പാലക്കാട് ജില്ലയിലുള്ള കൽ‌പാത്തി ഗ്രാമത്തിൽ എല്ലാ വർഷവും നടക്കുന്ന ഒരു ഉത്സവമാണ് കൽപ്പാത്തി രഥോത്സവം. ഭാരതപ്പുഴയുടെ പോഷകനദിയായ കൽപ്പാത്തിപ്പുഴയുടെ കരയിൽ സ്ഥിതി ചെയ്യുന്ന ശിവപാർവതി ക്ഷേത്രമാണ് കൽപ്പാത്തി ശ്രീ വിശാലാക്ഷീ സമേത വിശ്വനാഥ ക്ഷേത്രം. ഈ ക്ഷേത്രത്തിലാണ് രഥോത്സവം നടക്കുന്നത്. സമീപ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ജില്ലയിലുള്ള കൽ‌പാത്തി ഗ്രാമത്തിൽ എല്ലാ വർഷവും നടക്കുന്ന ഒരു ഉത്സവമാണ് കൽപ്പാത്തി രഥോത്സവം. ഭാരതപ്പുഴയുടെ പോഷകനദിയായ കൽപ്പാത്തിപ്പുഴയുടെ കരയിൽ സ്ഥിതി ചെയ്യുന്ന ശിവപാർവതി ക്ഷേത്രമാണ് കൽപ്പാത്തി ശ്രീ വിശാലാക്ഷീ സമേത വിശ്വനാഥ ക്ഷേത്രം. ഈ ക്ഷേത്രത്തിലാണ് രഥോത്സവം നടക്കുന്നത്. സമീപ ക്ഷേത്രങ്ങളുമായി ചേർന്നാണിത് നടക്കുന്നത്. നവംബർ 6 മുതൽ 16 വരെയാണു കൽപാത്തി രഥോത്സവം. നവംബർ 7നാണു കൊടിയേറ്റം. 13നാണ് ഒന്നാം തേരുത്സവം. 14നു രണ്ടാം തേരുത്സവം ആഘോഷിക്കും. 15നു മൂന്നാം തേരുത്സവ ദിനത്തിൽ വൈകിട്ടാണു ദേവരഥസംഗമം. 

പാലക്കാട്ടെ ഏറ്റവും വലിയ ക്ഷേത്രോത്സവങ്ങളിലൊന്നായ ഇതിൽ ലക്ഷക്കണക്കിന് ആളുകളാണ് പങ്കെടുക്കുന്നത്. ഇതുകൂടാതെ ശിവരാത്രിയും വിശേഷമാണ്. മലബാർ ദേവസ്വം ബോർഡിന് കീഴിലാണ് ഈ ക്ഷേത്രം. പത്തു ദിവസത്തെ ഉത്സവം വേദ പാരായണവും കലാസാംസ്കാരിക പരിപാടികളും നിറഞ്ഞതാണ്. അവസാന മൂന്ന് ദിവസം അലങ്കരിച്ച രഥം തെരുവിലൂടെ ക്ഷേത്രത്തിലേക്ക് വലിക്കുവാനായി ആയിരക്കണക്കിന് ഭക്തജനങ്ങളാണിവിടെ എത്തിച്ചേരുന്നത്. 1425 എ.ഡിയിൽ‍ നിർമിച്ചതാണ് ഈ ക്ഷേത്രം. കാശി വിശ്വനാഥ ക്ഷേത്രവുമായുള്ള സാമ്യം കാരണം കാശിയിൽ പകുതി കൽപ്പാത്തി എന്ന പഴഞ്ചൊല്ല് തന്നെയുണ്ട്. കാശിയിൽ പാതിയാണ് കൽപ്പാത്തിയായി മാറിയത് എന്നൊരു വിശ്വാസവും ഉണ്ട്.

കൽപ്പാത്തി രഥോത്സവം. ഫയൽ ചിത്രം∙ മനോരമ
ADVERTISEMENT

ബ്രാഹ്മണരുടെ അഗ്രഹാരങ്ങൾ സ്ഥിതി ചെയ്യുന്ന കൽ‌പാത്തി കേരളത്തിലെ ആദ്യത്തെ തമിഴ് ബ്രാഹ്മണ കുടിയേറ്റ സ്ഥലങ്ങളിൽ ഒന്നാണ്. ദക്ഷിണകാശി എന്നാണ് കല്‍പ്പാത്തി അറിയപ്പെടുന്നത്. തെരുവിലെ ഒരോ വീടിന്റെ മുന്നിലും കോലങ്ങള്‍ ഉണ്ടായിരിക്കും. കല്ലു പതിച്ച പാതി എന്നതു കൊണ്ടാണ് കല്‍പ്പാത്തി എന്ന പേര് കിട്ടിയതെന്നും പറയുന്നു. ചെറിയതെന്ന് പുറമേ നിന്നു തോന്നുന്ന വലിയ വീടുകളായ അഗ്രഹാരങ്ങളാണ് ഈ ഭാഗം മുഴുവനും. പലതും ചേര്‍ന്നു കിടക്കുന്നു.ക്ഷേത്രത്തിന് ചുറ്റും നാല് തമിഴ് ബ്രാഹ്മണ അഗ്രഹാരങ്ങൾ അല്ലെങ്കിൽ പരമ്പരാഗത ഗ്രാമങ്ങൾ ഉണ്ട്. പുതിയ കൽപ്പാത്തി, പഴയ കൽപ്പാത്തി, ചാത്തപുരം, ഗോവിന്ദരാജപുരം എന്നിവയാണത്.

കൽപ്പാത്തി രഥോത്സവം. ഫയൽ ചിത്രം∙ മനോരമ

ഇവിടെ ഉപദേവതകളായി ദക്ഷിണാമൂർത്തി, ഗംഗാധരൻ, കാലഭൈരവൻ, ചണ്ഡികേശ്വരൻ എന്നീ ശിവന്റെ വിവിധ ഭാവങ്ങളും, ഗണപതി, വള്ളി-ദേവസേനസമേതനായസുബ്രമണ്യൻ, സൂര്യൻ, നാഗദൈവങ്ങൾ എന്നീ ഉപദേവതാ പ്രതിഷ്ഠകളുമുണ്ട്.തമിഴ് ആഗമ പ്രകാരമാണ് പൂജ നടക്കുന്നത്. 28 തരം ആഗമങ്ങളുണ്ട്. ഈ ക്ഷേത്രത്തിലെ പൂജകൾ കാമികാഗമം പ്രകാരമാണ് നടക്കുന്നത്. ദിവസവും നാലു നേരം പൂജ നടത്തുന്നു: 5:45AM ഉഷപൂജ, 9:45 AM ഉച്ചകാല പൂജ, 5:45 PM ദീപാരാധ ന, 7:45 PM അർദ്ധജാമ പൂജ. അർദ്ധജാമ പൂജയാണ് ഏറ്റവും പ്രധാനം. ദിവസവും പാലിൽ ധാരയും അഭിഷേകവും ഇതിൽ ഉൾപ്പെടുന്നു. ഇവിടുത്തെ ഉമാമഹേശ്വര പൂജ വളരെ വിശേഷമാണ്.

ADVERTISEMENT

ലേഖകൻ
Dr. P. B. Rajesh
Rama Nivas, Poovathum parambil
Near ESI Dispensary, Eloor East
Udyogamandal P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337

English Summary:

Experience the vibrant Kalpathy Ratholsavam, an annual chariot festival celebrated at the historic Sri Visalakshi Sametha Sri Viswanatha Swamy temple in Palakkad, Kerala. Learn about the rituals, traditions, and cultural significance of this grand celebration.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT