വീണ്ടും മണ്ഡലകാലം. വഴികളെല്ലാം ശബരിമലയിലേക്ക്. ശരണം വിളിച്ചു സ്വാമിപാദം തേടി നീങ്ങുന്ന തീർഥാടകരാണ് ഇനി എവിടെയും. സമുദ്ര നിരപ്പിൽനിന്ന് 1,260 മീറ്റർ (4,134 അടി) ഉയരത്തിൽ 18 മലകൾക്കു നടുവിലായാണു ശബരിമല ക്ഷേത്രം. കുത്തനെയുള്ള മലകൾ കയറി വേണം സന്നിധാനത്തെത്താൻ. യാത്ര തുടങ്ങും മുൻപ് മനസ്സിനെയും

വീണ്ടും മണ്ഡലകാലം. വഴികളെല്ലാം ശബരിമലയിലേക്ക്. ശരണം വിളിച്ചു സ്വാമിപാദം തേടി നീങ്ങുന്ന തീർഥാടകരാണ് ഇനി എവിടെയും. സമുദ്ര നിരപ്പിൽനിന്ന് 1,260 മീറ്റർ (4,134 അടി) ഉയരത്തിൽ 18 മലകൾക്കു നടുവിലായാണു ശബരിമല ക്ഷേത്രം. കുത്തനെയുള്ള മലകൾ കയറി വേണം സന്നിധാനത്തെത്താൻ. യാത്ര തുടങ്ങും മുൻപ് മനസ്സിനെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീണ്ടും മണ്ഡലകാലം. വഴികളെല്ലാം ശബരിമലയിലേക്ക്. ശരണം വിളിച്ചു സ്വാമിപാദം തേടി നീങ്ങുന്ന തീർഥാടകരാണ് ഇനി എവിടെയും. സമുദ്ര നിരപ്പിൽനിന്ന് 1,260 മീറ്റർ (4,134 അടി) ഉയരത്തിൽ 18 മലകൾക്കു നടുവിലായാണു ശബരിമല ക്ഷേത്രം. കുത്തനെയുള്ള മലകൾ കയറി വേണം സന്നിധാനത്തെത്താൻ. യാത്ര തുടങ്ങും മുൻപ് മനസ്സിനെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീണ്ടും മണ്ഡലകാലം. വഴികളെല്ലാം ശബരിമലയിലേക്ക്. ശരണം വിളിച്ചു സ്വാമിപാദം തേടി നീങ്ങുന്ന തീർഥാടകരാണ് ഇനി എവിടെയും. സമുദ്ര നിരപ്പിൽനിന്ന് 1,260 മീറ്റർ (4,134 അടി) ഉയരത്തിൽ 18 മലകൾക്കു നടുവിലായാണു ശബരിമല ക്ഷേത്രം. കുത്തനെയുള്ള മലകൾ കയറി വേണം സന്നിധാനത്തെത്താൻ. യാത്ര തുടങ്ങും മുൻപ് മനസ്സിനെയും ശരീരത്തെയും അതിനായി പാകപ്പെടുത്തുന്നതിനുകൂടിയാണ് 41 ദിവസത്തെ വ്രതം നോക്കുന്നത്. ദർശനത്തിനെത്തുന്ന ഭക്തനും ശ്രീകോവിലിൽ കുടികൊള്ളുന്ന അയ്യപ്പ സ്വാമിയും ഇവിടെ ഒന്നാണ്. കാരുണ്യത്തിന്റെ ഭഗവത് രൂപമാണ് അയ്യപ്പ സ്വാമി. ഭട്ടബന്ധം പൂണ്ട് ചിന്മുദ്രയോടെ വിളങ്ങുന്ന അയ്യപ്പ സ്വാമി ഭക്ത ലക്ഷങ്ങൾക്ക് അഭയവരദനാണ്. വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന ദേവൻ. ഒരു നിമിഷം, അയ്യനെയൊന്നു കണ്ടാൽ മതി. ഭക്തരുടെ മനം കുളിരും, പ്രാർഥനയിലലിയും ഇൗ തിരുസന്നിധാനം... 

ശരണപാതയിൽ
എരുമേലിയിൽ തുടങ്ങി അഴുത നദിയും കല്ലിടാംകുന്നും കരിമലയും വലിയാനവട്ടവുമൊക്കെ പിന്നിട്ട് കാനനപാതയിലൂടെ നടന്നെത്തുന്ന തീർഥാടകർ ഏറെയാണ്. പമ്പയിലെത്തി, മറ്റുവഴികളിലൂടെയെത്തുന്ന തീർഥാടകർക്കൊപ്പം ശരണമന്ത്രങ്ങളുമായി ഇവർ മലകയറിസന്നിധാനത്തെത്തുന്നു. തീർഥാടകർ പിന്നിടുന്ന പ്രധാന കേന്ദ്രങ്ങൾ ഇതാണ്.

ADVERTISEMENT

1. എരുമേലി
കന്നി അയ്യപ്പന്മാർ എരുമേലിയിൽ പേട്ട തുള്ളി വേണം ശബരിമല ദർശനം നടത്തേണ്ടത്. നാട്ടിൽ മുഴുവൻ നാശം വരുത്തിയ മഹിഷിയെ അയ്യപ്പൻ നിഗ്രഹിച്ചത് എരുമേലിയിലാണ്. ആ സ്മരണ പുതുക്കിയാണ് എരുമേലി പേട്ടതുള്ളൽ. മഹിഷി നിഗ്രഹത്തിനു ശേഷം മണികണ്ഠനും പരിവാരങ്ങളും ശബരിമലയിലേക്കു കാൽനടയായി പോയത് കരിമല വഴിയാണ്. കുത്തനെയുള്ള കഠിനമായ കയറ്റവും ഇറക്കവും വന്യമൃഗ ശല്യവുമുണ്ടെങ്കിലും കരിമല വഴിയള്ള കാനന യാത്ര തീർഥാടകർ പുണ്യമായാണു കരുതുന്നത്.
2. പേരൂർത്തോട്
എരുമേലിയിൽ നിന്നു മുണ്ടക്കയം റോഡിലൂടെ മൂന്നര കിലോമീറ്റർ നടന്നാൽ പേരൂർത്തോടായി. കാനന യാത്രയിൽ അയ്യപ്പസ്വാമി ആദ്യം വിശ്രമിച്ച സ്ഥലം.
3. ഇരുമ്പൂന്നിക്കര
പേരൂർത്തോട്ടിൽനിന്നു ഒന്നര കിലോമീറ്റർ നടന്നാൽ ഇരുമ്പൂന്നിക്കരയായി. അവിടെ ക്ഷേത്രമുണ്ട്. അൽപം നടന്നുനീങ്ങിയാൽ കോയിക്കൽക്കാവായി. കാനന പാത ഇവിടെ തുടങ്ങുന്നു.
4. കാളകെട്ടി
മഹിഷിയെ നിഗ്രഹിച്ച ശേഷം മണികണ്ഠൻ നടത്തിയ ആനന്ദ നൃത്തം കാണാനെത്തിയ പരമശിവൻ തന്റെ വാഹനമായ കാളയെ കെട്ടിയ സ്ഥലമാണെന്നാണ് വിശ്വാസം. ഇവിടെ ശിവ ക്ഷേത്രമുണ്ട്. പേരൂർത്തേട്ടിൽ നിന്ന് 8 കിലോമീറ്റർ ദൂരം.
5. അഴുത
കാളകെട്ടിയിൽ നിന്നു 2 കിലേമീറ്റർ നടന്നാൽ അഴുത. ഇവിടെ നദിയുടെ രണ്ട് കരയിലുമായി തീർഥാടകരുടെ വലിയ താവളങ്ങളുണ്ട്. അഴുതയിൽ മുങ്ങിക്കുളിച്ച് കല്ലും എടുത്താണ് തുടർന്നുള്ള യാത്ര. പെരിയാർ കടുവ സങ്കേതം ഇവിടെ തുടങ്ങുന്നു.
6. കല്ലിടാംകുന്ന്
രണ്ട് കിലോമീറ്റർ കുത്തനെയുള്ള കയറ്റം കയറി എത്തുന്നത് കല്ലിടാംകുന്നിലേക്ക്. മഹിഷിയുടെ ദേഹം മണികണ്ഠനും പരിവാരങ്ങളും കല്ലിട്ടു മൂടിയതിന്റെ ഓർമയുമായി അഴുതയിൽ മുങ്ങി എടുത്ത കല്ലിട്ടാണു കല്ലിടാംകുന്നിൽ ദേവനെ നമസ്കാരിക്കുന്നത്.
7. മുക്കുഴി
കല്ലിടാംകുന്നിൽ നിന്നുള്ള പാത ചെന്നെത്തുന്നത് മുക്കുഴിയിലാണ്. വലിയ താവളമാണ് മുക്കുഴി. രാത്രിയിൽ വിശ്രമിക്കാൻ വിരിഷെഡുകൾ വനം വകുപ്പ് ഒരുക്കിയിട്ടുണ്ട്.
8. വെള്ളാരംചെറ്റ
തീർഥാടകർക്ക് രാത്രി വിശ്രമിക്കാൻ വനംവകുപ്പ് സൗകര്യം ഒരുക്കിയിട്ടുണ്ട്. വെള്ളാരംചെറ്റ കഴിഞ്ഞാൽ കരിമലയ്ക്കുള്ള കുത്തുകയറ്റമാണ്. അതിനാൽ ഇവിടെ വിശ്രമിച്ച ശേഷം പോകുന്നതാണ് ഉചിതം.
9. കരിമല
കറുത്തമണ്ണിന്റെ കരുത്തിൽ കുത്തനെയുള്ള മലയാണു കരിമല. കരിമല കയറ്റത്തിന് 7 തട്ടുകൾ ഉണ്ട്. കരിമല ദേവന് കാണിക്കയിട്ട് നാളികേരം ഉടച്ചു പ്രാർഥിച്ചാണു നീങ്ങുന്നത്. കയറ്റം പോലെ കഠിനമാണ് ഇറക്കവും.
10. വലിയാനവട്ടം
കരിമല ഇറങ്ങി എത്തുന്നത് വലിയാനവട്ടത്തേക്ക്. പമ്പ പോലെ വിശാലമായ താവളം. രാത്രി വിശ്രമിക്കുന്നതിനു വനംവകുപ്പ് വിരിഷെഡുകൾ ഒരുക്കിയിട്ടുണ്ട്. തിരുവാഭരണ ഘോഷയാത്രയുടെ ഉച്ച സമയത്തെ വിശ്രമവും ഇവിടെ.
11. പമ്പ
വലിയാനവട്ടത്തു നിന്നു രണ്ട് കിലോമീറ്റർ ദൂരം. വാഹനത്തിൽ വരുന്ന തീർഥാടകരുമായി പമ്പാഗണപതികോവവിലിലാണ് സംഗമിക്കുന്നത്. പത്തനംതിട്ടയിൽ നിന്നു വടശേരിക്കര, ളാഹ, പ്ലാപ്പള്ളി വഴി പമ്പയ്ക്ക് 74 കിലോമീറ്റർ ദൂരമുണ്ട്. എരുമേലിയിൽ നിന്നു കണമല, ഇലവുങ്കൽ വഴി 54 കിലോമീറ്ററും. പമ്പാ സ്നാനം പരമ പവിത്രമാണ്. പിതൃപ്രീതിക്കായി ബലിയിടാനും സൗകര്യം.
12. പമ്പ ഗണപതികോവിൽ
വിഘ്നങ്ങൾ അകറ്റാൻ വിഘ്നേശ്വരനു നാളികേരം ഉടച്ച് ഉപദേവന്മാരെ തൊഴുതാണു സന്നിധാനത്തേക്കു പോകുന്നത്. ഇരുമുടി ഇല്ലാതെ വരുന്നവർക്ക് പമ്പയിൽ കെട്ട് നിറയ്ക്കാനുള്ള സൗകര്യവും ഉണ്ട്.
13. നീലിമല
നീലിമല അടിവാരത്തു വഴി രണ്ടായി പിരിയുന്നു. നീലിമല പാതയും സ്വാമി അയ്യപ്പൻ റോഡുമായി. പമ്പയിൽ നിന്നു സന്നിധാനം വരെ ശരംകുത്തി വഴി 4.5 കിലോമീറ്ററാണ് ദൂരം.
നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം. ചന്ദ്രാനന്ദൻ റോഡ് വഴി സന്നിധാനത്തേക്ക് 3 കിലോമീറ്ററും സ്വാമി അയ്യപ്പൻ റോഡിലൂടെ മരക്കൂട്ടം, ചന്ദ്രാനന്ദൻ റോഡ് വഴി സന്നിധാനത്തേക്ക് 3.5 കിലോമീറ്ററുമാണ് ദൂരം. തീർഥാടകരെ നീലിമല വഴിയാണ് കടത്തിവിടുന്നത്.
14. അപ്പാച്ചിമേട്
പല തട്ടുകളായുള്ള നീലിമല കയറി എത്തുന്നത് അപ്പാച്ചിമേട്ടിലേക്കാണ്. ഭൂതനാഥന്റെ ആജ്ഞാകാരനായ കടുരവൻ ദുർദേവതകളെ അടക്കി പരിപാലിക്കുന്ന സ്ഥലമാണ് അപ്പാച്ചിമേട്. ദുർദേവതകളുടെ പ്രീതിക്കായി അവിടെ ഇരുവശത്തുമുള്ള അപ്പാച്ചി, ഇപ്പാച്ചി കുഴികളിൽ ഉണ്ട വഴിപാട് നടത്തണം.
15. ശബരിപീഠം
ശബരി തപസ് അനുഷ്ഠിച്ച സ്ഥലമാണ് ശബരിപീഠം. കാനനത്തിലെ 7 കോട്ടകളിൽ ഒന്നാണ് ശബരിപീഠം. ശബരിക്കു മോക്ഷം കിട്ടിയ സ്ഥാനം കൂട‌ിയാണിത്. നാളികേരം ഉടച്ച് വഴിപാട് നടത്തി നടന്നു നീങ്ങാം.
16. മരക്കൂട്ടം
ശരംകുത്തി പാത, നീലിമല പാത, ചന്ദ്രനന്ദൻ റോഡ്, സ്വാമി അയ്യപ്പൻ റോഡ് എന്നിവ സംഗമിക്കുന്നത് മരക്കൂട്ടത്താണ്.
17. ശരംകുത്തി
മറവപ്പടയെ തുരത്തി നീങ്ങിയ അയ്യപ്പനും സംഘവും തങ്ങളുടെ കൈവശമുള്ള ആയുധങ്ങൾ ഉപേക്ഷിച്ച സ്ഥലമാണ് ശരംകുത്തി. എരുമേലിയിൽ പേട്ടതുള്ളി കന്നി അയ്യപ്പന്മാർ കൊണ്ടുവരുന്ന ശരക്കോൽ നിക്ഷേപിക്കുന്നതും ഇവിടെയാണ്.

നിലയ്ക്കൽ
വാഹനത്തിൽ എത്തുന്ന തീർഥാടകരുടെ പ്രധാന കേന്ദ്രമാണ് നിലയ്ക്കൽ. ശബരിമലയുടെ അടിസ്ഥാന താവളം. ഇവിടെ നിന്നു പമ്പയിലേക്ക് 23 കിലോമീറ്റർ. നിലയ്ക്കലിൽ 2 ക്ഷേത്രമുണ്ട്. നിലയ്ക്കൽ മഹാദേവ ക്ഷേത്രവും പള്ളിയറക്കാവ് ദേവീ ക്ഷേത്രവും. ഇവിടെ 8000 വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യം ഉണ്ട്. കൂടാതെ 2000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള അധിക സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ADVERTISEMENT

വാഹനത്തിലെത്താൻ വഴി ഇങ്ങനെ
ശബരമലയ്ക്ക് വാഹനത്തിലെത്താൻ 2 പാതകളാണുള്ളത്. എരുമേലിയിൽ നിന്നു കണമല, ഇലവുങ്കൽ വഴിയും പത്തനംതിട്ടയിൽനിന്നു വടശേരിക്കര, ളാഹ, പ്ലാപ്പള്ളി വഴിയും. എരുമേലിയിൽ നിന്നു പമ്പയിലേക്ക് 51 കിലോമീറ്ററാണ് ദൂരം. പത്തനംതിട്ടയിൽനിന്ന് 74 കിലോമീറ്ററും. വണ്ടിപ്പെരിയാർ സത്രത്തിൽനിന്നു കാൽനടയായും സന്നിധാനത്തെത്താം.

English Summary:

Embark on a virtual pilgrimage to Sabarimala, exploring the sacred journey devotees undertake to seek Lord Ayyappan's blessings. Discover the traditions, rituals, and breathtaking landscapes of this spiritual adventure.