തുലാമാസത്തിൽ വരുന്ന ശുക്ലപക്ഷത്തിലെ ആറാമത്തെ ദിവസം അഥവാ ഷഷ്ഠി തിഥിയിലാണ് സ്കന്ദഷഷ്ഠി ആഘോഷിക്കുന്നത്. പരമശിവന്റെയും പാർവതിയുടെയും പുത്രനായ സ്കന്ദന്റെ അഥവാ മുരുകന്റെ ദിനമാണ് സ്കന്ദ ഷഷ്ഠി. ഈ പുണ്യദിനത്തിൽ ഭക്തർ വ്രതമനുഷ്ഠിച്ച് ദേവനെ ആരാധിച്ച് സ്കന്ദന്റെ അനുഗ്രഹം തേടുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭക്തർ കാർത്തികേയനോട് പ്രാർഥിക്കുന്ന ഈ ദിവസം പുണ്യദിനമാണ്. വള്ളിയും ദേവസേനയുമാണ് പത്നിമാർ. സ്കന്ദൻ, മുരുകൻ, ഷണ്മുഖൻ, വേലായുധൻ, അറുമുഖൻ, കുമാരൻ, ദണ്ഡായുധപാണി ,ശരവണൻ, വേലൻ, വടിവേലൻ എന്നിങ്ങനെ പല പേരുകളിലും അറിയപ്പെടുന്ന ആണ്ടവന്റെ  വാഹനം മയിലാണ്. ഭക്തിയോടെ മുരുകനെ ആരാധിക്കുന്നവർക്ക് ശത്രുബാധകളിൽ നിന്നും ദുർമന്ത്രവാദത്തിൽ നിന്നു മുക്തി ലഭിക്കുമെന്നും എല്ലാവിധ ഐശ്വര്യങ്ങളും സന്തോഷവും  ലഭിക്കുമെന്നാണ് വിശ്വാസം. ശുദ്ധമായ ഉദ്ദേശ്യത്തോടെ ആരാധിക്കുന്ന ഭക്തർ ആത്മജ്ഞാനം നേടുന്നു. ഈ ഉപവാസം ഏറ്റവും ശക്തമായ വ്രതാനുഷ്ഠാനമായി കണക്കാക്കപ്പെടുന്നു.

ADVERTISEMENT

സ്കന്ദ ഷഷ്ഠി പൂജാചടങ്ങുകൾ

രാവിലെ എഴുന്നേറ്റ് സ്നാനം ചെയ്യുക. വീടും പൂജാമുറിയും വൃത്തിയാക്കി വാതിലിന്  മുന്നിൽ അരിപ്പൊടി കൊണ്ട് കോലം വരയ്ക്കുക. ദേവന് പ്രസാദം തയാറാക്കണം. ഒരു മരപ്പലകയിൽ മുരുകന്റെ  വിഗ്രഹം സ്ഥാപിക്കുക. മാല ചാർത്തി, നറുനെയ്യിൽ ഒരു ചിരാത് കത്തിച്ച് പഴങ്ങളും പാലും പഞ്ചാമൃതവും മറ്റും നേദിക്കുക. സകല ഗ്രഹദോഷങ്ങൾക്കും സർപ്പദോഷത്തിനും ചൊവ്വാ ദോഷത്തിനുമെല്ലാം പരിഹാരമാണ് ഈ വ്രതം. ദീർഘ സുമംഗലിയാവാനും സന്താനങ്ങളുടെ ശ്രേയസിനും ഈ വ്രതം എടുക്കുന്നത് ഉത്തമമാണ്. 2024 നവംബർ 7നാണ് ഈ മാസം ഷഷ്ഠി വരുന്നത്.

English Summary:

Learn about Skanda Sashti, a Hindu festival dedicated to Lord Murugan. Discover the significance, rituals, and benefits of observing this auspicious fast.