കഷ്ടപ്പാടുകൾ മാറി സാമ്പത്തികമായ ഉയർച്ചയുണ്ടാകാൻ എന്ത് ചെയ്യണം?
സാമ്പത്തിക ഉന്നതിയുണ്ടാകാൻ എന്തു ചെയ്യണം എന്നറിയാതെ പലരും വലിയ വിഷമത്തിലാണ്. അത്തരം പ്രതിസന്ധികൾ ചെയ്യാൻ ഏറ്റവും ഉത്തമമായ മാർഗം വരാഹിദേവിയെ പ്രാർത്ഥിക്കുക എന്നതാണ്.അസുര രാജാവായ ഹിരണ്യകശിപുവിനെ വധിച്ച ശേഷം കലി അടങ്ങാതിരുന്ന നരസിംഹത്തെ സമാധാനിപ്പിക്കാനായാണ് വരാഹി അവതരിച്ചത് എന്നാണ് ഐതിഹ്യം. ദേവി

സാമ്പത്തിക ഉന്നതിയുണ്ടാകാൻ എന്തു ചെയ്യണം എന്നറിയാതെ പലരും വലിയ വിഷമത്തിലാണ്. അത്തരം പ്രതിസന്ധികൾ തരണം ചെയ്യാൻ ഏറ്റവും ഉത്തമമായ മാർഗം വരാഹിദേവിയെ പ്രാർഥിക്കുക എന്നതാണ്.അസുര രാജാവായ ഹിരണ്യകശിപുവിനെ വധിച്ച ശേഷം കലി അടങ്ങാതിരുന്ന നരസിംഹത്തെ സമാധാനിപ്പിക്കാനായാണ് വരാഹി അവതരിച്ചത് എന്നാണ് ഐതിഹ്യം. ദേവി ഭഗവാന്റെ മടിയിൽ ഇരുന്നു സമാധാനിപ്പിച്ചു. അതിനുശേഷം അവർ സ്വർഗത്തിലേക്ക് മടങ്ങി. ഭക്തിയോടെയും പൂർണ വിശ്വാസത്തോടു കൂടിയും പ്രാർഥിക്കുന്നവരെ വരാഹി ദേവി അനുഗ്രഹിക്കും. വരാഹിയുടെ രൂപം ഉഗ്രമാണ്, എന്നാൽ ദേവി ഒരു കുട്ടിയാണ്. എപ്പോഴും തന്റെ ഭക്തരോട് സ്നേഹവും വാത്സല്യവും നിറഞ്ഞവളാണ്. പൂർണമനസ്സോടെ പ്രാർഥിച്ചാൽ ദേവി തന്റെ ഭക്തന്റെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റും എന്നാണ് വിശ്വാസം.
നല്ല ഉദ്ദേശത്തോടെയുള്ള പ്രാർഥനകളെല്ലാം ദേവി കേൾക്കും. എന്നാൽ മറ്റുള്ളവരെ ദ്രോഹിക്കണമെന്ന രീതിയിലുള്ള ആഗ്രഹങ്ങൾക്ക് ശിക്ഷ നൽകുകയും ചെയ്യും. വരാഹി മന്ത്രം ജപിക്കുന്നവരുടെ പാതയിലെ എല്ലാ പ്രതിബന്ധങ്ങളും നീക്കുകയും സർവ ഐശ്വര്യവും സമ്പത്തും നൽകി അനുഗ്രഹിക്കുകയും ചെയ്യും.ദേവീ പൂജയ്ക്കായി മുറിയിൽ ഒരു ചെറിയ സ്ഥലം അലങ്കരിച്ച് ദേവിയുടെ ചിത്രം സ്ഥാപിക്കണം. ഇവിടം പൂക്കൾ കൊണ്ട് അലങ്കരിച്ചതിന് ശേഷം വിളക്ക് കത്തിച്ച് പ്രാർഥിക്കാം. മൺവിളക്കിൽ ചതുരാകൃതിയിലുള്ള ചെറിയ കടും നീല നിറത്തിലുള്ള തുണിയെടുത്ത് അതിൽ കുറച്ച് വെള്ള കടുകിട്ട് ഒരു കിഴി കെട്ടാം. ഈ കിഴി മൺചിരാതിലിട്ട് എള്ളെണ്ണ ഉപയോഗിച്ച് വിളക്ക് തെളിയിക്കാം, ഇത് വീട്ടിൽ തന്നെ ചെയ്യാവുന്നതാണ്. മരച്ചീനി വയ്ക്കുന്നതും വരാഹി ദേവിയെ പ്രീതിപ്പെടുത്തുന്നു. ദേവിക്ക് മറ്റ് നിവേദ്യവും അർപ്പിക്കാം.
വരാഹി ദേവിയെ പ്രീതിപ്പെടുത്താൻ എല്ലാ ശനിയാഴ്ചയും പൂജ നടത്താം. രാവിലെ 6 മുതൽ വൈകിട്ട് 7 വരെയും അല്ലെങ്കിൽ രാത്രി 8 മുതൽ 9 വരെയും ഈ പൂജ ചെയ്യാം. എട്ട് ശനിയാഴ്ച തുടർച്ചയായി ഈ പൂജ ചെയ്യണം. വീട്ടിൽ ഇത് ചെയ്യാൻ കഴിയാത്തവർക്ക് അടുത്തുള്ള ഏത് ക്ഷേത്രത്തിലും ഈ പൂജ നടത്താം. പൂജ നിങ്ങളുടെ ജീവിതത്തിലേക്ക് കൂടുതൽ നല്ല കാര്യങ്ങളെ ആകർഷിക്കും. ജീവിതത്തിൽ ധാരാളം അവസരങ്ങൾ തന്ന് അനുഗ്രഹിക്കും. നിങ്ങളെ ശല്യപ്പെടുത്തുന്ന ശത്രുക്കൾ ഉണ്ടെങ്കിൽ ഈ പൂജ ശത്രുത ഇല്ലാതാക്കും. വരാഹി ദേവി മാനസിക ശക്തി നൽകുകയും കഷ്ടപ്പാടുകൾ അവസാനിപ്പിക്കുകയും ജീവിതത്തിൽ കൂടുതൽ സമ്പത്ത് നൽകുകയും ചെയ്യും. വരാഹി ദേവിയെ ആരാധിക്കാൻ തുടങ്ങുമ്പോൾ തന്നെ പണത്തിന്റെ എല്ലാ പ്രശ്നങ്ങളും അവസാനിക്കുന്നതായി കാണാൻ കഴിയും. വരാഹി ദേവിയുടെ അനുഗ്രഹം ലഭിക്കുമ്പോൾ തന്നെ നമ്മെ അലട്ടുന്ന മറ്റെല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനാകും. വരാഹി മന്ത്രം 108 തവണയെങ്കിലും ജപിക്കുന്നതും ഉത്തമമാണ്. സമയമില്ലാത്തവർ കുറഞ്ഞത് മൂന്ന് തവണയെങ്കിലും ഈ മന്ത്രം ജപിക്കാം. വരാഹിയെ ആരാധിക്കുമ്പോഴോ ക്ഷേത്രദർശനം നടത്തുമ്പോഴോ മന്ത്രം ജപിക്കുന്നത് ഉത്തമമാണ്.
ഓം ക്ലീം വരാഹമുകി ഹ്രീം സിദ്ധി സ്വരൂപിണി ശ്രീം തന വസംഗരീ ദാനം വർഷയ സ്വാഹ എന്നാണ് വാരാഹിദേവി മൂലമന്ത്രം. മന്ത്രങ്ങൾ എപ്പോഴും ഗുരുവിന്റെ ഉപദേശത്തോടെ മാത്രം ജപിക്കുക. മറ്റേതെങ്കിലും മന്ത്രം ജപിക്കുന്നുണ്ടെങ്കിൽ അത് നിർത്തിവയ്ക്കാതെ വേണം ഇത് ചെയ്യാൻ.
ലേഖകൻ
Dr. P. B. Rajesh
Rama Nivas, Poovathum parambil
Near ESI Dispensary, Eloor East
Udyogamandal P.O, Ernakulam 683501
Email: rajeshastro1963@gmail.com
Phone: 9846033337