ദീപം കൊളുത്താം, ഹൃദയങ്ങളിൽ
വിളക്കു കത്താൻ എണ്ണ വേണം; എന്നാൽ തിരി എണ്ണയിൽ മുങ്ങാനും പാടില്ല. എണ്ണയിൽ മുങ്ങിക്കിടന്നാൽ തിരി കത്തില്ല. വിളക്കിലെ തിരി പോലെയാണു ജീവിതവും. ലോകസുഖങ്ങളിൽ മുഴുകി ജീവിക്കുമ്പോൾ തന്നെ അതിനോട് അകലംപാലിക്കാനും കഴിയണം. ഭൗതികതയിൽ ആണ്ടുപോയാൽ ജീവിതത്തിൽ ആനന്ദവും ജ്‌ഞാനവും നിറയ്‌ക്കാൻ അശക്‌തരാവും.
വിളക്കു കത്താൻ എണ്ണ വേണം; എന്നാൽ തിരി എണ്ണയിൽ മുങ്ങാനും പാടില്ല. എണ്ണയിൽ മുങ്ങിക്കിടന്നാൽ തിരി കത്തില്ല. വിളക്കിലെ തിരി പോലെയാണു ജീവിതവും. ലോകസുഖങ്ങളിൽ മുഴുകി ജീവിക്കുമ്പോൾ തന്നെ അതിനോട് അകലംപാലിക്കാനും കഴിയണം. ഭൗതികതയിൽ ആണ്ടുപോയാൽ ജീവിതത്തിൽ ആനന്ദവും ജ്‌ഞാനവും നിറയ്‌ക്കാൻ അശക്‌തരാവും.
വിളക്കു കത്താൻ എണ്ണ വേണം; എന്നാൽ തിരി എണ്ണയിൽ മുങ്ങാനും പാടില്ല. എണ്ണയിൽ മുങ്ങിക്കിടന്നാൽ തിരി കത്തില്ല. വിളക്കിലെ തിരി പോലെയാണു ജീവിതവും. ലോകസുഖങ്ങളിൽ മുഴുകി ജീവിക്കുമ്പോൾ തന്നെ അതിനോട് അകലംപാലിക്കാനും കഴിയണം. ഭൗതികതയിൽ ആണ്ടുപോയാൽ ജീവിതത്തിൽ ആനന്ദവും ജ്‌ഞാനവും നിറയ്‌ക്കാൻ അശക്‌തരാവും.
വിളക്കു കത്താൻ എണ്ണ വേണം; എന്നാൽ തിരി എണ്ണയിൽ മുങ്ങാനും പാടില്ല. എണ്ണയിൽ മുങ്ങിക്കിടന്നാൽ തിരി കത്തില്ല. വിളക്കിലെ തിരി പോലെയാണു ജീവിതവും. ലോകസുഖങ്ങളിൽ മുഴുകി ജീവിക്കുമ്പോൾ തന്നെ അതിനോട് അകലംപാലിക്കാനും കഴിയണം. ഭൗതികതയിൽ ആണ്ടുപോയാൽ ജീവിതത്തിൽ ആനന്ദവും ജ്‌ഞാനവും നിറയ്‌ക്കാൻ അശക്‌തരാവും. ഈ ലോകത്തു ജീവിക്കുമ്പോൾ തന്നെ അതിൽ മുഴുകിപ്പോകാതിരിക്കുകയും വേണം.
ജ്‌ഞാനം എന്ന പ്രകാശത്തിന്റെ ആഘോഷമാണു ദീപാവലി. തിന്മയുടെ മേൽ നന്മയുടെയും ഇരുട്ടിനു മേൽ വെളിച്ചത്തിന്റെയും മൂഢതയ്‌ക്കുമേൽ വിജ്‌ഞാനത്തിന്റെയും വിജയം ദീപാവലി ആഘോഷിക്കുന്നു. വീടുകൾ അലങ്കരിക്കാൻ വേണ്ടിയല്ല നമ്മൾ ദീപം തെളിക്കുന്നത്; ജീവിതത്തെക്കുറിച്ചുള്ള ഉദാത്തമായ ഈ സന്ദേശം പ്രചരിപ്പിക്കാൻ വേണ്ടിയാണ്. വിവേകത്തിന്റെയും സ്‌നേഹത്തിന്റെയും വെളിച്ചം ഓരോ ഹൃദയത്തിലും കൊളുത്താനും അങ്ങനെ ഓരോ മുഖത്തും മന്ദഹാസം തെളിയിക്കാനും വേണ്ടി.
ഓരോ മനുഷ്യനും സവിശേഷമായ സദ്‌ഗുണങ്ങൾ ഉണ്ടാകും. നിങ്ങൾ തെളിക്കുന്ന ദീപം അതിന്റെ പ്രതീകമാണ്. ചിലർ ക്ഷമാശീലരായിരിക്കും, മറ്റു ചിലർ സ്‌നേഹസമ്പന്നരോ കരുത്തന്മാരോ ഉദാരന്മാരോ ആയിരിക്കും. ചിലർ ആളുകളെ ഒരുമിച്ചുനിർത്താൻ കഴിവുള്ളവരായിരിക്കും. നിങ്ങളിൽ ഒളിഞ്ഞുകിടക്കുന്ന ഇത്തരം ഗുണങ്ങൾ വിളക്കുപോലെയാണ്. അതിനാൽ ഒരു വിളക്കുതെളിച്ചു തൃപ്‌തരായി മാറിനിൽക്കാതെ ആയിരക്കണക്കിനു ദീപങ്ങൾ കൊളുത്തുക. കാരണം, അജ്‌ഞത എന്ന ഇരുട്ടിനെ അകറ്റിനിർത്താൻ ആയിരക്കണക്കിനു വിളക്കുകൾ വേണ്ടിവരും. ഉള്ളിലെ ജ്‌ഞാനത്തിന്റെ ദീപം തെളിക്കുകയും അറിവുനേടുകയും ചെയ്യുമ്പോൾ നിങ്ങളുടെ സവിശേഷതകൾ നിങ്ങൾക്കു തന്നെ തെളിഞ്ഞുകാണാനാവും. അങ്ങനെ അവയെ പ്രകാശപൂരിതമാക്കുകയും അക്കാര്യം തിരിച്ചറിയുകയും ചെയ്യുന്നതാണു ദീപാവലി.
സമാനമായ അർഥപൂർണമായ പ്രതീകമാണു പടക്കംപൊട്ടിക്കലും. ജീവിതത്തിലും ചിലപ്പോഴൊക്കെ നിങ്ങൾ പടക്കം പോലെ ആകാറുണ്ട്, ദേഷ്യവും അസ്വസ്‌ഥതയും വികാരക്ഷോഭവും കാരണം പൊട്ടിത്തെറിക്കാൻ പോകുന്ന മട്ടിൽ. ഈ വികാരങ്ങളെയും ആർത്തിയെയും വിദ്വേഷത്തെയും അടക്കിനിർത്തുമ്പോൾ ഒരു ഘട്ടത്തിൽ ഇതെല്ലാം പൊട്ടിത്തെറിക്കും എന്ന അവസ്‌ഥയുണ്ടാകും.
ഇങ്ങനെ പൊട്ടിത്തെറിക്കാൻ പാകത്തിലെത്തിയ വികാരങ്ങളെ തച്ചുതകർക്കുന്ന അബോധപ്രവൃത്തിയാണു പടക്കം പൊട്ടിക്കൽ എന്ന ആചാരത്തിലൂടെ പഴയ ആളുകൾ ലക്ഷ്യമിട്ടത്. പുറത്തു പൊട്ടിത്തെറിക്കുന്നതു കാണുമ്പോൾ ഉള്ളിലും അക്കാര്യം നിങ്ങൾ അനുഭവിക്കുന്നു. പൊട്ടിത്തെറിക്കൊപ്പം പ്രകാശവുമുണ്ട്. അതായത് ഈ വികാരങ്ങളെ ഇല്ലാതാക്കുമ്പോൾ പ്രശാന്തതയാണു പകരംകിട്ടുന്നത്.
നിങ്ങളുടെ ഉള്ളിൽ അടക്കിനിർത്തിയ ഈ വികാരങ്ങൾ ഇല്ലാതാക്കിയില്ലെങ്കിൽ പുതുമ അനുഭവപ്പെടില്ല. കഴിഞ്ഞകാലത്തെ ദുഃഖങ്ങളെപ്പറ്റിയുള്ള വേവലാതിയും ഭാവിയെപ്പറ്റിയുള്ള ആശങ്കകളും ഒഴിവാക്കി ഈ നിമിഷത്തിൽ ജീവിക്കുന്നതിനെയാണു ദീപാവലി സൂചിപ്പിക്കുന്നത്. പഴയ വിദ്വേഷങ്ങൾ ഒഴിവാക്കി പുതിയ സൗഹൃദങ്ങൾ ആരംഭിക്കുകയാണു പരസ്‌പരം മധുരവും സമ്മാനങ്ങളും കൈമാറുമ്പോൾ ചെയ്യുന്നത്.
സേവനത്തിന്റെ സാന്നിധ്യമില്ലാതെ ഒരു ആഘോഷവും പൂർണമാവില്ല. ഈശ്വരൻ നമുക്കു നൽകിയതെല്ലാം മറ്റുള്ളവരുമായി പങ്കുവയ്‌ക്കേണ്ടതാണ്. അതാണ് യഥാർഥ ആഘോഷം. എല്ലാ വൈരുധ്യങ്ങളും മാറ്റിവച്ച് ആത്മാവിന്റെ പ്രകാശവും ചൂടും അനുഭവിക്കുക. ആനന്ദവും ജ്‌ഞാനവും സമൂഹത്തിൽ പ്രസരിപ്പിക്കണം. അറിവിന്റെ വെളിച്ചത്തിൽ എല്ലാവരും ഒത്തുകൂടി ആഘോഷിക്കുമ്പോൾ മാത്രമേ ഇതു സാധ്യമാകൂ.
പലതും മറക്കാനുള്ള സന്ദർഭം കൂടിയാണു ദീപാവലി. കഴിഞ്ഞ ഒരുവർഷക്കാലം ഉണ്ടായ കലഹങ്ങളും അശുഭകാര്യങ്ങളും മറക്കണം. നേടിയ ജ്‌ഞാനത്തിന്റെ വെളിച്ചത്തിൽ ഒരു പുതിയ തുടക്കത്തെ വരവേൽക്കണം. യഥാർഥ വിജ്‌ഞാനം കരഗതമാകുമ്പോൾ അത് ആഘോഷത്തെ പതിന്മടങ്ങ് ഉജ്വലമാക്കും. ചില സന്ദർഭങ്ങളിൽ ആഘോഷത്തിന്റെ ഇടയിൽ തിരിച്ചറിവും ലക്ഷ്യബോധവും ഇല്ലാതെ പോകാൻ സാധ്യതയുണ്ട്.
അങ്ങനെ സംഭവിക്കാതിരിക്കാൻ വേണ്ടിയാണു ഋഷിമാർ ഓരോ ആഘോഷത്തിനൊപ്പവും ചില പൂജകൾ ഉൾപ്പെടുത്തിയത്. ദീപാവലി പൂജാവേള കൂടിയാണ്. അങ്ങനെ ആത്മീയത ഉൾച്ചേരുമ്പോൾ ദീപാവലി ആഘോഷം കൂടുതൽ അർഥപൂർണമാകുന്നു. ആധ്യാത്മികത ഉള്ളടങ്ങാത്ത ഏത് ആഘോഷവും പൊള്ളയാണ്.
അറിവില്ലാത്തവനു ദീപാവലി വർഷത്തിൽ ഒരിക്കൽ മാത്രമാണുള്ളത്. ജ്‌ഞാനികൾക്കാകട്ടെ, ഓരോ ദിവസവും ഓരോ നിമിഷവും ദീപാവലി ആണ്. ഇത്തവണ അറിവിന്റെയും സേവനത്തിന്റെയും ദീപാവലി ആഘോഷിക്കുമെന്നു പ്രതിജ്‌ഞയെടുക്കുക. സ്‌നേഹത്തിന്റെ വിളക്കു നിങ്ങൾ ഹൃദയത്തിൽ കൊളുത്തുക. വീട്ടിൽ സംതൃപ്‌തി നിറയട്ടെ. മറ്റുള്ളവരെ സേവിക്കാൻ മനസ്സുണ്ടാകട്ടെ, അജ്‌ഞാനം എന്ന അന്ധകാരം മായട്ടെ. എല്ലാം തന്ന ജഗദീശ്വരനോടുള്ള കടപ്പാട് നമ്മുടെയുള്ളിൽ ദീപമായി പ്രകാശിക്കുകയും ചെയ്യട്ടെ.