നവംബർ 15 ന് ശനിയുടെ വക്രഗതി അവസാനിച്ചു; വൻ മാറ്റങ്ങൾ ഈ 6 രാശിക്കാർക്ക്
'ജോത്സ്യരേ ഓർമവച്ച കാലം മുതൽ കണ്ടിട്ടുള്ള എല്ലാവരും എനിക്ക് ശനിയാണെന്ന് എപ്പോഴും പറയാറുണ്ട്. ഇതിന് ഒരവസാനമില്ലേ?' രാവും പകലും മാറിമാറി വരുന്നത് പോലെ ഏഴരശ്ശനിയും കണ്ടകശനിയും മാറിവരും. ശനി നേരെയും വക്രഗതിയിലും സഞ്ചരിക്കുന്നു.

'ജോത്സ്യരേ ഓർമവച്ച കാലം മുതൽ കണ്ടിട്ടുള്ള എല്ലാവരും എനിക്ക് ശനിയാണെന്ന് എപ്പോഴും പറയാറുണ്ട്. ഇതിന് ഒരവസാനമില്ലേ?' രാവും പകലും മാറിമാറി വരുന്നത് പോലെ ഏഴരശ്ശനിയും കണ്ടകശ്ശനിയും മാറിവരും. ശനി നേരെയും വക്രഗതിയിലും സഞ്ചരിക്കുന്നു.
ശനി നീണ്ട രണ്ടരവർഷമാണ് ഒരു സ്ഥാനത്തു നിൽക്കുന്നത്. ബുധനും ശുക്രനും ശനിയുടെ മിത്രങ്ങളും വ്യാഴം സമനും സൂര്യനും ചന്ദ്രനും ശത്രുഗ്രഹങ്ങളുമാണ്. ഇവയിൽ ഓരോന്നിനോടും ശനി കൂടി ചേരുമ്പോൾ ഭിന്നമായ ഫലങ്ങളാണ് ലഭിക്കുക. ഏഴരശ്ശനി ഏഴര വർഷമാണ്. കണ്ടകശ്ശനി രണ്ടര വർഷവും ശനിദശ പത്തൊമ്പത് വർഷവുമാണ്.
2023 ജനുവരി 17ന് ചൊവ്വാഴ്ച രാത്രി 7നാണ് കുംഭം രാശിയിലേക്ക് പ്രവേശിച്ചത്. 2024 ജൂൺ 30 ശനിയാഴ്ച ശനി കുംഭം രാശിയിൽ ആരംഭിച്ച വക്രഗതി, 2024 നവംബർ 15 വെള്ളിയാഴ്ച രാത്രി 07:51ന് അവസാനിക്കുകയാണ്. അതായത് ശനി, 2024 നവംബർ 15 വെള്ളിയാഴ്ച രാത്രി 07:52 മുതൽ വീണ്ടും നേർരേഖയിൽ സഞ്ചാരം ആരംഭിക്കും. 2025 മാർച്ചിൽ ശനി കുംഭം രാശിയിൽ നിന്ന് മീന രാശിയിലേക്ക് മാറും. ഇപ്പോൾ കണ്ടകശ്ശനി അനുഭവിക്കുന്നവരുടെ ദോഷകാലം അതോടെ അവസാനിക്കുമെന്ന് ചുരുക്കം.
മൂന്നിലെ ശനി സ്ഥാനക്കയറ്റവും ആറിലെ ശനി പലവിധ സാമ്പത്തിക നേട്ടങ്ങളും പതിനൊന്നിലെ ശനി സർവാഭീഷ്ഠങ്ങളും തരുന്നതാണ്. അതിനാൽ ദോഷം മാത്രം തരുന്ന ഗ്രഹമാണ് ശനിയെന്ന് കരുതരുത്.
ശനിയുടെ വക്രഗതി മാറി നേർരേഖയിൽ വരുമ്പോൾ അനുകൂലമായ മാറ്റങ്ങൾ അനുഭവത്തിൽ വരുന്നത് ഇടവം (കാർത്തിക3/4, രോഹിണി, മകയിരം1/2), കർക്കടകം (പുണർതം1/4, പൂയം, ആയില്യം), ചിങ്ങം (മകം ,പൂരം, ഉത്രം1/4) ,തുലാം (ചിത്തിര1/2, ചോതി, വിശാഖം 3/4), വൃശ്ചികം (വിശാഖം1/4 ,അനിഴം, തൃക്കേട്ട), മകരം (ഉത്രാടം, തിരുവോണം, അവിട്ടം 1/2) എന്നീ 6 കൂറുകാർക്കാണ്.