നിറങ്ങൾക്ക് ജീവിതത്തെ സ്വാധീനിക്കാൻ കഴിയുമോ ? തീർച്ചയായും കഴിയുമെന്നാണ് ജ്യോതിഷം പറയുന്നത്. ജന്മ നക്ഷത്രങ്ങൾക്ക് അനുസൃതമായി, ഗ്രഹ പ്രീതിയുണ്ടാകുന്നതിന് ഓരോ വ്യക്തികൾക്കും ചില ഭാഗ്യനിറങ്ങളുണ്ട്. ഇത് മനസിലാക്കി പ്രസ്തുത നിറത്തെ ജീവിതത്തോടും ശരീരത്തോടും ചേർത്ത് നിർത്തുന്നത് ജീവിതത്തിൽ സമ്പത്ത്,

നിറങ്ങൾക്ക് ജീവിതത്തെ സ്വാധീനിക്കാൻ കഴിയുമോ ? തീർച്ചയായും കഴിയുമെന്നാണ് ജ്യോതിഷം പറയുന്നത്. ജന്മ നക്ഷത്രങ്ങൾക്ക് അനുസൃതമായി, ഗ്രഹ പ്രീതിയുണ്ടാകുന്നതിന് ഓരോ വ്യക്തികൾക്കും ചില ഭാഗ്യനിറങ്ങളുണ്ട്. ഇത് മനസിലാക്കി പ്രസ്തുത നിറത്തെ ജീവിതത്തോടും ശരീരത്തോടും ചേർത്ത് നിർത്തുന്നത് ജീവിതത്തിൽ സമ്പത്ത്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിറങ്ങൾക്ക് ജീവിതത്തെ സ്വാധീനിക്കാൻ കഴിയുമോ ? തീർച്ചയായും കഴിയുമെന്നാണ് ജ്യോതിഷം പറയുന്നത്. ജന്മ നക്ഷത്രങ്ങൾക്ക് അനുസൃതമായി, ഗ്രഹ പ്രീതിയുണ്ടാകുന്നതിന് ഓരോ വ്യക്തികൾക്കും ചില ഭാഗ്യനിറങ്ങളുണ്ട്. ഇത് മനസിലാക്കി പ്രസ്തുത നിറത്തെ ജീവിതത്തോടും ശരീരത്തോടും ചേർത്ത് നിർത്തുന്നത് ജീവിതത്തിൽ സമ്പത്ത്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിറങ്ങൾക്ക് ജീവിതത്തെ സ്വാധീനിക്കാൻ കഴിയുമോ ? തീർച്ചയായും കഴിയുമെന്നാണ് ജ്യോതിഷം പറയുന്നത്. ജന്മ നക്ഷത്രങ്ങൾക്ക് അനുസൃതമായി, ഗ്രഹ പ്രീതിയുണ്ടാകുന്നതിന് ഓരോ വ്യക്തികൾക്കും ചില ഭാഗ്യനിറങ്ങളുണ്ട്. ഇത് മനസിലാക്കി പ്രസ്തുത നിറത്തെ ജീവിതത്തോടും ശരീരത്തോടും ചേർത്ത് നിർത്തുന്നത് ജീവിതത്തിൽ സമ്പത്ത്, സമൃദ്ധി, സമാധാനം എന്നിവ കൊണ്ട് വരുമെന്നാണ് പറയപ്പെടുന്നത്. ജന്മ നക്ഷത്രത്തിന് അനുസൃതമായ നിറത്തിലുള്ള വസ്ത്രം ധരിക്കുക, വാഹനം വാങ്ങുക എന്നിവയെല്ലാം നിറങ്ങളുടെ പോസിറ്റിവിറ്റി ജീവിതത്തിൽ കൊണ്ട് വരുന്നതിനായി സഹായിക്കുന്നു. 

അശ്വതി: കേതു ഭരിക്കുന്ന നക്ഷത്രമാണ് അശ്വതി.അശ്വതി നക്ഷത്രത്തില്‍ ജനിക്കുന്ന ആളുകള്‍ രൂപത്തില്‍ ഭംഗിയുള്ളവരും മനോഹരമായ വ്യക്തിത്വത്തിന് ഉടമകളുമാണ്. ആയതിനാൽ ഈ നാളുകാര്‍ക്ക് പൊതുവായി ധരിക്കാവുന്ന നിറം ചുവപ്പ്, ഇളം ചുവപ്പ് എന്നിവയാണ്. ചുവപ്പിന്റെ ഏത് വകഭേദവും ഇവർക്ക് ധരിക്കാം

ADVERTISEMENT

ഭരണി: ശുക്ര നക്ഷത്രമാണ് ഭരണി. സ്വര്‍ണ്ണ നിറം, കടും ചുവപ്പ് നിറം എന്നിവയാണ് ഈ നക്ഷത്രക്കാരുടെ ഭാഗ്യനിറങ്ങൾ.  ഭരണി നക്ഷത്രക്കാര്‍ സ്വഭാവത്തില്‍ എന്തും തുടന്നുപറഞ്ഞ് അഭിപ്രായപ്രകടനം നടത്തുന്നവരുമാണ് എന്നതിനാൽ ഭാഗ്യനിറങ്ങൾ നൽകുന്ന പരിരക്ഷ ഇവർക്ക് ഗുണം ചെയ്യും.

കാര്‍ത്തിക: കാര്‍ത്തിക നക്ഷത്രക്കാരുടെ ഭരണ ഗ്രഹം സൂര്യനാണ്.  വെള്ള, ചാര നിറം എന്നിവയാണ് ഇവരുടെ ഭാഗ്യനിറങ്ങൾ. ഇടയ്ക്കിടെ ജോലി മാറ്റം ആഗ്രഹിക്കുന്നവരാണ് കാര്‍ത്തിക നക്ഷത്രക്കാര്‍ ആയതിനാൽ ആഗ്രപൂർത്തീകരണത്തിനായി ഭാഗ്യനിറങ്ങൾ ധരിക്കാം.

രോഹിണി: ചന്ദ്രൻ ദേവതയായ ഗ്രഹമാണ് രോഹിണി. ഇവര്‍ക്ക് അനുയോജ്യമായ നിറം പച്ച, വെള്ള എന്നിവയാണ്. ഈ നക്ഷത്രത്തില്‍ ജനിക്കുന്ന പുരുഷന്മാര്‍ നന്നായി വസ്ത്രം ധരിക്കുന്നവരും ഉറച്ച തീരുമാനങ്ങള്‍ മാറ്റാന്‍ ഇഷ്ടപ്പെടാത്തവരുമാണ്.

മകയിരം: ചൊവ്വ അധിപനായി വരുന്ന ഗ്രഹമാണ് മകയിരം. ഈ നക്ഷത്രക്കാർക്ക് യോജിച്ച നിറം വെള്ളയാണ്. ഈ നക്ഷത്രത്തില്‍ ജനിച്ച പുരുഷന്മാര്‍  സംശയം പ്രകടിപ്പിക്കുന്നവരാണ്. സ്ത്രീകള്‍ ബുദ്ധിമതികളും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നവരുമാണ്.

ADVERTISEMENT

തിരുവാതിര: തിരുവാതിര നക്ഷത്രക്കാരുടെ ഭരണ ഗ്രഹം രാഹുവാണ്. ഇക്കൂട്ടരുടെ ഭാഗ്യനിറം നിറം ഇളം ചുവപ്പാണ്. ചുവപ്പിന്റെ കാഠിന്യം കുറഞ്ഞ വകഭേദങ്ങൾ ഇവരുടെ ജീവിതത്തിൽ ഉന്നതി കൊണ്ടുവരും.

പുണര്‍തം: പുണര്‍തം നക്ഷത്രക്കാരുടെ ഭരണഗ്രഹം വ്യാഴമാണ്. ഇവരുടെ അനുയോജ്യ നിറം വെള്ള നിറമാണ്. കൂടാതെ, ചാര നിറവും ഇവര്‍ക്ക് യോജിച്ച നിറമാണ്. ഈ നക്ഷത്രത്തിന് കീഴില്‍ ജനിച്ചവര്‍ കുറച്ചധികമായി ആത്മീയതയിലേക്ക് ചായ്‌വ് കാണിക്കുന്നവരാണ്. ചാര നിറത്തിന്റെ പല ഷേഡുകളും ധരിക്കാവുന്നതാണ്  

പൂയം: പൂയം നക്ഷത്രക്കാരുടെ ഭരണഗ്രഹം ശനിയാണ്. കറുപ്പും ചുവപ്പുമാണ് ഭാഗ്യനിറങ്ങൾ . അതോടൊപ്പം തന്നെ ഉത്തമ നിറമായി  വെള്ളയും തിരഞ്ഞെടുക്കാം. ഈ നക്ഷത്രത്തിന് കീഴില്‍ ജനിച്ച ആളുകള്‍ സമ്പന്നരായിരിക്കും എന്നാണ് പറയപ്പെടുന്നത്.

ആയില്യം: ബുധനാണ്ആ യില്യം നക്ഷത്രക്കാരുടെ ഭരണാധികാരി. ഇവരുടെ ഭാഗ്യ നിറം കറുപ്പ് ആണ്. ഈ നക്ഷത്രത്തില്‍ ജനിച്ച ആളുകള്‍  ബുദ്ധിമാന്‍മാരും വൈവിധ്യമാര്‍ന്നവരും നിഗൂഢ സ്വഭാവമുള്ളവരുമാണ്. ജീവിതത്തിൽ ഉന്നതി ആഗ്രഹിക്കുന്ന ഇവർക്ക് കറുപ്പ് നിറം കൂടുതൽ ആത്മവിശ്വാസം നൽകുന്നു.

ADVERTISEMENT

മകം: കേതുവാണ് മകം നക്ഷത്രത്തെ ഭരിക്കുന്നത്.  ഭാഗ്യ നിറങ്ങള്‍ പച്ച, മഞ്ഞ, പീച്ച്,  എന്നിവയാണ്. ഈ നക്ഷത്രത്തില്‍ ജനിച്ച ആളുകള്‍ ബുദ്ധിമാന്മാരാണെങ്കിലും അല്‍പം അഹങ്കാരികളും പക്വതയില്ലാത്തവരുമാണ്. ആയതിനാൽ നിർണായക തീരുമാനങ്ങൾ എടുക്കുന്ന സമയത്ത് ഭാഗ്യനിറങ്ങൾ പിന്തുണ നൽകും.

പൂരം: പൂരം നക്ഷത്രക്കാരുടെ ഭരണ ഗ്രഹമാണ് ശുക്രന്‍. ഇക്കൂട്ടര്‍ക്ക് അനുയോജ്യമായ നിറങ്ങളാണ് വെള്ള, ബ്രൗണ്‍ എന്നിവ. ഈ നക്ഷത്രത്തിന് കീഴില്‍ ജനിച്ച ആളുകള്‍ ബുദ്ധിമാന്‍മാരും ആകര്‍ഷകത്വമുള്ളവരുമാണ്. ജീവിതത്തിൽ പോസിറ്റിവിറ്റി നിലനിർത്താൻ ഭാഗ്യനിറങ്ങൾ ഇവരെ സഹായിക്കുന്നു.

ഉത്രം: സൂര്യൻ ഭരിക്കുന്ന നക്ഷത്രമാണ് ഉത്രം.  നീലയും അതിന്റെ വൈവിധ്യമാര്‍ന്ന ഷേഡുകളുമാണ് ഈ നാളുകാർക്ക് ഭാഗ്യം നൽകുന്നത്. നീല നിറത്തിനൊപ്പം  ഓറഞ്ച്, ചുവപ്പ് നിറങ്ങളും  അനുയോജ്യമാണ്. ഈ നക്ഷത്രത്തില്‍ ജനിച്ച വ്യക്തികള്‍  കഠിനാധ്വാനം ചെയ്യുന്നവരാണ്. അവരുടെ അധ്വാനത്തിന് മികച്ച ഫലം നൽകാൻ ഭാഗ്യനിറങ്ങൾ സഹായിക്കുന്നു.

അത്തം: അത്തം നക്ഷത്രത്തിന്റെ ഭരണാധികാരി ചന്ദ്രനാണ്.  പച്ച, വെള്ള, ചുവപ്പ് എന്നിവയാണ് ഭാഗ്യ നിറങ്ങൾ . സമ്പത്ത്, സമാധാനം എന്നിവ ജീവിതത്തിൽ കൊണ്ട് വരാൻ ഈ ഭാഗ്യനിറങ്ങൾ അത്തം നക്ഷത്രക്കാരെ സഹായിക്കുന്നു.

ചിത്തിര: ചിത്തിര ചുറ്റിത്തിരിക്കുന്ന നക്ഷത്രമെന്നാണ് പറയുന്നത്. ഈ  നക്ഷത്രക്കാരുടെ ഭരണ ഗ്രഹം ചൊവ്വയാണ്. ആയതിനാൽ തന്നെ ഇവർക്ക്  യോജിച്ച നിറം പച്ചയാണ്. പച്ചയുടെ വൈവിധ്യമാര്‍ന്ന ഷേഡുകളും  തിരഞ്ഞെടുക്കാം. പച്ചക്കൊപ്പം ഉത്തമ നിറമായി ഓറഞ്ചും ധരിക്കാം.  

ചോതി: ചോതി നക്ഷത്രക്കാരുടെ ഭരണ ഗ്രഹമാണ് രാഹു. പച്ചയാണ് ഭാഗ്യനിറം. അതിന്റെ വൈവിധ്യമാര്‍ന്ന ഷേഡുകളും  ഭാഗ്യം നല്‍കുന്ന നിറങ്ങളാണ്. ഈ നക്ഷത്രത്തില്‍ ജനിച്ച ആളുകള്‍ ധാര്‍മ്മികരും മികച്ച കാര്യപ്രാപ്തിയുള്ളവരുമാണ്.

വിശാഖം: വിശാഖം നക്ഷത്രക്കാരെ നയിക്കുന്ന ഗ്രഹം വ്യാഴമാണ്. ഈ നക്ഷത്രത്തിനു കീഴില്‍ ജനിച്ച ആളുകള്‍ വളരെ ബുദ്ധിയുള്ളവരും കാണാന്‍ ഭംഗിയുള്ളവരുമാണ്. ജീവിതത്തിൽ ഉന്നതി ആഗ്രഹിക്കുന്ന ഇവര്‍ക്ക് അനുയോജ്യമായ നിറങ്ങളാണ് പച്ചയും അതിന്റെ വൈവിധ്യമാര്‍ന്ന ഷേഡുകളും. മഞ്ഞ നിറം ഉഥ്മാനിറമായി കണക്കാക്കപ്പെടുന്നു.

അനിഴം: ശനിയാണ് അനിഴം നക്ഷത്രക്കാരെ ഭരിക്കുന്ന ഗ്രഹം .  ചുവപ്പും ചുവന്ന തവിട്ടു നിറവും അതിന്റെ വൈവിധ്യമാര്‍ന്ന ഷേഡുകളുമാണ് ഈ നാലുകാരുടെ ഭാഗ്യനിറങ്ങൾ. ഈ നക്ഷത്രത്തിൽ  ജനിക്കുന്ന ആളുകള്‍ അറിവുള്ളവരും  ആത്മീയത ഇഷ്ടപ്പെടുന്നവരുമാണ്. ആഗ്രഹിക്കുന്ന വഴി സഞ്ചരിക്കാൻ ഭാഗ്യനിറങ്ങൾ ഇവരെ സഹായിക്കും.  

തൃക്കേട്ട: തൃക്കേട്ട നക്ഷത്രക്കാരുടെ ഭരണ ഗ്രഹം ബുധനാണ്. ഇവരുടെ ഭാഗ്യം നിറമായി കണക്കാക്കുന്നത് ഓറഞ്ചാണ്. ഓറഞ്ച് ജീവിതത്തിൽ സമാധാനം നൽകുമെന്ന് പറയപ്പെടുന്നു.

മൂലം: കേതു ഗ്രഹമാണ് മൂലം നക്ഷത്രക്കാരുടെ ദേവത. ഈ നക്ഷത്രത്തിലെ ആളുകള്‍ സമാധാനപ്രിയരാണ്. മൂലം നക്ഷത്രക്കാര്‍ക്ക് യോജിച്ച നിറം വെള്ളയാണ്.

പൂരാടം: പൂരാടം നക്ഷത്രക്കാരുടെ ഭരണഗ്രഹം ശുക്രനാണ്. ഈ നക്ഷത്രത്തിനു കീഴില്‍ ജനിച്ച ആളുകള്‍ കലാപരമായി മികവ് പുലര്‍ത്തുന്നവരാണ്.  ക്രീം കളര്‍ , ഇളം മഞ്ഞ എന്നിവയാണ് ഈ നക്ഷത്രത്തിൽ പിറന്നവരുടെ ഭാഗ്യനിറങ്ങൾ.

ഉത്രാടം: ഉത്രാടം നക്ഷത്രക്കാരുടെ ഭരണ ഗ്രഹം സൂര്യനാണ്.  സഹിഷ്ണുതയും എളിമയും ഉള്ളവരുമാണ് ഈ നക്ഷത്രക്കാർ.  പച്ച, ഓറഞ്ച് എന്നിവയാണ് ഈ നക്ഷത്രക്കാരുടെ ഭാഗ്യ നിറങ്ങൾ. ജീവിതത്തിൽ പോസിറ്റിവിറ്റി നിറയ്ക്കാൻ ഇവ സഹായിക്കുന്നു.  

തിരുവോണം: ചന്ദ്രനാണ് തിരുവോണം നക്ഷത്രക്കാരെ ഭരിക്കുന്ന ഗ്രഹം . ചുവപ്പ്, നീല, ചാരനിറം എന്നിവയാണ് ഇവര്‍ക്ക് യോജിച്ച നിറങ്ങള്‍.   പ്രശസ്തി, സര്‍ഗ്ഗാത്മകത എന്നിവ കയ്യെത്തിപ്പിടിക്കാൻ ഭാഗ്യനിറങ്ങൾ ഈ നക്ഷത്രക്കാരെ സഹായിക്കും.

അവിട്ടം: അവിട്ടം തവിട്ടിലും നേടും എന്നാണ് . അതായത് പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുന്ന നക്ഷത്രമാണ് അവിട്ടം. ഈ  നക്ഷത്രക്കാരുടെ ഭരണ ഗ്രഹം ചൊവ്വയാണ്. ദയാശീലരാണ് അവിട്ടം നക്ഷത്രത്തിനു കീഴില്‍ ജനിക്കുന്ന ആളുകള്‍.  മഞ്ഞ, ചുവപ്പ് എന്നിവയാണ് അവിട്ടം നാളുകാരുടെ ഭാഗ്യനിറങ്ങൾ.

ചതയം: രാഹു ഭരണഗ്രഹമായി വരുന്ന ചതയം നാളുകാർ അതീവ ദയാശീലരാണ്. ഇവരുടെ ജീവിതത്തിൽ ഭാഗ്യം കൊണ്ടെത്തിക്കുന്ന നിറങ്ങളാണ് ചുവപ്പ്, മഞ്ഞ എന്നിവ.

പൂരുരുട്ടാതി: വളരെയധികം സ്വയംപര്യാപ്തരായ ആളുകളാണ് പൂരുരുട്ടാതിയിൽ ജനിച്ചവർ. ഈ നക്ഷത്രക്കാരുടെ ഭരണഗ്രഹം വ്യാഴമാണ്.  ചുവപ്പ്, മഞ്ഞ എന്നിവ ഇവരുടെ ഭാഗ്യ നിറങ്ങളാണ് കണക്കാക്കപ്പെടുന്നു.

ഉത്രട്ടാതി: ഇത്രട്ടാതി നക്ഷത്രക്കാരുടെ ഭരണഗ്രഹം ശനിയാണ്.  ചുവപ്പ്, മഞ്ഞ എന്നി നിറങ്ങളാണ് ഈ നാളുകാർക്ക് ഭാഗ്യം കൊണ്ട് വരുന്നത്.സമാധാനപ്രിയരായ ഈ നാളുകാർക്ക് ഭാഗ്യനിറങ്ങൾ ഇരട്ടി പിന്തുണ നൽകുന്നു. തൊഴിൽ രംഗത്ത് തിളങ്ങാൻ ഇക്കൂട്ടരെ ഭാഗ്യനിറങ്ങൾ സഹായിക്കുന്നു.

രേവതി: 27  ആം നക്ഷത്രമായ  രേവതിയുടെ ദേവത ഗ്രഹം കേതുവാണ്. ഈ ആളുകള്‍ വളരെ സഹായശീലരും സ്വതന്ത്രരും ഭാഗ്യവാന്മാരുമാണ്. ഇളം നിറമായ റോസ് നിറം ഇക്കൂട്ടർക്ക് ഭാഗ്യത്തെ നൽകുന്നു.
 

English Summary:

Lucky colors based on your birth star can influence your life, according to astrology. Wearing your lucky color can attract wealth, prosperity, and peace into your life.