വ്യാഴത്തിന്റെ രാശിമാറ്റം എങ്ങനെ ബാധിക്കും? കഷ്ടകാലം എന്നു മാറും?
വ്യാഴത്തിന്റെ രാശിമാറ്റം എങ്ങനെ ബാധിക്കുമെന്നറിയാൻ ഏതു നക്ഷത്രത്തിൽ, ഏതു കൂറിൽ പെടുന്നു എന്നറിഞ്ഞാൽ മതി. വ്യാഴത്തിന്റെ ഈ രാശിമാറ്റം ഓരോ കൂറുകാരെയും വ്യത്യസ്ത തരത്തിലാണു ബാധിക്കുക. ഏതാണ്ട് ഒരു വർഷമാണ് വ്യാഴം ഒരു രാശിയിൽ നിൽക്കുക. 2025 മേയ് 14ന് വ്യാഴം ഇടവത്തിൽ നിന്നു മിഥുനത്തിലേക്കു കടക്കും. വ്യാഴം

വ്യാഴത്തിന്റെ രാശിമാറ്റം എങ്ങനെ ബാധിക്കുമെന്നറിയാൻ ഏതു നക്ഷത്രത്തിൽ, ഏതു കൂറിൽ പെടുന്നു എന്നറിഞ്ഞാൽ മതി. വ്യാഴത്തിന്റെ ഈ രാശിമാറ്റം ഓരോ കൂറുകാരെയും വ്യത്യസ്ത തരത്തിലാണു ബാധിക്കുക. ഏതാണ്ട് ഒരു വർഷമാണ് വ്യാഴം ഒരു രാശിയിൽ നിൽക്കുക. 2025 മേയ് 14ന് വ്യാഴം ഇടവത്തിൽ നിന്നു മിഥുനത്തിലേക്കു കടക്കും. വ്യാഴം അനുകൂലമായ കാലമാണ് ദൈവാധീനമുള്ള സമയമായി കണക്കാക്കുന്നത്. അല്ലാത്ത സമയത്തെയാണ് സാധാരണയായി സമയം നല്ലതല്ല കഷ്ടകാലമാണ് എന്നൊക്കെ പറയുന്നത്.
വ്യാഴം അഷ്ടമത്തിൽ സഞ്ചരിക്കുന്നതാണ് 12 വർഷത്തിലേക്കും വച്ച് ഏറ്റവും മോശമായ കാലം. പുതിയ സംരംഭങ്ങളെല്ലാം വ്യാഴം അനുകൂലമായിരിക്കുന്ന സമയത്ത് തുടങ്ങിയാൽ അത് വിജയിക്കാൻ സാധ്യത കൂടുതലാണ്. വ്യാഴം ഒരു രാശിയിൽ ഒരു വർഷമാണ് സഞ്ചരിക്കുന്നത്. അതായത് നല്ല സമയമാണെങ്കിലും മോശമാണെങ്കിലും അത് ഒരു വർഷം തന്നെ അനുഭവിക്കേണ്ടിവരും. 2025 മെയ് 15 മുതൽ വ്യാഴം ഇപ്പോൾ മോശമായിട്ടുള്ളവർക്ക് അനുകൂലമായും മാറും.
ഇടവം രാശിക്കാർക്ക്
ജന്മ വ്യാഴം പല ദുരന്തങ്ങളും അനുഭവിക്കേണ്ട കാലമാണ്. പണത്തിനും ബുദ്ധിമുട്ടുകളുണ്ടാകും.
മിഥുനം രാശിക്കാർക്ക്
വ്യാഴം 12ൽ ആയതിനാൽ അനാവശ്യ ചെലവുകളും സാമ്പത്തിക ക്ളേശവുമുണ്ടാകും.
ചിങ്ങം രാശിക്കാർക്ക്
കർമ വ്യാഴമായതുകൊണ്ട് തൊഴിൽപരമായ ബുദ്ധിമുട്ടുകൾ കൂടുതലായിരിക്കും.
തുലാം രാശിക്കാർക്ക്
വ്യാഴം അഷ്ടമത്തിലായതുകൊണ്ട് എല്ലാകാര്യങ്ങൾക്കും തടസ്സവും സാമ്പത്തിക ബുദ്ധിമുട്ടും അപകടസാധ്യതയുമുണ്ടാകാം.
ധനു രാശിക്കാർക്ക്
വ്യാഴം ആറിൽ ആയതുകൊണ്ട് ദൈവാധീനം കുറഞ്ഞ കാലമാണ്. ഒരു കാര്യത്തിന് തന്നെ പലപ്രാവശ്യം ശ്രമിക്കേണ്ടതായി വരും.
മീനം രാശിക്കാർക്ക്
മൂന്നിൽ വ്യാഴം ആയതുകൊണ്ട് തന്നെ പലവിധ ദുഃഖങ്ങളും അനുഭവിക്കേണ്ടി വരാം. ഒപ്പം സാമ്പത്തിക ഞെരുക്കവും അനുഭവപ്പെടാം.
വ്യാഴദോഷ പരിഹാരമായി മഹാവിഷ്ണു/ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തുകയും വെണ്ണ നിവേദ്യം, തുളസിമാല, പാൽപ്പായസം, കദളിപ്പഴം, മഞ്ഞപ്പട്ട് എന്നിവ സമർപ്പിക്കുകയും ചെയ്താൽ ദോഷകാഠിന്യം കുറയ്ക്കാം. നവഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ വ്യാഴഗ്രഹത്തിന് അർച്ചന നടത്തുകയും മഞ്ഞ വസ്ത്രം ചാർത്തുകയും ചെയ്യുക.