നവംബർ 15ന് വൈകിട്ട് 5ന് നടതുറക്കൽ പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണം നവംബർ 16ന് പുലർച്ചെ 3ന് പുതിയ മേൽശാന്തി നടതുറക്കുന്നു. മണ്ഡല കാല പൂജകൾക്കു തുടക്കം ഡിസംബർ 22 രാവിലെ 7ന് തങ്കഅങ്കി ഘോഷയാത്ര ആറന്മുള പാർഥസരാഥി ക്ഷേത്രത്തിൽനിന്നു പുറപ്പെടുന്നു. ഡിസംബർ 25ന് ഉച്ചയ്ക്ക് 12.30ന് തങ്കഅങ്കി ഘോഷയാത്ര

നവംബർ 15ന് വൈകിട്ട് 5ന് നടതുറക്കൽ പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണം നവംബർ 16ന് പുലർച്ചെ 3ന് പുതിയ മേൽശാന്തി നടതുറക്കുന്നു. മണ്ഡല കാല പൂജകൾക്കു തുടക്കം ഡിസംബർ 22 രാവിലെ 7ന് തങ്കഅങ്കി ഘോഷയാത്ര ആറന്മുള പാർഥസരാഥി ക്ഷേത്രത്തിൽനിന്നു പുറപ്പെടുന്നു. ഡിസംബർ 25ന് ഉച്ചയ്ക്ക് 12.30ന് തങ്കഅങ്കി ഘോഷയാത്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നവംബർ 15ന് വൈകിട്ട് 5ന് നടതുറക്കൽ പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണം നവംബർ 16ന് പുലർച്ചെ 3ന് പുതിയ മേൽശാന്തി നടതുറക്കുന്നു. മണ്ഡല കാല പൂജകൾക്കു തുടക്കം ഡിസംബർ 22 രാവിലെ 7ന് തങ്കഅങ്കി ഘോഷയാത്ര ആറന്മുള പാർഥസരാഥി ക്ഷേത്രത്തിൽനിന്നു പുറപ്പെടുന്നു. ഡിസംബർ 25ന് ഉച്ചയ്ക്ക് 12.30ന് തങ്കഅങ്കി ഘോഷയാത്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നവംബർ 15ന് വൈകിട്ട് 5ന് നടതുറക്കൽ
പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണം
നവംബർ 16ന് പുലർച്ചെ 3ന് പുതിയ മേൽശാന്തി നടതുറക്കുന്നു. മണ്ഡല കാല പൂജകൾക്കു തുടക്കം
ഡിസംബർ 22 രാവിലെ 7ന് തങ്കഅങ്കി ഘോഷയാത്ര ആറന്മുള പാർഥസരാഥി ക്ഷേത്രത്തിൽനിന്നു പുറപ്പെടുന്നു.
ഡിസംബർ 25ന് ഉച്ചയ്ക്ക് 12.30ന് തങ്കഅങ്കി ഘോഷയാത്ര പമ്പയിൽ. വൈകിട്ട് 6.30ന് തങ്കഅങ്കി ചാർത്തി അയ്യപ്പന് ദീപാരാധന.
ഡിസംബർ 26ന് 11.30ന് തങ്കഅങ്കി ചാർത്തി മണ്ഡലപൂജ. രാത്രി 10ന് മണ്ഡല കാല തീർഥാടനത്തിനു സമാപനം കുറിച്ച് നട അടയ്ക്കൽ. 

മകരവിളക്ക് തീർഥാടനം
ഡിസംബർ 30 വൈകിട്ട് 5ന് നടതുറക്കൽ
ഡിസംബർ 31 പുലർച്ചെ 3ന് മകരവിളക്കു പൂജകൾക്ക് തുടക്കം
2025 ജനുവരി 11 – എരുമേലി പേട്ടതുള്ളൽ. രാവിലെ അമ്പലപ്പുഴ, ഉച്ചയ്ക്കു ശേഷം ആലങ്ങാട്.
ജനുവരി 12 – പന്തളത്തു നിന്നു തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്നു.
ജനുവരി 13– പമ്പ വിളക്ക്, പമ്പാസദ്യ.
ജനുവരി 14 – തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 5ന് ശരംകുത്തിയിൽ.
മകരസംക്രമപൂജ, വൈകിട്ട് 6.30 തിരുവാഭരണം ചാർത്തി ദീപാരാധന, മകരജ്യേതി ദർശനം.
രാത്രി മാളികപ്പുറം മണിമണ്ഡപത്തിൽ കളമെഴുത്ത്്്, മാളികപ്പുറത്തു നിന്നുള്ള എഴുന്നള്ളത്ത്.
ജനുവരി 15 – വൈകിട്ട് 4ന് അമ്പലപ്പുഴ സംഘത്തിന്റെ കർപ്പൂരാഴി എഴുന്നള്ളത്ത്. വൈകിട്ട് 5ന് ആലങ്ങാട് സംഘത്തിന്റെ താലം എഴുന്നള്ളത്ത്, രാത്രി മാളികപ്പുറം മണിമണ്ഡപത്തിൽ കളമെഴുത്ത്, മാളികപ്പുറത്തു നിന്നുള്ള എഴുന്നള്ളത്ത്.
ജനുവരി 16 – വൈകിട്ട് 5ന് –രാജപ്രതിനിധിക്ക് സന്നിധാനത്ത് വരവേൽപ്, മാളികപ്പുറം മണിമണ്ഡപത്തിൽ കളമെഴുത്ത്, രാത്രി മാളികപ്പുറത്തു നിന്നുള്ള എഴുന്നള്ളത്ത്
ജനുവരി 17 – മാളികപ്പുറം മണിമണ്ഡപത്തിൽ കളമെഴുത്ത്, രാത്രി , മാളികപ്പുറത്തു നിന്നുള്ള എഴുന്നള്ളത്ത്
ജനുവരി 18 – തീർഥാടന കാലത്തെ നെയ്യഭിഷേകം പൂർത്തിയാകുന്നു. രാജപ്രതിനിധിയുടെ കളഭാഭിഷേകം. മാളികപ്പുറം മണിമണ്ഡപത്തിൽ കളമെഴുത്ത്, രാത്രി , മാളികപ്പുറത്തു നിന്നു ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത്
ജനുവരി 19 – തീർഥാടകർക്കുള്ള ദർശനം രാത്രി 10 വരെ മാത്രം. തീർഥാടനത്തിനു സമാപനം കുറിച്ച് മാളികപ്പുറത്ത് ഗുരുതി.
ജനുവരി 20 – രാവിലെ 5ന് തിരുവാഭരണത്തിന്റെ മടക്ക ഘോഷയാത്ര, രാജപ്രതിനിധിയുടെ അയ്യപ്പ ദർശനം, 6.30 മകരവിളക്കു തീർഥാടനം പൂർത്തിയാക്കി നട അടയ്ക്കൽ. താക്കോൽ കൈമാറ്റം.

ADVERTISEMENT

വെർച്വൽ ക്യു
ദർശനത്തിനു വരുന്നവർ വെർച്വൽ ക്യു sabarimalaonline സൈറ്റിൽ ആധാർ നമ്പറും മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും നൽകി ബുക്ക് ചെയ്യണം. 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വെർച്വൽ ക്യു വേണ്ട. ബുക്ക് ചെയ്ത ദിവസം എത്താൻ കഴിയാതെ വന്നാൽ റദ്ദാക്കണം. ആധാർ കാർഡോ കോപ്പിയോ കരുതണം.

വെർച്വൽ ക്യു പരിശോധന
പമ്പാ ഗണപതികോവിലിലാണ് വെർച്വൽ ക്യു പരിശോധന. പാസിലെ ക്യു ആർ സ്കാൻ ചെയ്തും രേഖകൾ പരിശേധിച്ചുമാണു കടത്തിവിടുന്നത്. സ്പേട് ബുക്കിങ് കൗണ്ടറും ഗണപതികോവിൽ പരിസരത്താണ്.
മൊബൈൽ
സന്നിധാനത്ത് പതിനെട്ടാംപടിക്കു മുകളിൽ തിരുമുറ്റത്ത് മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവദിക്കില്ല. അതിനാൽ പടികയറുന്നതിനും വടക്കേനട വഴി ദർശനത്തിനു വരുന്നതിനും മുൻപ് ഫോൺ സ്വിച്ച് ഓഫ് ചെയ്യണം.
ഇൻഷുറൻസ്
വെർച്വൽ ക്യു ബുക്ക് ചെയ്യുന്ന എല്ലാവർക്കും പ്രീമിയമില്ലാതെ 5 ലക്ഷം രൂപയുടെ അപകട മരണ ഇൻഷുറൻസ് ദേവസ്വം ബോർഡ് ലഭ്യമാക്കും. തീർഥാടകർ മരിച്ചാൽ നാട്ടിലെത്തിക്കാനുള്ള ആംബുലൻസ് ചെലവ് കേരളത്തിനകത്ത് 30,000 രൂപ വരെയും ഇതരസംസ്ഥാനങ്ങളിൽ ഒരു ലക്ഷം രൂപ വരെയും ദേവസ്വം ബോർഡ് വഹിക്കും.
സ്പോട് ബുക്കിങ്
പമ്പ, എരുമേലി, സത്രം (വണ്ടിപ്പെരിയാർ) എന്നിവിടങ്ങളിലാണ് സ്പോട് ബുക്കിങ് സൗകര്യം. ആധാർ കാർഡോ കോപ്പിയോ സ്പോട് ബുക്കിങ്ങിനു കൊണ്ടുവരണം. കേന്ദ്രത്തിൽ തീർഥാടകന്റെ ഫോട്ടോ എടുക്കും. ക്യുആർ കോഡ് സ്കാൻ ചെയ്താൽ ഫോട്ടോ ഉൾപ്പെടെ തീർഥാടകന്റെ എല്ലാ വിവരങ്ങളും അറിയാൻ കഴിയുന്ന പാസ് നൽകും.
പാർക്കിങ്,ഫാസ്ടാഗ്
തീർഥാടകരുടെ വാഹനങ്ങളുടെ പ്രധാന പാർക്കിങ് മേഖല നിലയ്ക്കൽ ആണ്. ഇവിടെ നിന്ന് 23 കിലോമീറ്റർ അകലെയാണ് പമ്പ. 10,000 വണ്ടികൾക്കുള്ള പാർക്കിങ് സൗകര്യമാണ് നിലയ്ക്കലിൽ ഉള്ളത്. പമ്പയിൽ ഹിൽടോപ്പ്, ചക്കുപാലം എന്നിവിടങ്ങളിൽ ചെറിയ വാഹനങ്ങൾക്ക് പാർക്കിങ് അനുവദിച്ചിട്ടുണ്ട്.
നിലയ്ക്കലിൽ പാർക്കിങ് ഫീസ് പിരിക്കാൻ ഫാസ്ടാഗ് സംവിധാനമുണ്ട്. ബസിന് 100 രൂപ, മിനി ബസിന് 75 രൂപ, 14 സീറ്റുവരെയുള്ള വാഹനങ്ങൾക്ക് 50 രൂപ, 4 സീറ്റുള്ളവയ്ക്ക് 30 രൂപ, ഓട്ടോ 15 രൂപ.
6 ഭാഷയിൽ മറുപടി
തീർഥാടകരുടെ സംശയങ്ങൾക്ക് വാട്സാപ്പിലൂടെ 6 ഭാഷയിൽ മറുപടി നൽകും. ഇതിനുള്ള ഓട്ടമാറ്റിക് സംവിധാനം പത്തനംതിട്ട ജില്ലാ ഭരണകൂടം തയാറാക്കി.നമ്പർ: 6238008000
ദർശന സമയം
ദിവസം 18 മണിക്കൂറാണ് ക്ഷേത്രനട തുറന്നിരിക്കുന്നത്. പുലർച്ചെ 3 മുതൽ ഒന്നു വരെയും ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 11 വരെയും. പ്രതിദിനം 80,000 പേർക്ക് ദർശനം. ‌
ഇരുമുടിയിൽ ഇവ
പതിനെട്ടാംപടി കയറാൻ ഇരുമുടിക്കെട്ട് വേണം. ചുവപ്പ്, നീല, വെള്ള, കറുപ്പ്, മഞ്ഞ, കാവി നിറങ്ങളിലുള്ള ഇരുമുടിയാകാം. ഇരുമുടിക്കെട്ടിൽ കൊണ്ടുവരാവുന്ന സാധനങ്ങൾ ദേവസ്വം ബോർഡ് പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. കർപ്പൂരം, സാമ്പ്രാണി, പനിനീര് എന്നിവ ഒഴിവാക്കി.
നെയ്ത്തേങ്ങ, കാണിപ്പൊന്ന് (വെറ്റില, പാക്ക്, നാണയം), പതിനെട്ടാംപടിക്കൽ അടിക്കാനുള്ള നാളികേരം, അരി, മഞ്ഞൾ, കുങ്കുമം എന്നിവ മതി. ഭഗവാനു നിവേദിക്കാൻ കഴിയുമെങ്കിൽ മാത്രം അവൽ, മലർ, കൽക്കണ്ടം, മുന്തിരി എന്നിവ കൊണ്ടുവരാം. ഇവ സന്നിധാനത്ത് ഉപേക്ഷിക്കാൻ‍ പാടില്ല.

ADVERTISEMENT

തീർഥാടന വേളയിൽ ശ്രദ്ധിക്കാം
∙ വിവിധ രോഗങ്ങൾക്കായി ചികിത്സ നടത്തുന്നവർ ദർശനത്തിനെത്തുമ്പോൾ ചികിത്സാരേഖകളും കഴിക്കുന്ന മരുന്നുകളും കൈവശം കരുതണം.
· സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ വ്രതകാലത്ത് നിർത്തരുത്
∙ മല കയറുമ്പോഴുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനായി ദർശനത്തിന് എത്തുന്നതിന് ദിവസങ്ങൾക്ക് മുൻപേ നടത്തം ഉൾപ്പെടെയുള്ള ലഘു വ്യായാമങ്ങൾ ചെയ്യാം.
∙ സാവധാനം മലകയറുക. ഇടയ്ക്കു വിശ്രമിക്കുക, ക്ഷീണം, തളർച്ച, നെഞ്ചുവേദന, ശ്വാസതടസം എന്നിവയുണ്ടായാൽ പെട്ടെന്ന് വൈദ്യസഹായം തേടുക
∙ തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, ഭക്ഷണത്തിന് മു‍ൻ‍പ് കൈകൾ സോപ്പിട്ടു കഴുകുക
∙ പഴങ്ങൾ നന്നായി കഴുകിയതിന് ശേഷം മാത്രം കഴിക്കുക, പഴകിയതും തുറന്നുവച്ചതുമായ ആഹാരം ഒഴിവാക്കുക
∙ പാമ്പുകടിയേറ്റാൽ പെട്ടെന്ന് വൈദ്യസഹായം തേടുക. പാമ്പ് വിഷത്തിനെതിരെയുള്ള മരുന്ന് ലഭ്യമാണ്

ചിത്രം∙ മനോരമ ഓൺലൈൻ

വഴിപാട് നിരക്ക് ശബരിമല
∙ അരവണ 100 രൂപ
∙ അപ്പം (7 എണ്ണം) 45 രൂപ
∙ നെയ്യഭിഷകം 10 രൂപ
∙ ഗണപതി ഹോമം 375 രൂപ
∙ നി‌ത്യപൂജ 4000 രൂപ
∙ ഉച്ച പൂജ 3000 രൂപ
∙ ഉഷ പൂജ 1500 രൂപ
∙ കളഭാഭിഷേകം 38,400 രൂപ
∙ പടിപൂജ 1,37,900 രൂപ
∙ ഉദയാസ്തമനപൂജ 61,800 രൂപ
∙ സഹസ്ര കലശം 91,250
∙ ലക്ഷാർച്ചന 12,500
∙ തുലാഭാരം 625 രൂപ
∙ ഉത്സവബലി 37,500 രൂപ
∙ അഷ്ടാഭിഷേകം 6000 രൂപ
∙ പുഷ്പാഭിഷേകം 12,500 രൂപ
∙ ആടിയശിഷ്ടം നെയ്യ് (100 എംഎൽ) 100 രൂപ
∙ മുഴുക്കാപ്പ് 950 രൂപ

ADVERTISEMENT

മാളികപ്പുറം
∙ ഭഗവതിസേവ 250 രൂപ
∙ മഞ്ഞൾ കുങ്കുമം അഭിഷേകം 50 രൂപ
∙ മാല, വടി പൂജ 25 രൂപ
∙ നവഗ്രഹപൂജ 450 രൂപ
∙ ഒറ്റഗ്രഹപൂജ 100 രൂപ
∙ അഷ്ടോത്തര അർച്ചന 30 രൂപ
∙ സ്വയംവരാർച്ചന 50 രൂപ
∙ മലർ നിവേദ്യം 20 രൂപ

പ്രധാന ഫോൺ നമ്പറുകൾ‌–(കോഡ് 04735)
തന്ത്രി– 202625
ശബരിമല മേൽശാന്തി– 202999
മാളികപ്പുറം മേൽശാന്തി– 202407
ശബരിമല കീഴ്ശാന്തി – 202988
∙ഗവ ആശുത്രി
സന്നിധാനം – 202101
പമ്പ– 203318
നീലിമല– 203384
അപ്പാച്ചിമേട്– 202050
∙ആയുർവേദ ആശുപത്രി
സന്നിധാനം– 202142
പമ്പ–203536
ഹോമിയോ ആശുപത്രി
സന്നിധാനം –202483
പമ്പ–203537
അടിയന്തര വൈദ്യ സഹായത്തിന് : 04735 203232

ദേവസ്വം ബോർഡ്
ശബരിമല എക്സിക്യൂട്ടീവ് ഓഫിസ് –202026
ശബരിമല എക്സിക്യൂട്ടീവ് ഓഫിസർ– 202028
അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ–ശബരിമല– 202038
അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ പമ്പ–203442

∙ പൊലീസ്
പൊലീസ് ഹെൽപ് ലൈൻ നമ്പർ : 14432
കൺട്രോൾ റൂം അലർട്ട് നമ്പർ : 9497931290
കൺട്രോൾ റൂം ഇ മെയിൽ ഐഡി : sppta.pol@kerala.gov.in

പൊലീസ് കൺട്രോൾ റൂം
ശബരിമല – 2020216
പമ്പ– 203386
പൊലീസ്
സ്റ്റേഷൻ ശബരിമല–202014
പമ്പ– 203412

English Summary:

Discover the divine journey of the Mandala-Makaravilakku pilgrimage to Sabarimala. Learn about the rituals, processions, and auspicious timings for this sacred pilgrimage to Lord Ayyappan.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT