തുലാമാസത്തിൽ ഓരോ നാളുകാരും അനുഷ്ഠിക്കേണ്ട ദോഷപരിഹാരങ്ങൾ
ഗുണവർധനവിനും അനുകൂല ഫലത്തിനും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്. മേടക്കൂർ ( അശ്വതി, ഭരണി, കാർത്തിക1/4) ഗുണവർധനവിനും ദോഷ പരിഹാരത്തിനുമായി ശിവക്ഷേത്ര ദർശനം നടത്തി മൃത്യുഞ്ജയ പുഷ്പാഞ്ജലി കഴിപ്പിക്കുക. നിത്യേന ഭവനത്തിൽ ശിവാഷ്ടോത്തര ജപം നടത്തുക.

ഗുണവർധനവിനും അനുകൂല ഫലത്തിനും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്.
മേടക്കൂർ ( അശ്വതി, ഭരണി, കാർത്തിക1/4)
ഗുണവർധനവിനും ദോഷ പരിഹാരത്തിനുമായി ശിവക്ഷേത്ര ദർശനം നടത്തി മൃത്യുഞ്ജയ പുഷ്പാഞ്ജലി കഴിപ്പിക്കുക. നിത്യേന ഭവനത്തിൽ ശിവാഷ്ടോത്തര ജപം നടത്തുക.
ഇടവക്കൂർ ( കാർത്തിക 3/4 , രോഹിണി, മകയിരം1/2)
ദോഷശമനത്തിനും ഗുണവർധനവിനുമായി ഹനുമദ് ഭജനം നടത്തുക. ശനിയാഴ്ചകളിൽ ഹനുമദ് ക്ഷേത്ര ദർശനം നടത്തി പ്രാർഥിക്കുക. നിത്യേന ഭവനത്തിൽ രാമായണം സുന്ദരകാണ്ഡം ഓരോ പേജ് എങ്കിലും പാരായണം ചെയ്യുക.
മിഥുനക്കൂർ ( മകയിരം1/2, തിരുവാതിര, പുണർതം3/4)
ദോഷ ശമനത്തിനും ഗുണവർധനവിനുമായി ദേവീ ഭജനം നടത്തുക. ജന്മനാളിൽ ദേവീക്ഷേത്രത്തിൽ ദർശനം നടത്തി പഞ്ച ദുർഗ്ഗാ മന്ത്ര പുഷ്പാഞ്ജലി നിവേദ്യത്തോടെ ചെയ്യിക്കുക. ദേവിക്ക് ചുവപ്പ് പട്ടു സമർപ്പിക്കുക.
കർക്കടകക്കൂർ ( പുണർതം1/4, പൂയം, ആയില്യം )
ഗുണവർധനവിനും ദോഷ പരിഹാരത്തിനുമായി ശിവക്ഷേത്ര ദർശനം നടത്തി ശംഖധാര, മൃത്യുഞ്ജയ പുഷ്പാഞ്ജലി കഴിപ്പിക്കുക. നിത്യേന ഭവനത്തിൽ ശിവാഷ്ടോത്തര ജപം നടത്തുക.
ചിങ്ങക്കൂർ ( മകം, പൂരം, ഉത്രം1/4 )
ദോഷശമനത്തിനും ഗുണവർധനവിനുമായി ഹനുമദ് ഭജനം നടത്തുക. ശനിയാഴ്ചകളിൽ ഹനുമദ് ക്ഷേത്രദർശനം നടത്തി അവിൽ, പഴം ഇവ നിവേദിക്കുക. ക്ഷേത്രത്തിൽ ഇരുന്ന് ജപം നടത്തുക.
കന്നിക്കൂർ ( ഉത്രം3/4, അത്തം, ചിത്തിര 1/2)
ദോഷശമനത്തിനായി ദേവീ ഭജനം നടത്തുക. നിത്യേന ലളിതാസഹസ്രനാമം ഭവനത്തിൽ നെയ് വിളക്ക് കൊളുത്തി ജപിക്കുക.
തുലാക്കൂർ ( ചിത്തിര1/2, ചോതി, വിശാഖം 3/4 )
ദോഷശമനത്തിനായി വിഷ്ണു ഭജനം നടത്തുക. ഭവനത്തിൽ ഭാഗവതപാരായണം സ്വയം ചെയ്യുക. ജന്മനാളിൽ വിഷ്ണുക്ഷേത്രത്തിൽ ആയു:സൂക്ത പുഷ്പാഞ്ജലി നടത്തുക.
വൃശ്ചികക്കൂർ ( വിശാഖം1/4, അനിഴം, തൃക്കേട്ട )
ദോഷശമനത്തിനും ഗുണവർധനവിനുമായി സുബ്രഹ്മണ്യ സ്വാമിയെ ഭജിക്കുക. ചൊവ്വാഴ്ചകളിൽ സുബ്രഹ്മണ്യ സ്വാമിക്ക് കുമാരസൂക്ത പുഷ്പാഞ്ജലി തൃമധുരം നിവേദിച്ച് നടത്തുക. നിത്യേന ഭവനത്തിൽ സുബ്രഹ്മണ്യ അഷ്ടോത്തരം ജപിക്കുക.
ധനുക്കൂർ ( മൂലം, പൂരാടം, ഉത്രാടം 1/4)
ഗുണവർധനവിനും ദോഷശമനത്തിനുമായി ഭദ്രകാളിക്ഷേത്രത്തിൽ ചുവന്ന പുഷ്പം സമർപ്പിച്ചു പ്രാർഥിക്കുക. ജന്മ നാളിൽ ദേവിക്ക് കുങ്കുമാഭിഷേകം നടത്തിക്കുക.
മകരക്കൂർ ( ഉത്രാടം 3/4, തിരുവോണം, അവിട്ടം1/2 )
ദോഷശമനത്തിനും ഗുണവർധനവിനുമായി സുബ്രഹ്മണ്യസ്വാമിയെ ഭജിക്കുക. ചൊവ്വാഴ്ചകളിൽ സുബ്രഹ്മണ്യ സ്വാമിക്ക് കുമാരസൂക്ത പുഷ്പാഞ്ജലി തൃമധുരം നിവേദിച്ച് നടത്തുക. നിത്യേന ഭവനത്തിൽ സുബ്രഹ്മണ്യ അഷ്ടോത്തരം ജപിക്കുക.
കുംഭക്കൂർ ( അവിട്ടം1/2 , ചതയം, പൂരുരുട്ടാതി 3/4)
ഗുണവർധനവിനും ദോഷശമനത്തിനുമായി ഭദ്രകാളിക്ഷേത്രത്തിൽ ചുവന്ന പുഷ്പം സമർപ്പിച്ചു പ്രാർഥിക്കുക. ജന്മ നാളിൽ ദേവിക്ക് കുങ്കുമാഭിഷേകം നടത്തിക്കുക.
മീനക്കൂർ ( പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി )
ഗുണവർധനവിനും ദോഷ ശമനത്തിനുമായി വിഷ്ണു ഭജനം നടത്തുക. വിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തി തുളസിമാല, വെണ്ണ ഇവ നൽകുക. നാളിൽ പാൽപ്പായസ നിവേദ്യത്തോടെ പുരുഷ സൂക്ത പുഷ്പാഞ്ജലി നടത്തിക്കുക.