അധർമത്തിനെതിരെ ഘോരസ്വരൂപിണി
പ്രപഞ്ചശക്തിയായ ദേവിക്കു പല ഭാവങ്ങളുണ്ട്. സാത്വികഭാവത്തിന്റെ നൈർമല്യം പേറുന്ന ദേവി തന്നെ സംഹാരമൂർത്തിയുടെ ഘോരരൂപവും കൈക്കൊള്ളും. അധർമങ്ങളെയും അനീതികളെയും ഇല്ലായ്മ ചെയ്യാനായി ഭദ്രകാളിയായും രക്തചാമുണ്ഡിയായും മഹിഷാസുരമർദിനിയായുമെല്ലാം ദേവി അവതരിക്കുന്നുവെന്നു പുരാണങ്ങൾ. ‘‘മാതർമേ മധുകൈടഭഘ്നി

പ്രപഞ്ചശക്തിയായ ദേവിക്കു പല ഭാവങ്ങളുണ്ട്. സാത്വികഭാവത്തിന്റെ നൈർമല്യം പേറുന്ന ദേവി തന്നെ സംഹാരമൂർത്തിയുടെ ഘോരരൂപവും കൈക്കൊള്ളും. അധർമങ്ങളെയും അനീതികളെയും ഇല്ലായ്മ ചെയ്യാനായി ഭദ്രകാളിയായും രക്തചാമുണ്ഡിയായും മഹിഷാസുരമർദിനിയായുമെല്ലാം ദേവി അവതരിക്കുന്നുവെന്നു പുരാണങ്ങൾ.
‘‘മാതർമേ മധുകൈടഭഘ്നി
മഹിഷപ്രാണാപഹാരോദ്യമേ
ഹേലാനിർമിത ധൂമ്രലോചന വധേ ഹേ ചണ്ഡമുണ്ഡാർദിനീ...’’ എന്നാണു ദേവീമാഹാത്മ്യത്തിലെ പ്രാർഥന.
അധർമത്തിന്റെ മൂർത്തിമദ്ഭാവങ്ങളായ മധുകൈടഭന്മാരെയും മഹിഷാസുരനെയും ധൂമ്രലോചനനെയും ചണ്ഡമുണ്ഡന്മാരെയും രക്തബീജനെയും ശുംഭനിശുംഭന്മാരെയുമൊക്കെ സംഹരിച്ച് ധർമം നിലനിർത്തിയ പ്രപഞ്ചമാതാവായ ദേവിയെ നമസ്കരിക്കുന്നു എന്നർഥം.
ആദിപരാശക്തിയായ ദേവിയുടെ ഘോരരൂപം അധർമത്തിനു നേരെ മാത്രമാണ്. ധർമത്തിന്റെ പാതയിലുള്ളവർക്കു മംഗളസ്വരൂപിണിയാണു ദേവിയെന്നു ദേവീഭാഗവതം പറയുന്നു.
കാലരാത്രി
∙ നവരാത്രിയുടെ ഏഴാംദിവസം നവദുർഗാസങ്കൽപത്തിൽ ദേവിയെ ആരാധിക്കുന്നത് കാലരാത്രി എന്ന ഭാവത്തിലാണ്. ദേവിയുടെ ഏറ്റവും രൗദ്രമായ ഭാവമാണിത്.