ചെന്നൈ അണ്ണാമലൈപുരം അയ്യപ്പ ക്ഷേത്രം; പൂജാ രീതികൾ ശബരിമല ക്ഷേത്രത്തിന് സമാനം
ചെന്നൈയുടെ തീരപ്രദേശമായ രാജാ അണ്ണാമലൈപുരത്താണ് അണ്ണാമലൈപുരം അയ്യപ്പ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ശബരിമല ക്ഷേത്രത്തിന്റെ മാതൃകയിലാണ് ഇത് നിർമിച്ചിരിക്കുന്നത്.ഒരു കുന്നിൻ മുകളിലാണെന്ന തോന്നൽ നൽകുന്നതിനായി മൂന്ന് നിലകളിലായാണ് ക്ഷേത്രത്തിന്റെ നിർമാണം. പ്രധാന ശ്രീകോവിലിലേക്ക് കയറാൻ 18

ചെന്നൈയുടെ തീരപ്രദേശമായ രാജാ അണ്ണാമലൈപുരത്താണ് അണ്ണാമലൈപുരം അയ്യപ്പ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ശബരിമല ക്ഷേത്രത്തിന്റെ മാതൃകയിലാണ് ഇത് നിർമിച്ചിരിക്കുന്നത്. ഒരു കുന്നിൻ മുകളിലാണെന്ന തോന്നൽ നൽകുന്നതിനായി മൂന്ന് നിലകളിലായാണ് ക്ഷേത്രത്തിന്റെ നിർമാണം. പ്രധാന ശ്രീകോവിലിലേക്ക് കയറാൻ 18 പടികളുണ്ട്. വടക്കൻ ശബരിമല എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത് .
പൂജാ രീതികൾ ശബരിമല ക്ഷേത്രത്തിന് സമാനമാണ്. അതിലൂടെ ഭക്തർ എല്ലാ വ്രതങ്ങളും ആചരിക്കുകയും ഇരുമുടി വഹിക്കുകയും ശബരിമലയിലേക്കുള്ള തീർഥാടനത്തിനായി ഭജന പാടുകയും ചെയ്യുന്നു. ഇരുമുടിയില്ലാതെ ക്ഷേത്രത്തിലേക്ക് വരുന്ന മറ്റ് ഭക്തർക്ക് പ്രത്യേകം വഴിയുണ്ട്. കന്നിമൂല മഹാഗണപതി, മാളിഗൈപുരത്ത് അമ്മൻ, നാഗരാജാവ് തുടങ്ങിയ ഉപദേവതാ പ്രതിഷ്ഠകളുമുണ്ട്. ശബരിമലയുടെ എല്ലാ സവിശേഷതകളുമുണ്ട്. ശബരിമലയ്ക്ക് പോകാൻ ബുദ്ധിമുട്ടുള്ളവർക്കെല്ലാം ഇവിടെ വന്നാൽ ശബരിമല സന്നിധിയിലെത്തിയ അനുഭവമാണ് ഉണ്ടാകുക.
ക്ഷേത്രത്തിലെ കൊടിമരം 40 അടി ഉയരമുള്ളതാണ്. ക്ഷേത്രത്തിന് 125 അടിയും 100 അടിയും താഴെയുള്ള ഒരു ധ്യാനമണ്ഡപത്തിലാണ് മണ്ഡല പൂജയ്‌ക്കും പ്രധാന ഉത്സവത്തിനും തീർഥാടകർക്ക് താമസിക്കാൻ സൗകര്യമൊരുക്കുന്നത്. ഇത് 1,500 ഭക്തരെ ഉൾക്കൊള്ളാൻ പറ്റുന്നതാണ്. ഉത്സവകാലത്തും മറ്റ് പ്രധാന ദിവസങ്ങളിലും പ്രത്യേക സംഗീത പരിപാടികളും മതപ്രഭാഷണങ്ങളും മറ്റ് കലാപരിപാടികളും നടത്താറുണ്ട്.
ഉത്സവദിവസങ്ങളിൽ ഘോഷയാത്രയ്ക്ക് എഴുന്നള്ളിക്കാൻ സ്വർണ രഥവും വെള്ളി രഥവും ക്ഷേത്രത്തിലുണ്ട്. കാർത്തിക ഒന്നാം ദിവസം നവംബർ മാസം മണ്ഡല പൂജകളോടും ബ്രഹ്മോത്സവത്തോടു കൂടി ക്ഷേത്ര ഉത്സവം ആരംഭിക്കുന്നു ഇവിടുത്തെ പൂജകൾ ശബരിമലയിലെ നിയമങ്ങൾക്കനുസൃതമായാണ് നടത്തുന്നത്. ഈ ക്ഷേത്രത്തിൽ നിത്യവും ദർശനം നടത്താം. ഏത് പ്രായത്തിലുള്ളവർക്കും സ്ത്രീ പുരുഷ ഭേദമില്ലാതെ പ്രവേശിക്കാം. ഇരുമുടിക്കെട്ടേന്തിയ ഭക്തർക്ക് മാത്രമാണ് പതിനെട്ടാംപടി കയറാൻ സാധിക്കുക. മറ്റു ഭക്തർക്ക് ശബരിമലയിലെ പോലെ അരികിലൂടെയുള്ള പടികൾ കയറി മുകളിലെത്താം. മണ്ഡലകാലങ്ങളിൽ ഇവിടെ ധാരാളം ഭക്തർ എത്താറുണ്ട്. മലയ്ക്ക് പോകാനുള്ള മാലയും മറ്റും ഇവിടെ പൂജിച്ച് ധരിക്കുന്നവരേറെയാണ്. രാവിലെ അഞ്ചര മുതൽ 11 വരെയും വൈകിട്ട് 5 മുതൽ 9 വരെയുമാണ് ദർശന സമയം Mobile :7010463494
ലേഖകൻ
Dr. P. B. Rajesh
Rama Nivas, Poovathum parambil
Near ESI Dispensary, Eloor East
Udyogamandal P.O, Ernakulam 683501
Email: rajeshastro1963@gmail.com
Phone: 9846033337