30 വയസ്സിന് ശേഷം സാമ്പത്തിക ഉന്നതി നേടുന്ന 5 നക്ഷത്രക്കാർ
ജീവിതത്തിൽ പ്രതീക്ഷിച്ചപോലെ നേട്ടങ്ങൾ അനുഭവത്തിൽ വരാനിടയുള്ള ചില നക്ഷത്രക്കാരുണ്ട്. ജനന സമയമനുസരിച്ചു അനുകൂലഫലങ്ങളിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകാമെങ്കിലും പൊതുവെ ഈ നാളുകാർക്കു 30 വയസ്സിനു ശേഷം സാമ്പത്തിക സ്ഥിരതയോടെ മുന്നേറാൻ സാധിക്കും.

കാർത്തിക : കാർത്തിക കീർത്തി നേടും എന്നൊരു ചൊല്ലുണ്ട്. കാർത്തിക നക്ഷത്രത്തിൽ ദേവത അഗ്നി ആകയാൽ ഏതുമേഖലയിലും ജ്വലിക്കുന്ന നക്ഷത്രക്കാർ എന്നാണ് പൊതുവെ പറയാറ്. കാർത്തികയിൽ ജനിച്ചവർ തേജസ്വികളും പ്രഭുതുല്യരും വിദ്യയോടും ധനത്തോടും കൂടിയവരായിരിക്കും. എതിർപ്പുകളെ അതിജീവിച്ചും എന്തു ത്യാഗം സഹിച്ചും ഇവർ ലക്ഷ്യത്തിലെത്തിച്ചേരും.
തിരുവാതിര :തിരുവാതിര നക്ഷത്രജാതർ അനവധി വിഷയങ്ങളിൽ പരിജ്ഞാനമുളളവരും ധനസമ്പാദനത്തിൽ അതീവ ശ്രദ്ധാലുക്കളുമാണ്. ഇവരുടെ ജീവിതത്തിൽ ഭാഗ്യാനുഭവങ്ങൾ കൂടുതലായി അനുഭവപ്പെടും. മറ്റുളളവരുടെ കീഴിൽ ജോലി ചെയ്യാൻ ഇവർ ഇഷ്ടപ്പെടുന്നില്ല. ബുധന്റെ രാശിയിലെ ജനനമാകയാൽ ബുദ്ധിയുളളവരായിരിക്കും. 32 മുതൽ 42 വയസ്സുവരെ ഇക്കൂട്ടർക്ക് മികച്ച സമയമാണ്.
മകം: ജീവിതത്തിന്റെ ആദ്യനാളുകൾ അൽപം ക്ലേശകരമെങ്കിലും പിന്നീട് തൊട്ടതെല്ലാം പൊന്നാക്കുന്ന നക്ഷത്രക്കാരാണ് മകം നാളുകാർ. 27 വയസ്സിനു മുന്നേ വരുമാന മാർഗം കണ്ടെത്താൻ ബുദ്ധിമുട്ടുമെങ്കിലും പിന്നീട് കുടുംബത്തിന്റെ ഉയർച്ച ഇക്കൂട്ടരിലൂടെ ആവും. സമ്പത്തും സേവകരും ഉണ്ടാകും. സമൂഹത്തിലെ ഉന്നതരുമായി സൗഹൃദവും അതിലൂടെ നേട്ടങ്ങളും ലഭിക്കാം.
ഉത്രാടം:ജീവിതത്തിൽ യൗവനത്തിന്റ രണ്ടാംഘട്ടം മുതലാണ് ഇക്കൂട്ടർക്ക് കൂടുതൽ പുരോഗതി ദൃശ്യമാകുന്നത്. കുട്ടിക്കാലം മുതലേ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടതായി വരാം. എന്നാൽ പിന്നീട് ഉയർന്ന ജോലി ലഭിക്കുകയും 30 നു ശേഷം സമ്പാദ്യം വർധിപ്പിക്കുന്നതിനും ഇക്കൂട്ടർക്ക് യോഗം കാണുന്നു.
അവിട്ടം: സ്വാഭാവികമായി നല്ല ആരോഗ്യമുള്ളവരും പണം സമ്പാദിക്കുന്നതിൽ മിടുക്കുള്ളവരുമാണ് അവിട്ടം നക്ഷത്രക്കാർ. രഹസ്യം സൂക്ഷിക്കാനുള്ള കഴിവും കർക്കശ രീതിയിലുള്ള പെരുമാറ്റവും ഇവരുടെ പ്രത്യേകതകളാണ്. വളരെ വേഗം തീരുമാനമെടുക്കാൻ കഴിവുള്ള ഇക്കൂട്ടർ എല്ലാ മേഖലയിലും മികച്ച വിജയം നേടുവാൻ കഴിയും. വൈകാരികമായി വിഷമം നേരിടുന്ന സാഹചര്യങ്ങൾ ഉണ്ടാകുമെങ്കിലും സാമ്പത്തികരംഗം സ്ഥിരതയുള്ളതായിരിക്കും. ഉദ്യോഗത്തിൽ ഉന്നതസ്ഥാനം ലഭിക്കാം.
രേവതി :എല്ലാ ആശയങ്ങളെയും സ്വീകരിക്കാനും പ്രവർത്തിപഥത്തിൽ കൊണ്ടുവരാനുമുള്ള കഴിവ് രേവതി നക്ഷത്രക്കാര്‍ക്കുണ്ട്. കഠിനമായ ഏതു പ്രശ്നവും പരിഹരിക്കാൻ കഴിവുള്ളവരാണ് ഇക്കൂട്ടർ. കഠിന പരിശ്രമത്താൽ എല്ലാ മേഖലയിലും വിജയിക്കുവാൻ കഴിയും.