സവിശേഷതകൾ പരിചയപ്പെടാം. 

ഒന്ന്
ഒന്ന് എന്നത് ഒരു ഭാഗ്യ നമ്പർ തന്നെ സംശയമില്ല. നല്ല തുടക്കത്തെയാണ് ഒന്ന് സൂചിപ്പിക്കുന്നത്. ഒന്നാമതാവുക എന്നതിന്റെ അർത്ഥം തന്നെ മുകളിലെത്തുക, ആദ്യമെത്തുക എന്നാണല്ലോ. സൂര്യന്റെ പ്രതീകമാണ് ഒന്ന്. ആരോഗ്യം, ധനം, സുരക്ഷ എന്നിവയൊക്കെ പ്രതിനിധാനം ചെയ്യുന്ന സംഖ്യ. പുതിയ തുടക്കങ്ങൾക്കും നേട്ടങ്ങൾ കൈവരിക്കാനുമൊക്കെ ഇതിന് പ്രത്യക കഴിവുണ്ട്.

ADVERTISEMENT

രണ്ട്
രണ്ട് എന്ന ഭാഗ്യ സംഖ്യ പ്രതിനിധാനം ചെയ്യുന്നത് വ്യത്യസ്തതകളെയാണ്. ഈജിപ്ഷ്യൻ വിശ്വാസം അനുസരിച്ച് രണ്ട് എന്ന സംഖ്യയുടെ പ്രാധാന്യം ചെറുതല്ല. പൂർണതയിലേക്ക് രണ്ടുതരം പാതകളുണ്ടെന്ന അവർ വിശ്വസിക്കുന്നു. (1. അറിവ്, 2. തിരിച്ചറിവ്) ഈ രണ്ടിൽ കഴിവ് സിദ്ധിച്ചവനാണ് ഏറ്റവും ഭാഗ്യവാൻ. ബന്ധങ്ങളുടെയും ഭാഗ്യസംഖ്യയാണ് രണ്ട്. ശക്തമായ സന്തുലിതമായ വ്യക്തിബന്ധങ്ങളെ സൂചിപ്പിക്കുന്ന സംഖ്യയാണ് രണ്ട്.

മൂന്ന്
മൂന്ന് എന്ന സംഖ്യ മൂന്ന് മടങ്ങ് ഭാഗ്യമുള്ളതാണത്രേ. എല്ലാ സംസ്കാരങ്ങളിലും ഒരു ദിവ്യപരിവേഷമാണ് ഈ സംഖ്യക്ക്. സാധാരണയായി രണ്ട് വ്യത്യസ്ത ശക്തികളിൽ നിന്ന് ഊർജം ഉൾക്കൊണ്ട് മൂന്നാമതൊരു ശക്തി സാന്നിധ്യം രൂപപ്പെടുത്തുന്നതിനെ പ്രതിനിധീകരിക്കുന്നു. കൃത്യമായ ഒരു പോയന്റ് ലക്ഷ്യം വച്ച് പ്രവർത്തിക്കുമ്പോൾ മൂന്ന് നിങ്ങളുടെ ഭാഗ്യസംഖ്യ ആകുന്നു. ഒരു ത്രികോണം സങ്കൽപിക്കുക- ത്രികോണത്തിന്റെ സമാന്തരമായ രണ്ട് വശങ്ങളിൽ ഒന്ന് ക്ഷമ. മറ്റൊന്ന് വിശ്വാസം. ഇവ രണ്ടും കൂടി ചേരുന്ന ത്രികോണത്തിന്റെ അഗ്രസ്ഥാനത്ത് വിജയം. രണ്ട് ശക്തികളിൽ നിന്ന് മൂന്നാമതൊരു ശക്തി രൂപം കൊള്ളുന്നു. എല്ലാ വിജയത്തിന് പിന്നിലും ക്ഷമയും വിശ്വാസവും അത്യന്താപേക്ഷിതമാണെന്ന് മൂന്ന് പറയുന്നു.

ADVERTISEMENT

നാല്
നിലനിൽക്കുന്ന ഊർജത്തെയാണ് നാല് എന്ന ഭാഗ്യസംഖ്യ പ്രതിനിധാനം ചെയ്യുന്നത്. വീട്, സുരക്ഷ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള ഇടപാടുകളിൽ നാല് ഭാഗ്യ നമ്പർ ആയിരിക്കും. പുതിയ വീട് വാങ്ങേണ്ടി വരുമ്പോൾ നാലിനെ ഒരു ഭാഗ്യ സംഖ്യയായി പരിഗണിക്കാം. ഈജിപ്ത്യൻ വിശ്വാസമനുസരിച്ച് നാല് സുരക്ഷയെ പ്രതിനിധീകരിക്കുന്നു.

അഞ്ച്
ചൈനീസ് പാരമ്പര്യം അനുസരിച്ച് ഭാഗ്യസംഖ്യയാണ് അഞ്ച്. ചൈനീസ് വിശ്വാസമനുസരിച്ച് അഞ്ച് അനുഗ്രഹങ്ങളാണുള്ളത്. ആരോഗ്യം, സമ്പത്ത്, ഭാഗ്യം, ആയുസ്, സമാധാനം. ശാരീരിക ആരോഗ്യത്തെയും സംരക്ഷണത്തയുമാണ് അഞ്ച് പ്രതിനിധീകരിക്കുന്നത്.

ADVERTISEMENT

ആറ്
സ്നേഹത്തെയും ബന്ധങ്ങളെയും സൂചിപ്പിക്കുന്ന ഭാഗ്യ സംഖ്യയാണ് ആറ്. അതുകൊണ്ടു തന്നെ പ്രണയികളുടെ സംഖ്യയായി പരിഗണിക്കുന്നതും ആറിനെ തന്നെ. പരസ്പര ഇഷ്ടം, പരസ്പരം ബാലൻസായി പോകുന്ന ബന്ധങ്ങൾ സത്യസന്ധമായ ആശയ വിനിമയം എന്നിവ സംബന്ധിച്ചൊക്കെ ആറ് ഭാഗ്യസംഖ്യയാണ്. ചേർച്ചയുടെ, പൊരുത്തത്തിന്റെ സംഖ്യയായി ആറിനെ പരിഗണിക്കുന്നു. പുതിയ ബന്ധങ്ങൾ തുടങ്ങുമ്പോൾ ഭാഗ്യ നമ്പറായി ആറിനെ പരിഗണിക്കാം.

ഏഴ്
വിദ്യാഭ്യാസപരമായ നേട്ടങ്ങളെ സൂചിപ്പിക്കുന്ന ഭാഗ്യ സംഖ്യയാണ് ഏഴ്. ഈ സംഖ്യ ആത്മീയവും, മാനസീകവും, ബൗദ്ധീകവുമായ വളർച്ചയെ സൂചിപ്പിക്കുന്നു. ഒരു ദിവസം ക്ലോക്കിലും ബസ് ടിക്കറ്റിലും ലൈസൻസ് പ്ലേറ്റിലും ഒക്കെയായി കുറയേറെ ഏഴുകളുടെ ശ്രേണി നിങ്ങൾ കണ്ടെന്ന് കരുതുക. ധൈര്യമായി നിങ്ങൾക്ക് അപ്പോൾ മുതൽ വിദ്യാഭ്യാസ സംബന്ധമായ കാര്യങ്ങൾക്കായി പരിശ്രമിച്ച് തുടങ്ങാം.

എട്ട്
സംഖ്യാപരമായി ഭാഗ്യ നമ്പറാണ് എട്ട്. മാറ്റങ്ങളെ പുനർക്രമീകരണങ്ങളെ, കൂട്ടിചേർക്കലുകളെ സൂചിപ്പിക്കുന്ന ഭാഗ്യസംഖ്യയാണ് എട്ട്.

ഒൻപത്
ഒൻപതിന്റെ ഭാഗ്യം മൂന്ന് എന്ന സംഖ്യയുമായുള്ള ഒൻപതിന്റെ ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു . ഏത് സംഖ്യയെ ഒൻപത് കൊണ്ട് ഗുണിച്ചിട്ട് കിട്ടുന്ന ഉത്തരത്തിന്റെ ഘടകങ്ങൾ തമ്മിൽ കൂട്ടിയാൽ കിട്ടുന്ന ഉത്തരം ഒൻപത് തന്നെയായിരിക്കുമെന്ന സംഖ്യാപരമായ പ്രത്യേകതയും ഒൻപതിന് സ്വന്തം. (5x9=45, 4+5=9). പല മാർഗങ്ങളിൽ നിന്ന് ഒന്നു തിരഞ്ഞെടുക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ ഒൻപതാകും നിങ്ങളുടെ ഭാഗ്യ നമ്പർ. തീരുമാനങ്ങളെടുക്കാൻ ബുദ്ധിമുട്ടുമ്പോൾ ഒൻപത് കാണുന്നത് നല്ലതാണെന്നും, ശരിയായ തീരുമാനത്തിലെത്താൽ സഹായിക്കുമെന്നും പറയപ്പെടുന്നു

English Summary:

Beyond Registration: The Power of Lucky Numbers for Your Vehicle