ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? സമ്പൂർണ നക്ഷത്രഫലം– കാണിപ്പയ്യൂർ
അശ്വതി: ഔദ്യോഗികമായി സ്ഥാനക്കയറ്റവും ഉദ്ദേശിച്ച സ്ഥലത്തേക്കു സ്ഥാനമാറ്റവും ഉണ്ടാകും. നിസ്സാരകാരണത്താൽ ദാമ്പത്യ അനൈക്യം ഉണ്ടാകുമെങ്കിലും ആത്മസംയമനം പാലിച്ചാൽ ആശ്വാസമാകും. ഭരണി: ശ്രമിച്ചുവരുന്ന വിവാഹത്തിൽ തടസ്സങ്ങൾ വരുന്നതിനാൽ പ്രത്യേക ഈശ്വര പ്രാർഥനകളും പരിഹാരങ്ങളും നടത്തുവാനിടവരും.
അശ്വതി: ഔദ്യോഗികമായി സ്ഥാനക്കയറ്റവും ഉദ്ദേശിച്ച സ്ഥലത്തേക്കു സ്ഥാനമാറ്റവും ഉണ്ടാകും. നിസ്സാരകാരണത്താൽ ദാമ്പത്യ അനൈക്യം ഉണ്ടാകുമെങ്കിലും ആത്മസംയമനം പാലിച്ചാൽ ആശ്വാസമാകും. ഭരണി: ശ്രമിച്ചുവരുന്ന വിവാഹത്തിൽ തടസ്സങ്ങൾ വരുന്നതിനാൽ പ്രത്യേക ഈശ്വര പ്രാർഥനകളും പരിഹാരങ്ങളും നടത്തുവാനിടവരും.
അശ്വതി: ഔദ്യോഗികമായി സ്ഥാനക്കയറ്റവും ഉദ്ദേശിച്ച സ്ഥലത്തേക്കു സ്ഥാനമാറ്റവും ഉണ്ടാകും. നിസ്സാരകാരണത്താൽ ദാമ്പത്യ അനൈക്യം ഉണ്ടാകുമെങ്കിലും ആത്മസംയമനം പാലിച്ചാൽ ആശ്വാസമാകും. ഭരണി: ശ്രമിച്ചുവരുന്ന വിവാഹത്തിൽ തടസ്സങ്ങൾ വരുന്നതിനാൽ പ്രത്യേക ഈശ്വര പ്രാർഥനകളും പരിഹാരങ്ങളും നടത്തുവാനിടവരും.
അശ്വതി: ഔദ്യോഗികമായി സ്ഥാനക്കയറ്റവും ഉദ്ദേശിച്ച സ്ഥലത്തേക്കു സ്ഥാനമാറ്റവും ഉണ്ടാകും. നിസ്സാരകാരണത്താൽ ദാമ്പത്യ അനൈക്യം ഉണ്ടാകുമെങ്കിലും ആത്മസംയമനം പാലിച്ചാൽ ആശ്വാസമാകും.
ഭരണി: ശ്രമിച്ചുവരുന്ന വിവാഹത്തിൽ തടസ്സങ്ങൾ വരുന്നതിനാൽ പ്രത്യേക ഈശ്വര പ്രാർഥനകളും പരിഹാരങ്ങളും നടത്തുവാനിടവരും. സാമ്പത്തികാനുഭവങ്ങൾ കുറവായതിനാൽ ഉദ്യോഗം ഉപേക്ഷിക്കും.
കാർത്തിക: പുതിയ ഉദ്യോഗത്തിനു നിയമനാനുമതി ലഭിച്ചതിനാൽ നിലവിലുള്ളതിൽ രാജിക്കത്ത് നൽകും. ആദർശവാദം ആപത്തിനു വഴിയൊരുക്കും.
രോഹിണി: പൂർവികസ്വത്ത് വിൽപന ചെയ്തു പട്ടണത്തിൽ ഗൃഹം വാങ്ങുവാൻ തീരുമാനിക്കും. കടം കൊടുത്ത സംഖ്യ ലഭിക്കുവാൻ നിയമസഹായം തേടും.
മകയിരം: പരിശ്രമസാഫല്യത്താൽ മനസ്സമാധാനമുണ്ടാകും. വസ്തു–വാഹന ക്രയവിക്രയങ്ങളിൽ നിന്നും സാമ്പത്തികനേട്ടമുണ്ടാകും. ആരോഗ്യം തൃപ്‌തികരമായിരിക്കും.
തിരുവാതിര: ആരോഗ്യം തൃപ്‌തികരമായിരിക്കും. വ്യാപാര–വ്യവസായ വിപുലീകരണത്തിന്റെ ഭാഗമായി ഭൂമിവാങ്ങി കെട്ടിടം പണിയുവാൻ തീരുമാനിക്കും.
പുണർതം: അസ്ഥാനത്തുള്ള വാക്പ്രയോഗം ഉദ്യോഗനഷ്ടത്തിനു വഴിയൊരുക്കും. അത്യധ്വാനത്താൽ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യും.
പൂയം: ആഗ്രഹനിവൃത്തിക്ക് അശ്രാന്ത പരിശ്രമം വേണ്ടിവരും. പുത്രന് ഉപരിപഠനത്തിന് അനുസൃതമായ ഉദ്യോഗം ലഭിച്ചതിൽ ആശ്വാസമാകും.
ആയില്യം: സൗഹൃദസംഭാഷണത്തിൽ പുതിയ വ്യാപാരം തുടങ്ങുവാനുള്ള ആശയമുദിക്കും. ഗൃഹനിർമാണം പൂർത്തീകരിക്കുവാൻ സഹോദരനു സാമ്പത്തികസഹായം നൽകുവാനിടവരും. മാനസികസംഘർഷം വർധിക്കും.
മകം: വിദേശബന്ധമുള്ള വ്യാപാരം തുടങ്ങുവാനുള്ള പ്രാരംഭതല ചർച്ചകളിൽ പങ്കെടുക്കും. തൊഴിൽപരമായി ദൂരദേശയാത്രകൾ വേണ്ടിവരും.
പൂരം: കുട്ടികളുടെ വിദ്യാഭ്യാസം കണക്കിലെടുത്തു പട്ടണത്തിലേക്കു താമസം മാറും. അശ്രദ്ധകൊണ്ടു വാഹനാപകടമുണ്ടാകും. ഔദ്യോഗികമായി മുടങ്ങിക്കിടക്കുന്ന സ്ഥാനക്കയറ്റം ലഭിക്കുവാൻ നിയമസഹായം തേടും.
ഉത്രം: ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കുമെന്ന് ഉറപ്പായതിനാൽ ആശ്വാസമാകും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും.
അത്തം: ഉദ്യോഗം ഉപേക്ഷിച്ചു വ്യാപാരം തുടങ്ങുവാൻ തീരുമാനിക്കും. പുത്രന്റെ ഉപരിപഠന ആവശ്യത്തിനായി അന്യദേശയാത്ര വേണ്ടിവരും.
ചിത്തിര: ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പരീക്ഷണനിരീക്ഷണങ്ങളിൽ അശ്രദ്ധകൊണ്ടു പരാജയം സംഭവിക്കും.
ചോതി: പുതിയ വ്യാപാര–വ്യവസായങ്ങൾ തുടങ്ങുന്നതിനു വിദഗ്ധോപദേശം തേടും. ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും.
വിശാഖം: സുഖസൗകര്യങ്ങൾ കുറവുള്ളതിനാൽ നിലവിലുള്ള ഗൃഹം വിൽപനചെയ്തു പട്ടണത്തിൽ വർഷങ്ങൾക്കു മുൻപ് വാങ്ങിയ ഭൂമിയിൽ ഗൃഹനിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും. ശത്രുതാമനോഭാവത്തിൽ ആയിരുന്ന പലരും അവരുടെ സ്വാർഥ താൽപര്യങ്ങൾക്കായി മിത്രങ്ങളായി നടിക്കും.
അനിഴം: പൂർവികസ്വത്ത് ഭാഗംവയ്ക്കുവാൻ നിർബന്ധിതനാകും. പുത്രനോടൊപ്പം താമസിക്കുവാൻ വിദേശയാത്ര പുറപ്പെടും.
തൃക്കേട്ട: വിവാഹത്തിനു തീരുമാനമാകും. ഉദ്യോഗത്തിൽ ഉയർച്ചയും സ്ഥാനക്കയറ്റവും ഉണ്ടാകും.
മൂലം: സഹപ്രവർത്തകരുടെ സഹകരണത്താൽ ഏറ്റെടുത്ത ജോലികൾ പൂർത്തീകരിക്കുവാനിടവരും. കാർഷികമേഖലയിലെ കൂട്ടായ്മയിൽ പങ്കുചേരും.
പൂരാടം: ഉദ്ദിഷ്ടകാര്യങ്ങൾ നിഷ്പ്രയാസം സാധ്യമാകും. പുതിയ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും.
ഉത്രാടം: അനുചിതപ്രവൃത്തികളിൽ ഏർപ്പെടുന്ന പുത്രനെ രക്ഷിക്കുവാൻ ബന്ധുവിന്റെ സഹായം തേടും. പുതിയ വ്യാപാര–വ്യവസായ മേഖലകൾക്ക് തുടക്കംകുറിക്കും.
തിരുവോണം: വിദേശത്തു വസിക്കുന്ന പുത്രന് ഉപരിപഠനത്തിന് അനുസൃതമായ ഉദ്യോഗം ലഭിച്ചതിൽ ആശ്വാസമാകും. പുതിയ കരാർ ജോലികളിൽ ഒപ്പുവയ്ക്കുവാനിടവരും.
അവിട്ടം: വ്യാപാര–വ്യവസായങ്ങൾ തുടങ്ങുവാനുള്ള സാധ്യതകൾ വന്നുചേരുമെങ്കിലും വിദഗ്ധോപദേശം തേടാതെ പണം മുടക്കരുത്. ആത്മാർഥ സുഹൃത്തിന്റെ വിവാഹ ആവശ്യങ്ങൾക്കായി ദൂരയാത്രകൾ വേണ്ടിവരും.
ചതയം: അനായാസേന ചെയ്‌തുതീർക്കേണ്ടതായ പ്രവൃത്തികൾക്ക് അതിപ്രയത്നം വേണ്ടിവരും. സാമ്പത്തിക ക്രയവിക്രയങ്ങളിൽ കൂടുതൽ ശ്രദ്ധയും സൂക്ഷ്‌മതയും വേണം.
പൂരുരുട്ടാതി: നറുക്കെടുപ്പിലും സമ്മാനപദ്ധതികളിലും വിജയിക്കും. പുത്രിയോടൊപ്പം താമസിക്കുവാൻ വിദേശയാത്ര പുറപ്പെടും.
ഉത്തൃട്ടാതി: സംഘടനാ പ്രവർത്തനങ്ങൾക്കു സാരഥ്യസ്ഥാനം വഹിക്കുവാനിടവരും. പുതിയ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. ചുമതലാബോധമില്ലാത്ത ജോലിക്കാരെ പിരിച്ചുവിടും.
രേവതി: ആരാധനാലയത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു സാമ്പത്തികസഹായം ചെയ്യുവാനിടവരും. അധികവില കൊടുത്ത് ആഗ്രഹിച്ച ഭൂമി വാങ്ങുവാനിടവരും.